Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ആദ്യ പ്രസവശേഷം കുറച്ചത് 18 കിലോ; അതിവേഗം ഫലം കാണാനായി കരീന കപൂര്‍ ചെയ്തത്
ബോളിവുഡിലെ പ്രശസ്തരായ താരങ്ങളിലൊരാളായ കരീന കപൂര്‍. സിനിമാ ഇന്‍ഡസ്ട്രിയില്‍ ചുവടുവെച്ചത് മുതല്‍ ഫാഷനും ഫിറ്റ്നസുമൊക്കെയായി കരീന വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും കരീന വാര്‍ത്തകളില്‍ ഇടംപിടിച്ചത് തന്റെ ഫിറ്റ്നസ്സിന്റെ പേരിലാണ്. ഗര്‍ഭധാരണത്തിനു ശേഷമുള്ള കരീനയുടെ ശരീരഭാരം കുറയ്ക്കാനുള്ള യാത്ര അതിശയകരമായിരുന്നു.
പ്രസവശേഷം തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പ്രചോദനമാണ് കരീനയുടെ മാറ്റം. ഗര്‍ഭാവസ്ഥയില്‍ ഏകദേശം 18 കിലോ വര്‍ദ്ധിച്ച കരീന, മകന് തൈമൂര്‍ അലി ഖാനെ പ്രസവിച്ചതിന് ശേഷം അതിവേഗം തടി കുറച്ചു. 2016ല്‍ ആദ്യ കുഞ്ഞിനെ പ്രസവിച്ചതിനുശേഷം ഇപ്പോള്‍ വരെ കരീനയ്ക്ക് 32 കിലോ ഭാരം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

ഫിറ്റ്നസ്സ് ഫ്രീക്ക്
കരീന ഒരു ഫിറ്റ്നസ് ഫ്രീക്ക് ആണെന്ന് എല്ലാവര്ക്കും അറിയാം. ഗര്‍ഭധാരണത്തിനു ശേഷമുള്ള ശരീരഭാരം കുറയ്ക്കാനുള്ള യാത്രയെപ്പറ്റി കരീന പലയിടത്തും പറഞ്ഞിട്ടുണ്ട്. ഗര്‍ഭകാലത്ത് തടി കൂടുന്നത് സ്വാഭാവികമായതിനാല്‍ ശരീരഭാരം വര്‍ദ്ധിക്കുന്നത് തന്നെ വളരെയധികം വിഷമിപ്പിച്ചിട്ടില്ലെന്ന് നടി വ്യക്തമാക്കി. തടി കുറയ്ക്കാനായി തന്നെ തീവ്രമായ പരിശീലനത്തിന് വിധേയമാക്കിയ പരിശീലകനായ നമ്രത പുരോഹിതിന് കരീന നന്ദി പറയുന്നുണ്ട്. കഠിനമായ വര്ക്കൗട്ടുകള്ക്കിടയിലും പുരോഹിത് തന്നെ 55 മിനിറ്റിലധികം ജിമ്മില്‍ നിര്‍ത്തിയിട്ടില്ലെന്ന് കരീന വെളിപ്പെടുത്തി.

കഠിനമായ വ്യായാമമില്ല
എനിക്ക് വ്യായാമം ചെയ്യാന്‍ കഴിയാത്ത ദിവസങ്ങളില്‍, എന്നോട് രണ്ട് ദിവസത്തെ ഇടവേള എടുക്കാന്‍ ആവശ്യപ്പെടും. ഷൂട്ട് കഴിഞ്ഞ് രാത്രി 10 മണിക്ക് പരിശീലിക്കുന്ന തരത്തിലുള്ള ആളല്ല ഞാന്‍. ഞാന്‍ വീട്ടില്‍ പോയി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ശരീരം തളര്‍ന്നിരിക്കുമ്പോള്‍, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കാന്‍ ഉറക്കവും നിങ്ങളെ സഹായിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്നത് കഴിക്കുകയും അതില്‍ സന്തോഷിക്കുകയും ചെയ്യുന്നുവെങ്കില്‍, അതില്‍ തെറ്റില്ലെന്ന് കരീന പറയുന്നു. ഒരു സസ്യാഹാരിയാണ് കരീന.

നെയ്യ് കഴിക്കുക
സെലിബ്രിറ്റി പോഷകാഹാര വിദഗ്ധയായ റുജുത ദിവേക്കറിനൊപ്പം കരീനയും നെയ്യ് കഴിക്കുന്നതിന്റെ ഗുണങ്ങള്‍ പറയുന്നു. ഒരു ലൈവ് വെബ് ചാറ്റില്‍, ഗര്‍ഭധാരണത്തിന് മുമ്പും സമയത്തും ശേഷവും നെയ്യ് കഴിക്കുന്നത് എങ്ങനെ നിങ്ങള്‍ക്ക് ഗുണകരമാകുന്നു എന്ന് ഇരുവരും സംസാരിക്കുന്നുണ്ട്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് മാത്രമല്ല, അമ്മയുടെ ശരീരഭാരം കുറയ്ക്കാനും നല്ലതാണ്. ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയല്‍, സന്ധികളുടെ ലൂബ്രിക്കേഷന്, തിളങ്ങുന്ന ചര്‍മ്മം, ശരീരഭാരം കുറയ്ക്കാന്‍ നല്ല കൊഴുപ്പ് എന്നിവ നെയ്യിന്റെ ചില ഗുണങ്ങളാണെന്ന് റുജുത പറയുന്നു.
പതിവായി വ്യായാമം ചെയ്യുക
ശരീരഭാരം കുറയ്ക്കാനായി കരീന വ്യായാമശീലം പതിവാക്കിയിട്ടുണ്ടായിരുന്നു. ഇന്‍സ്റ്റാഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ പേജുകളില്‍, ജിമ്മിലേക്ക് പോകുന്ന കരീനയുടെ ചിത്രങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഗര്‍ഭകാലത്തും കരീന യോഗ പരിശീലിച്ചിരുന്നു. നിങ്ങള്‍ സ്ഥിരമായി വ്യായാമം ചെയ്യുന്ന ആളാണെങ്കില്‍, ഗര്‍ഭധാരണത്തിനു ശേഷമുള്ള തടി കുറയുന്നത് ഒരു പ്രശ്നമേയല്ല എന്ന് കരീന പറയുന്നു. കാരണം വ്യായാമം നമ്മുടെ മെറ്റബോളിസം സജീവമായി നിലനിര്‍ത്താന്‍ സഹായിക്കും.

