മകന് പ്രചോദനം, നിത അംബാനി കുറച്ചത് 18 കിലോ; തടി കുറയ്ക്കാന്‍ സഹായിച്ചത് 2 കാര്യങ്ങള്‍

ഇന്നത്തെ കാലത്ത് മിക്കവരും നേരിടുന്ന പ്രശ്‌നമാണ് അമിതവണ്ണം. ഓഫീസ് ജോലി ചെയ്യുന്നവരിലാണ് ഇത് കൂടുതല്‍ കമ്ടുവരുന്നത്. 8 മുതല്‍ 9 മണിക്കൂര്‍ വരെ തുടര്‍ച്ചയായി കസേരയില്‍ ഇരിക്കുന്നതിലൂടെ ശരീരത്തിന്റെ പ്രവര്‍ത്തനം ശോഷിക്കുകയും ഭാരം അതിവേഗം വര്‍ദ്ധിക്കുകയും ചെയ്യുന്നു. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന നിരവധി കഥകളുണ്ട്. സെലിബ്രിറ്റികള്‍ എങ്ങനെ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നുവെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? രാജ്യത്തെ ഏറ്റവും വലിയ വ്യവസായിയായ മുകേഷ് അംബാനിയുടെ ഭാര്യയെയും ബിസിനസ്സുകാരിയുമായ നിത അംബാനി.

59-ാം വയസ്സിലും അവര്‍ വളരെ ഫിറ്റും സുന്ദരിയും ആയി കാണപ്പെടുന്നു. എന്നാല്‍ ഒരുകാലത്ത് നിതയ്ക്ക് നല്ല തടിയുണ്ടായിരുന്നു. തന്റെ പരിശ്രമത്തിലൂടെ നിത കുറച്ചെടുത്തത് 18 കിലോ തടിയായിരുന്നു. നിത അംബാനി തടി കുറച്ചതിനു പിന്നിലെ ഫിറ്റ്നസ് രഹസ്യം അറിയാന്‍ ആഗ്രഹമുണ്ടോ? ഈ ലേഖനത്തില്‍, നിത അംബാനി തടി കുറക്കാനായി ചെയ്ത കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങള്‍ക്ക് വായിച്ചറിയാം.

How Mukesh Ambanis Wife Nita Ambani Lost 18 Kgs - Her Weight Loss Secret And Diet; Details Inside

തടി കുറയ്ക്കാന്‍ നിത അംബാനി ചെയ്യുന്നത്

തടി കുറയ്ക്കാന്‍ സഹായവും മാര്‍ഗനിര്‍ദേശവും നല്‍കാന്‍ നിരവധി പേരുണ്ടെങ്കിലും ആദ്യം വേണ്ടത് ഉള്ളില്‍ നിന്നുള്ള പ്രചോദനമാണ്. നിതയുടെ നിശ്ചയദാര്‍ഢ്യവും ധൈര്യവുമാണ് തടി കുറയ്ക്കാനുള്ള മുതല്‍ക്കൂട്ടായത്. അവരുടെ ഭക്ഷണക്രമവും ജീവിതരീതിയും പാടേ മാറി. ധാരാളം പഴങ്ങള്‍, പച്ചക്കറികള്‍, നട്‌സ്, വിത്തുകള്‍ എന്നിവ കഴിക്കാന്‍ തുടങ്ങി. കൂടാതെ യോഗ, നീന്തല്‍, ജിം വര്‍ക്ക്ഔട്ട് എന്നിവ പരിശീലിക്കാനും തുടങ്ങി. ഇതുകൂടാതെ, അധിക ഭാരം ഒഴിവാക്കാന്‍ നിതയെ വളരെയധികം സഹായിച്ച മറ്റ് ചില കാര്യങ്ങളും ഉണ്ടായിരുന്നു.

How Mukesh Ambanis Wife Nita Ambani Lost 18 Kgs - Her Weight Loss Secret And Diet; Details Inside

ബീറ്റ്‌റൂട്ട് ജ്യൂസ്

നമ്മുടെ നാട്ടില്‍ ധാരാളമായി ലഭിക്കുന്ന ഏറ്റവും പോഷകമൂല്യമുള്ള പച്ചക്കറികളില്‍ ഒന്നാണ് ബീറ്റ്‌റൂട്ട്. നിത അംബാനിയുടെ തടി കുറയ്ക്കാന്‍ ബീറ്റ്‌റൂട്ട് വളരെയേറെ സഹായിച്ചുവെന്ന കാര്യമറിഞ്ഞാല്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. അതെ, നിത അംബാനി ദിവസവും ഒന്നോ രണ്ടോ ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കാറുണ്ട്. ബീറ്റ്‌റൂട്ട് ജ്യൂസ് നിങ്ങളുടെ കുടല്‍ ശുദ്ധീകരിക്കുന്ന ഒരു അത്ഭുതകരമായ ഡീടോക്‌സ് പാനീയമാണ്. മികച്ച രീതിയില്‍ കൊഴുപ്പ് എരിച്ചു കളയാന്‍ ഇതിലെ പോഷകങ്ങള്‍ നിങ്ങളെ സഹായിക്കുന്നു. ഇത് നിങ്ങളുടെ കലോറി ഉപഭോഗം നിയന്ത്രിക്കുന്നത് ഉറപ്പാക്കാന്‍ സഹായിക്കും. ഊര്‍ജം നിറഞ്ഞ പാനീയമാണ് ബീറ്റ്‌റൂട്ട് ജ്യൂസ്. ഇത് നിങ്ങളുടെ പ്രീ-വര്‍ക്ക്ഔട്ട് അല്ലെങ്കില്‍ പോസ്റ്റ്-വര്‍ക്ക്ഔട്ട് പാനീയമാക്കാന്‍ മികച്ചതാണ്.

How Mukesh Ambanis Wife Nita Ambani Lost 18 Kgs - Her Weight Loss Secret And Diet; Details Inside

ബീറ്റ്‌റൂട്ട് ജ്യൂസ് എങ്ങനെ സഹായിക്കുന്നു

ബീറ്റ്‌റൂട്ടില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് നിക്ഷേപവും ടോക്സിനുകളും കുറയ്ക്കാന്‍ സഹായിക്കുന്നു. അങ്ങനെ ഇത് ശരീരഭാരം കുറയ്ക്കാന്‍ ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്ന ധാരാളം ധാതുക്കളും ബീറ്റ്‌റൂട്ടിലുണ്ട്. അതിനാല്‍, നിങ്ങളുടെ ഭക്ഷണത്തില്‍ ധാരാളം ബീറ്റ്‌റൂട്ട് ഉള്‍പ്പെടുത്തുക. തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ പ്രത്യേകിച്ച്.

How Mukesh Ambanis Wife Nita Ambani Lost 18 Kgs - Her Weight Loss Secret And Diet; Details Inside

നൃത്തം

നിത അംബാനി ഒരു നല്ല നര്‍ത്തകിയാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഭരതനാട്യം പോലെയുള്ള ക്ലാസിക്കല്‍ നൃത്തരൂപങ്ങളില്‍ അവര്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. തടി കുറയ്ക്കാനുള്ള ശ്രമത്തില്‍, നൃത്തം ഉപകാരപ്രദമായി എന്ന് നിത പറയുന്നു. അതെ! നിതയുടെ ആകൃതി നിലനിര്‍ത്താന്‍ സഹായിച്ച ഒരു ഫ്രീസ്‌റ്റൈല്‍ വ്യായാമമാണ് നൃത്തം. നൃത്തരൂപങ്ങള്‍ പതിവായി പരിശീലിക്കുന്നത് വളരെയധികം സഹിഷ്ണുതയും ചടുലതയും വര്‍ദ്ധിപ്പിക്കുകയും സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ, നൃത്തം നിങ്ങളുടെ സമ്മര്‍ദ്ദം ഒഴിവാക്കാനും സഹായിക്കുന്നു. അധിക കലോറി എരിച്ചുകളയാനുള്ള മികച്ച വഴിയാണ് നൃത്ത പരിശീലനം.

How Mukesh Ambanis Wife Nita Ambani Lost 18 Kgs - Her Weight Loss Secret And Diet; Details Inside

തടി കുറയ്ക്കാനുള്ള പ്രേരണ

സാധ്യമായ വിധത്തില്‍ കുട്ടികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ മാതാപിതാക്കള്‍ സഹായിക്കുന്നു എന്നത് ഒരു വസ്തുതയാണ്. നിത അംബാനിയുടെ കഥയും മറിച്ചല്ല. നിത അംബാനി തന്റെ മകന്‍ ആനന്ദ് അംബാനിയെ ശരീരഭാരം കുറയ്ക്കാനും ആരോഗ്യം നേടാനും സഹായിച്ചു. തടി കുറയ്ക്കാനുള്ള യാത്രയില്‍ മകന് പ്രചോദനമാകാന്‍ നിതയും ആനന്ദിനൊപ്പം ചേര്‍ന്നു. ആനന്ദ് തനിച്ചല്ലെന്ന തോന്നലുളവാക്കാന്‍, അവനോടൊപ്പം ഫിറ്റ്‌നസ് പാഠങ്ങള്‍ പഠിക്കാനും ശരീരഭാരം കുറയ്ക്കാനും നിത തീരുമാനിച്ചു. അങ്ങനെ, സെലിബ്രിറ്റി കോച്ചായ വിനോദ് ചോപ്രയുടെ കീഴില്‍ പരിശീലിച്ച ആനന്ദ് രണ്ട് വര്‍ഷത്തിനുള്ളില്‍ 100 കിലോയില്‍ കൂടുതല്‍ തടി കുറച്ചു. നിതയ്ക്ക് മകനോടൊപ്പം ചേര്‍ന്ന് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 18 കിലോയിലധികം തടി കുറക്കാന്‍ സാധിച്ചു.

How Mukesh Ambanis Wife Nita Ambani Lost 18 Kgs - Her Weight Loss Secret And Diet; Details Inside

ആനന്ദിനൊപ്പം ചേര്‍ന്നുള്ള യാത്ര

ഒരു കുട്ടി അവന്റെ അമ്മ ചെയ്യുന്നത് ചെയ്യുന്നു. അതിനാല്‍ അവന്റെ ഭക്ഷണക്രമത്തില്‍ പങ്കുചേര്‍ന്നു. അങ്ങനെ ഞാന്‍ ആനന്ദിന്റെ കൂടെ ഡയറ്റ് ശീലിച്ചു. അവന്‍ കഴിക്കുന്നത് ഞാനും കഴിച്ചു. അവന്‍ വ്യായാമം ചെയ്യുമ്പോഴെല്ലാം ഞാനും ചെയ്തു. അവന്‍ നടക്കാന്‍ പോയാല്‍ ഞാനും കൂടെ പോകും- നിത അംബാനി പറയുന്നു. ആനന്ദിന്റെ തടി കുറയുന്നത് തനിക്കും പ്രചോദനമായെന്ന് നിത കൂട്ടിച്ചേര്‍ത്തു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Tuesday, April 18, 2023, 14:19 [IST]
X
Desktop Bottom Promotion