സൗന്ദര്യത്തില്‍ മയങ്ങി ആരാധകന്‍ പണിതത് ക്ഷേത്രം; തമിഴക സുന്ദരി ഹന്‍സികയുടെ ശരീര രഹസ്യം

സൗത്ത് ഇന്ത്യന്‍ സിനിമകളിലൂടെ പ്രശസ്തയായ നടിയാണ് ഹന്‍സിക മോട്‌വാനി. സുന്ദരിയും ഫിറ്റും ആയ ഹന്‍സികയെ മലയാളികള്‍ക്കും പരിചയമാണ്. ബാലതാരമായി 'ഷക ലക ബൂം ബൂം' എന്ന ടിവി സീരിയലിലൂടെ അഭിനയ ജീവിതം ആരംഭിച്ച ഹന്‍സിക അധികം വൈകാതെ തെന്നിന്ത്യന്‍ സിനിമാലോകത്ത് അറിയപ്പെടുന്ന നടിയായി മാറി.

2003ല്‍ ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്റെ 'കോയി മില്‍ ഗയ' എന്ന ചിത്രത്തിലും 2007ല്‍ ഹിമേഷ് രേഷ്മിയയുടെ 'ആപ്ക സുരൂര്‍' എന്ന ചിത്രത്തിലും അഭിനയിച്ചു. എന്നാല്‍, ഇതിനുശേഷം ഹന്‍സിക ബോളിവുഡ് ചിത്രങ്ങളില്‍ അപൂര്‍വമായേ പ്രത്യക്ഷപ്പെടാറുള്ളൂ. ഹന്‍സികയുടെ തട്ടകം ഇങ്ങ് തമിഴ്‌നാട്ടിലാണ്.

മധുരയില്‍ ഹന്‍സികയുടെ പ്രതിമ സ്ഥാപിച്ചതും ഒരു ആരാധകന്‍ അവളുടെ പേരില്‍ ഒരു ക്ഷേത്രം നിര്‍മ്മിച്ചതുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. തെന്നിന്ത്യന്‍ സിനിമാലോകത്ത് ഹന്‍സിക എത്രമാത്രം പ്രിയങ്കരിയാണ് എന്നതിന് ഉദാഹരണമാണിത്. ഫിറ്റ്നസിന്റെ കാര്യത്തിലും ഹന്‍സിക പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

തടി കൂടുന്നതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ട ഒരുകാലം ഹന്‍സികയ്ക്ക് ഉണ്ടായിരുന്നു എന്നാല്‍ ഇപ്പോള്‍ മെലിഞ്ഞതും ആകര്‍ഷകവുമായ രൂപമാണ് ഹന്‍സികയ്ക്ക്. തന്റെ സൗന്ദര്യം സംരക്ഷിക്കാനായി താരം ഭക്ഷണത്തിലും ഫിറ്റിനസ്സിലും വളരെയേറെ ശ്രദ്ധിക്കാറുണ്ട്. ഹന്‍സികയുടെ ഡയറ്റ് പ്ലാനും വര്‍ക്കൗട്ടും എന്താണെന്ന് നമുക്ക് നോക്കാം.

How Hansika Motwani Maintains Her Beautiful Body; Her Fitness And Diet Secret; Details Inside

ഭക്ഷണ ശീലങ്ങള്‍
അതിരാവിലെ എഴുന്നേല്‍ക്കാന്‍ ഇഷ്ടമുള്ളയാളാണ് ഹന്‍സിക. ഉണര്‍ന്നയുടനെ രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നു. പഞ്ചസാരയില്ലാതെ ഒരു കപ്പ് ഗ്രീന്‍ ടീ കഴിക്കുന്നു. പ്രഭാതഭക്ഷണം എന്നത് ഒരു പാത്രം പപ്പായയാണ്. അതിനുശേഷം ഞാന്‍ ജിമ്മിലേക്ക് പോകുന്നു. ഉച്ചയ്ക്ക് മുമ്പായി ഒരു മള്‍ട്ടിഗ്രെയ്ന്‍ ടോസ്റ്റിനൊപ്പം ഒരു ഓംലെറ്റ് കഴിക്കും. ഉച്ചഭക്ഷണത്തില്‍ സാധാരണയായി വേവിച്ച പച്ചക്കറികള്‍ ഉള്‍പ്പെടുന്നു.

