Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
63 ദിനം കുറഞ്ഞത് 11 കിലോ: എന്താണ് കപില്‍ ശര്‍മ്മയുടെ 21-21-21 റൂള്‍?
Celebrity Weight Loss: ആരാധകരെ അമ്പരപ്പിക്കുന്ന മാറ്റവുമായാണ് നടനും അവതാരകനുമായ കപില്‍ ശര്‍മ്മ എത്തിയിരിക്കുന്നത്. ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി മിനക്കെട്ടിറങ്ങുന്നവര്ക്ക് നല്ലൊരു പ്രചോദനം തന്നെയാണ് അദ്ദേഹം എന്ന കാര്യത്തില്‍ സംശയം വേണ്ട. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ശരീരഭാരം കുറച്ചു എന്നത് കൊണ്ട് തന്നെ പല വിധത്തിലുള്ള അഭ്യൂഹങ്ങളും അദ്ദേഹത്തെ ചുറ്റിപ്പറ്റി നിന്നിരുന്നു. മരുന്നുപയോഗിച്ച് വരെ അദ്ദേഹം ശരീരഭാരത്തില്‍ മാറ്റം വരുത്തി എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഫിറ്റ്നസ് വിദഗ്ധനായ യോഗേഷ് ഭത്തേജ ഇക്കാര്യത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് ഇപ്പോള്‍.
അദ്ദേഹം തന്നെ രൂപകല്‍പ്പന ചെയ്ത 21-21-21 എന്ന റൂള്‍ പാലിച്ച് കൊണ്ടാണ് ഏവരേയും അമ്പരപ്പിക്കുന്ന രീതിയിലേക്ക് ശരീരഭാരം മാറ്റിയിരിക്കുന്നത് എന്നാണ് യോഗേഷ് ഭത്തേജ അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്. വെറും 63 ദിവസത്തെ കൃത്യമായ ചിട്ടകളാണ് ഇദ്ദേഹത്തിന് ഇപ്രകാരം ഒരു വലിയ മാറ്റം സമ്മാനിച്ചിരിക്കുന്നത്. കഠിനമായ വര്‍ക്കൗട്ടോ ഡയറ്റ് പ്ലാനോ ഒന്നും തന്നെയല്ല അദ്ദേഹത്തിന്റെ ഈ വലിയ മാറ്റത്തിന് പിന്നില്‍, കൂടുതല്‍ അറിയാന്‍ വായിക്കൂ.

21-21-21 എന്താണ്?
എന്താണ് ഈ 21 പ്ലാനുകള്‍ എന്നാണ് ആദ്യം നമ്മള് അറിയേണ്ടത്. ശരീരത്തിന് പല വിധത്തിലുള്ള മാറ്റങ്ങളാണ് ഈ ദിനങ്ങളില്‍ വരുന്നത്. അതില്‍ ആദ്യത്തെ 21 ദിവസം ശരീരം മൊത്തത്തില്‍ ചലിപ്പിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അത് മാത്രമല്ല പലപ്പോഴും ശരീരത്തിലെ പേശികളേയും ചലിപ്പിക്കുകയും നല്ലതുപോലെ സ്ട്രെച്ച് ചെയ്യുകയും ചെയ്യേണ്ടതാണ്. അതിനായുള്ള ലളിതമായ വ്യായാമങ്ങളാണ് ഈ സമയം ചെയ്യേണ്ടത്. എന്നാല്‍ ഈ ദിവസങ്ങളില്‍ പ്രത്യേക ഡയറ്റിന്റേയോ മറ്റോ ആവശ്യമില്ല എന്നതാണ് സത്യം.
അടുത്ത 21 ദിവസം
ആദ്യത്തെ 21 ദിവസം പിന്നിട്ട് കഴിഞ്ഞാല്‍ വരുന്ന അടുത്ത 21 ദിവസം ഭക്ഷണത്തിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. അത് മാത്രമല്ല ദു:ശീലങ്ങളെല്ലാം തന്നെ ഒഴിവാക്കുന്നതിനും ശ്രദ്ധിക്കണം. പരമാവധി മധുരം ഉപയോഗിക്കാതിരിക്കുകയോ അല്ലെങ്കില്‍ അളവ് ഗണ്യമായി കുറക്കുകയോ ചെയ്യാവുന്നതാണ്. എന്നാല്‍ ഇവിടെ കാര്‍ബ്സ് അല്ലെങ്കില്‍ കലോറി എന്നിവ കുറയ്ക്കേണ്ടതില്ല.

നിര്‍ണായകം അടുത്ത 21 ദിവസം
അടുത്ത 21 ദിവസം എന്നത് അല്പം നിര്‍ണായകമാണ്. ഈ ദിനത്തില്‍ കാപ്പി, ചായ, മദ്യപാനം തുടങ്ങിയവ നിയന്ത്രിക്കുകയോ പൂര്‍ണമായും ഒഴിവാക്കുകയോ ചെയ്യാവുന്നതാണ്. അത് മാത്രമല്ല ഇത് ഉപയോഗിച്ചാല്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുകയും വേണം. ഇതെല്ലാം തന്നെ ശരീരഭാരം കൃത്യമായി കുറയ്ക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും സഹായിക്കുന്നു.
മാറ്റങ്ങള്‍ക്ക് തുടക്കമാവുന്നത്
രണ്ടാമത്തെ 21 ദിവസം പിന്നിടുന്നതിന് മുന്‍പ് തന്നെ നിങ്ങള്‍ക്ക് ശരീരത്തില്‍ അനിവാര്യമായ മാറ്റങ്ങള്‍ കാണാന്‍ സാധിക്കുന്നു. ഇത് വഴി നിങ്ങള്‍ക്ക് തന്നെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ശരീരഭാരം കുറയ്ക്കാം എന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. നിങ്ങളെ തന്നെ കൂടുതല്‍ മികച്ച രീതിയില്‍ കാണാന്‍ സാധിക്കുമ്പോള്‍ അത് കൂടുതല്‍ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് ശ്രമിക്കുന്നു എന്നതാണ് സത്യം എന്നും യോഗേഷ് വ്യക്തമാക്കി.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications