Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ചിലർക്ക് പണനഷ്ടം സംഭവിക്കാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ
48-ാം വയസ്സിലും ഫിറ്റ്നസ്സ് ബ്യൂട്ടി; പ്രായത്തെ തോല്പിക്കാന് കരിഷ്മ കപൂര്‍ ചെയ്യുന്നത് ഇത്
ഫിറ്റായ ശരീരം നേടാന്‍ ആരാണ് ആഗ്രഹിക്കാത്തത്? ഫിറ്റ്നസ് നിലനിര്‍ത്താന്‍ ആളുകള്‍ ഡയറ്റിംഗ് ശീലിക്കുകയും മണിക്കൂറുകളോളം ജിമ്മില്‍ പോയി വിയര്ക്കുകയു ചെയ്യുന്നു. എന്നാല്‍, ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ ഫിറ്റ്നസ് ഫോര്‍മുല അല്പം വ്യത്യസ്തമാണ്. 90കളിലെ സൂപ്പര്‍ഹിറ്റ് നടിയാണ് കരിഷ്മ കപൂര്‍. ഫിറ്റ്നസ് നിലനിര്‍ത്താന്‍ കരിഷ്മ കപൂര്‍ ആശ്രയിക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് നടത്തം, മറ്റൊന്ന് കുറഞ്ഞ തീവ്രതയുള്ള വ്യായാമം. എന്നിരുന്നാലും, കരിഷ്മ സ്വയം ഫിറ്റ്നസ് നിലനിര്‍ത്താന്‍ ആരോഗ്യകരമായ ജീവിതശൈലിയും പിന്തുടരുന്നു.
ബോളിവുഡ് നടി കരിഷ്മ കപൂര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കരിഷ്മ എല്ലാ ദിവസവും തന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. 48-ാം വയസ്സിലും താരത്തിന്റെ ഫിറ്റ്നസ് ആരാധകരെ അമ്പരപ്പിക്കുന്നതാണ്. 48-ാം വയസ്സിലും ഫിറ്റായ ശരീരവും സൗന്ദര്യവും നിലനിര്‍ത്താന്‍ കരിഷ്മ കപൂര്‍ ചെയ്യുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

വ്യായാമം ചെയ്യുക
കരിഷ്മ കപൂര്‍ എപ്പോഴും വര്‍ക്കൗട്ടിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എവിടെയായിരുന്നാലും വ്യായാമം ചെയ്യാന്‍ ശ്രമിക്കുക. തുടര്‍ച്ചയായ യോഗപരിശീലനം മെറ്റബോളിസം മെച്ചപ്പെടുത്തും. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്താം.

യോഗ
കരിഷ്മ കപൂര്‍ സ്ഥിരമായി യോഗ ചെയ്യാറുണ്ടെന്ന് ഒരു അഭിമുഖത്തില്‍ പറയുന്നു. സ്ഥിരമായി യോഗ ചെയ്യുന്നത് മെറ്റബോളിസം മെച്ചപ്പെടുത്തുമെന്നാണ് കരിഷ്മയുടെ അഭിപ്രായം. ഇത് നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു, സമ്മര്‍ദ്ദം കുറയ്ക്കുന്നു. യോഗ ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന്റെ വഴക്കം വര്‍ദ്ധിപ്പിക്കുന്നു.
ഫിറ്റ്നസ് നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് ഏരിയല്‍ യോഗ പരീക്ഷിക്കാം. ഇത് ഒരുതരം ആധുനിക യോഗയാണ്. പോസുകള്ക്കിടയില് വേഗത്തില്‍ നീങ്ങേണ്ടതിനാല്‍ ഇത് കാര്‍ഡിയോ പോലെയാണ്. ചലന സമയത്ത് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും സ്ട്രെച്ച് ചെയ്യുകയും ചലിക്കുകയും ചെയ്യുന്നു. പേശികളെ ബലപ്പെടുത്തുന്നതിനൊപ്പം സന്ധികളെ ലൂബ്രിക്കേറ്റ് ചെയ്യാനും ഏറെ ഗുണം ചെയ്യുന്ന യോഗയാണിത്.

നടത്തം
ഫിറ്റ്നസ് നിലനിര്‍ത്താന്‍ ജിമ്മില്‍ മണിക്കൂറുകളോളം ചെലവഴിക്കാനുള്ള ക്ഷമ ഇപ്പോള്‍ തനിക്കില്ലെന്ന് നടി പറയുന്നു. കരിഷ്മയുടെ അഭിപ്രായത്തില്‍ നടത്തമാണ് മികച്ച വ്യായാമം. ഇത് വളരെ എളുപ്പമുള്ള പ്രവര്‍ത്തനം മാത്രമല്ല, നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങളുടെ വീട്ടില്‍ നിങ്ങള്‍ പടികള്‍ കയറുകയും ഇറങ്ങുകയും ചെയ്യുകയാണെങ്കില്‍, അത് ഫിറ്റ്നസിനുള്ള വളരെ നല്ല മാര്‍ഗമാണ്.
തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ചുകൊണ്ട്, നടത്തം വളരെ പ്രധാനമാണെന്ന് താരം കുറിച്ചു. ദിവസവും 30 മിനിറ്റ് നടക്കുന്നത് ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യും. ഇത് ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുന്നു. സന്ധി വേദനയില്‍ നിന്ന് ആശ്വാസം നല്‍കാനും നടത്തം നിങ്ങളെ സഹായിക്കുന്നു.

വ്യായാമത്തിനു ശേഷമുള്ള മുഖകാന്തി
വ്യായാമം ചെയ്യുന്നത് മടുപ്പിക്കുമെങ്കിലും അതിനു ശേഷമുള്ള മുഖത്തെ തിളക്കം ആസ്വദിക്കണം. വര്‍ക്കൗട്ടിനു ശേഷമുള്ള ചിത്രങ്ങള്‍ കരിഷ്മ കപൂര്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. നിങ്ങളുടെ ഹൃദയമിടിപ്പ് കൂടുമ്പോള്‍ കൂടുതല്‍ രക്തം പമ്പ് ചെയ്യാന്‍ രക്തക്കുഴലുകള്‍ വികസിക്കാന്‍ തുടങ്ങുന്നു. ഇത് ചര്‍മ്മത്തില്‍ പോഷകങ്ങളും ഓക്സിജനും നിറയ്ക്കുന്നു എന്നതാണ് മുഖത്തെ തിളക്കത്തിന് കാരണം. ഇതിലൂടെ ചര്‍മ്മം മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ പുതുമയുള്ളതും തിളക്കമുള്ളതുമായി കാണപ്പെടുന്നു.

വിശ്രമിക്കാന്‍ മസാജ്
ശാരീരികക്ഷമതയ്ക്കായി വര്‍ക്കൗട്ട് ചെയ്യുക എന്നത് പോലെ തന്നെ പ്രധാനമാണ് വിശ്രമിക്കുന്നതും. ആഴ്ചയില്‍ ഒരിക്കല്‍ മസാജ് ചെയ്യുന്നത് തനിക്ക് ഇഷ്ടമാണെന്ന് ഒരു അഭിമുഖത്തില്‍ കരിഷ്മ പറയുന്നു. ഇത് നിങ്ങളെ സമ്മര്‍ദ്ദരഹിതമായി തുടരാന്‍ സഹായിക്കുന്നു. ഇന്ദ്രിയങ്ങളെ ശാന്തമാക്കാന്‍ കരിഷ്മ അരോമാതെറാപ്പി ചെയ്യാറുണ്ട്.
ഇന്ദ്രിയങ്ങളെ ശാന്തമാക്കാന്‍ ഫൂട്ട് റിഫ്ളെക്സോളജി അല്ലെങ്കില്‍ അരോമാതെറാപ്പി മികച്ചതാണ്. പരമ്പരാഗത മസാജ് പോലെ റിഫ്ലെക്സോളജി പേശികളിലെ പിരിമുറുക്കം ഒഴിവാക്കുന്നു. കൂടാതെ കാര്‍ഡിയോ വര്‍ക്കൗട്ട്, മെഡിറ്റേഷന്‍, ഏരിയല്‍ യോഗ, വ്യായാമം തുടങ്ങിയവയും ചെയ്യുന്നുണ്ട്.

ഡയറ്റ് പ്ലാന്‍
വര്‍ക്കൗട്ടുകള്‍ക്കൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും നടി കരിഷ്മ കപൂര്‍ പിന്തുടരുന്നു. ആരോഗ്യകരമായ ഭക്ഷണക്രമത്തില്‍ ബദാം പാല്, ഓംലെറ്റ്, ഡ്രൈ ഫ്രൂട്ട്സ്, പഴങ്ങള്‍, ചിയ വിത്തുകള്‍, മുട്ടയുടെ വെള്ള മുതലായവ കരിഷ്മ ഉള്‍പ്പെടുത്താറുണ്ട്. ഇതുകൂടാതെ, പ്രഭാതഭക്ഷണത്തിന് ബെറികള്‍ കഴിക്കാനും നടി ഇഷ്ടപ്പെടുന്നു.
ഇതില്‍ ബ്ലൂബെറി, സ്ട്രോബെറി, ക്രാന്‍ബെറി, റാസ്ബെറി തുടങ്ങിയവ ഉള്‍പ്പെടുന്നു. ഈ സിട്രസ് പഴങ്ങള്‍ ആന്റിഓക്സിഡന്റ് ഗുണങ്ങളാലും ആന്റി-ഏജിംഗ് ഗുണങ്ങളാലും സമ്പന്നമാണ്. അവ നിങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്താനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നു.

പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും
നട്സ്, പഴങ്ങള്‍, ബദാം പാല്, ചിയ വിത്തുകള്‍, ചിലപ്പോള്‍ ഓംലെറ്റ്, മുട്ടയുടെ വെള്ള എന്നിവയാണ് കരിഷ്മയുടെ പ്രഭാതഭക്ഷണം. ഉച്ചഭക്ഷണത്തിന് ദാലും ചപ്പാത്തിയും കഴിക്കാന്‍ താരം ഇഷ്ടപ്പെടുന്നു. കരിഷ്മ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ധാരാളം പോസ്റ്റുകള്‍ പങ്കിടുന്നു, അത്തരത്തിലുള്ള ഒരു പോസ്റ്റ് അവളുടെ പ്രഭാതഭക്ഷണമാണ്.
അതില്‍ ബ്ലൂബെറി, സ്ട്രോബെറി, ക്രാന്‍ബെറി, റാസ്ബെറി തുടങ്ങിയ വിവിധതരം സിട്രസ് പഴങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സിട്രസ് പഴങ്ങളില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രായമാകല്‍ തടയുന്ന ഭക്ഷണവുമാണ്.

കാര്‍ബോഹൈഡ്രേറ്റുകളെ ശത്രുവായി കാണേണ്ട
ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തില്‍ നമ്മളില്‍ പലരും ഭക്ഷണത്തില്‍ നിന്ന് കാര്‍ബോഹൈഡ്രേറ്റ് പൂര്‍ണ്ണമായും ഒഴിവാക്കുന്നു. എന്നാല്‍ കാര്‍ബോഹൈഡ്രേറ്റ് കഴിക്കാനുള്ള ശരിയായ മാര്‍ഗം കരിഷ്മ കപൂറിന് അറിയാം. കരിഷ്മ വീട്ടില്‍ സ്വന്തമായി പാസ്ത ഉണ്ടാക്കുന്നു. കൂടാതെ ധാരാളം പച്ചക്കറികളും മുട്ടയുടെ വെള്ളയും കോഴിയിറച്ചിയും പോലുള്ള പ്രോട്ടീന്‍ സമ്പുഷ്ടമായ ചേരുവകളും അതില്‍ ചേര്‍ക്കുന്നു. മുട്ടയിലും കോഴിയിറച്ചിയിലും ഉയര്‍ന്ന ഗുണമേന്മയുള്ള ലീന്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