ക്രാഷ് ഡയറ്റ് വേണ്ട
കരീന അങ്ങനെ ഒറ്റരാത്രികൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിച്ചിരുന്ന ആളല്ല. തന്റെ ആദ്യ മകന് തൈമൂറിനെ പ്രസവിച്ചശേഷം കരീന തടി കുറയ്ക്കാനായി ഏകദേശം ഒരു വര്‍ഷം എടുത്തു. ക്രാഷ് ഡയറ്റിംഗ് തിരഞ്ഞെടുക്കുന്നത് നിങ്ങള്‍ക്ക് താല്‍ക്കാലിക ഫലങ്ങള്‍ നല്‍കിയേക്കാം, എന്നാല്‍ നിങ്ങളുടെ ആരോഗ്യത്തെ ശാശ്വതമായി നശിപ്പിക്കുമെന്ന് കരീന പറയുന്നു.

കൃത്യമായ ഡയറ്റ് പ്ലാന്‍
കരീന തന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ അച്ചടക്കമുള്ളവളാണെന്ന് റുജുത പറയുന്നു. ഒരു കൃത്യമായ ഫിറ്റ്നസ്സ് പ്ലാനില്‍ ഉറച്ചുനില്‍ക്കുകയും അതില്‍ സ്ഥിരമായി പ്രവര്‍ത്തിക്കുകയും ചെയ്തില്ലെങ്കില്‍, സുസ്ഥിരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാനാകില്ല. സാധാരണയായി, ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഹിറ്റ് ആന്റ് ട്രയല്‍ രീതി നമ്മെ സഹായിക്കുമെന്ന് കരുതി ചുരുങ്ങിയ സമയത്തിനുള്ളില്‍ വ്യത്യസ്ത ഡയറ്റുകള്‍ പരീക്ഷിക്കാന്‍ പലരും പ്രവണത കാണിക്കുന്നു. എന്നാല്‍ കുറഞ്ഞത് 21 ദിവസത്തേക്കെങ്കിലും പരീക്ഷിച്ചാല്‍ മാത്രമേ ഒരു ഡയറ്റ് നിങ്ങള്‍ക്ക് അനുയോജ്യമാണോ അല്ലയോ എന്ന് നിര്‍ണ്ണയിക്കാന്‍ സാധിക്കൂ.
ജങ്ക് ഫുഡ് വേണ്ട
കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് കരീന പറയുന്നുണ്ട്. ക്രമരഹിതമായ ഭക്ഷണ സമയം നമ്മെ അനാരോഗ്യകരമായ ഭക്ഷണങ്ങളിലേക്ക് ആകര്‍ഷിക്കും. ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തില്‍ ഉറച്ചുനില്ക്കാന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. ജങ്ക് ഫുഡില്‍ നിന്ന് വിട്ടുനില്‍ക്കുക.

പാല്
കരീനയ്ക്ക് പാല് വളരെ ഇഷ്ടമാണ്. കലോറിയുടെ അളവ് കര്‍ശനമായി പാലിക്കുന്നതിനു പുറമേ, അവള് അവളുടെ കാല്‍സ്യത്തിന്റെ അളവിലും ശ്രദ്ധ ചെലുത്തുന്നു. ഗര്‍ഭാവസ്ഥയില്‍, നിങ്ങളുടെ ശരീരത്തില്‍ അഞ്ച് വര്‍ഷത്തെ കാല്‍സ്യം നഷ്ടപ്പെടുമെന്ന് കരീന പറയുന്നു. ചെറുപ്പം മുതല്ക്കേ കരീന എല്ലാ രാത്രിയും ഒരു ഗ്ലാസ് പാല് കുടിക്കാറുണ്ട്.
പോസിറ്റീവ് ആയിരിക്കുക
ജീവിതത്തിലെ ഏറ്റവും സവിശേഷമായ ഘട്ടങ്ങളില്‍ ഒന്നാണ് ഗര്‍ഭധാരണം. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ സന്തോഷവും പോസിറ്റീവും ആയിരിക്കേണ്ടത് നിര്‍ണായകമാണ്. കരീന മാതൃത്വം ആസ്വദിച്ചിരുന്നു.
പ്രസവശേഷം തടി കുറയ്ക്കാനായി നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, കരീനയുടെ ഈ ഫിറ്റ്നസ് മന്ത്രം തീര്‍ച്ചയായും നിങ്ങളുടെ ഫിറ്റ്നസ് ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പ്രചോദനമാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