വൈകുന്നേരം ലഘുഭക്ഷണം കഴിക്കുന്നു. അത് രണ്ട് ബിസ്‌ക്കറ്റും ഗ്രീന്‍ ടീയുമായിരിക്കും. അത്താഴം ആറ് മണിക്ക് കഴിക്കും. വൈകുന്നേരങ്ങളില്‍, വേവിച്ച പച്ചക്കറികളോ സാലഡോ അടങ്ങിയതാണ് ഭക്ഷണം. അതിനുശേഷം ഭക്ഷണം കഴിക്കാറില്ല. ഞായറാഴ്ചകളില്‍ മാത്രമാണ് ഭക്ഷണക്രമത്തില്‍ നിന്ന് വിട്ട് മറ്റെന്തെങ്കിലും കഴിക്കാറ്.

How Hansika Motwani Maintains Her Beautiful Body; Her Fitness And Diet Secret; Details Inside

ഹന്‍സിക മോട്വാനിയുടെ ഡയറ്റ് പ്ലാന്‍
നാടനും വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണവുമാണ് ഹന്‍സികയ്ക്ക് കൂടുതല്‍ ഇഷ്ടം. ശരീരഭാരം കുറയ്ക്കാനായി എണ്ണമയമുള്ള ഭക്ഷണങ്ങള്‍ ഹന്‍സിക ഒഴിവാക്കുന്നു. പാല്‍ കുടിക്കാന്‍ ഹന്‍സികയ്ക്ക് ഇഷ്ടമാണ്. പലപ്പോഴും അവള്‍ പ്രഭാതഭക്ഷണത്തില്‍ ആപ്പിള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. വലിയ ഭക്ഷണങ്ങള്‍ക്കു പകരം ഹന്‍സിക ഒരു ദിവസം 7 മുതല്‍ 8 തവണ വരെ കുറച്ച് കുറച്ചായി ഭക്ഷണം കഴിക്കുന്ന ശീലമാണ് പുലര്‍ത്തുന്നത്. ഉച്ചഭക്ഷണത്തിന് സാലഡോ തൈരോ കഴിക്കാന്‍ അവള്‍ ഇഷ്ടപ്പെടുന്നു.

How Hansika Motwani Maintains Her Beautiful Body; Her Fitness And Diet Secret; Details Inside

വ്യായാമശീലം
മിക്ക ദിവസങ്ങളിലും രാവിലെ ജിമ്മിലേക്ക് പോകും. വര്‍ക്കൗട്ടുകള്‍ രസകരമാക്കാന്‍ ഞാന്‍ ശ്രമിക്കുന്നു, അതിനാല്‍ അത്തരത്തിലുള്ള ഒരു സ്ഥിരമായ വര്‍ക്കൗട്ട് ഇല്ല. ഒന്നിടവിട്ട എല്ലാ ദിവസവും സ്പിന്നിംഗും നീന്തലും നിര്‍ബന്ധമാണ്. ഞാന്‍ പതിവായി യോഗ ചെയ്യുന്നു. അത് എന്നെ നന്നായി സ്‌ട്രെച്ച് ചെയ്യാന്‍ സഹായിക്കുന്നു-ഹന്‍സിക പറയുന്നു.

How Hansika Motwani Maintains Her Beautiful Body; Her Fitness And Diet Secret; Details Inside

വര്‍ക്കൗട്ട്
സ്വയം ഫിറ്റ്നസ് നിലനിര്‍ത്താന്‍ ഹന്‍സിക തന്റെ ഫിറ്റ്നസും ഡയറ്റും പൂര്‍ണ്ണമായും ശ്രദ്ധിക്കുന്നു. അവള്‍ അതിരാവിലെ എഴുന്നേറ്റു യോഗ ചെയ്യുന്നു. ഇതിനുശേഷം ഏകദേശം 2 മണിക്കൂര്‍ ജിമ്മില്‍ വിവിധ വ്യായാമങ്ങള്‍ ചെയ്യുന്നു. കാര്‍ഡിയോ, സ്പിന്നിംഗ് വ്യായാമങ്ങള്‍ എന്നിവയാണ് പ്രധാനമായും ചെയ്യാറ്. ജിമ്മില്‍ വ്യായാമം ചെയ്ത ശേഷം ഹന്‍സിക പ്രോട്ടീന്‍ മില്‍ക്ക് ഷേക്ക് കഴിക്കുന്നു. ഇതുകൂടാതെ, മെലിഞ്ഞതും ആകര്‍ഷകവുമായ രൂപം ലഭിക്കാനായി ഹന്‍സിക നീന്തലും പരിശീലിക്കാറുണ്ട്.

How Hansika Motwani Maintains Her Beautiful Body; Her Fitness And Diet Secret; Details Inside

കൂടുതല്‍ വെള്ളം
ഹന്‍സിക തന്റെ സൗന്ദര്യം നിലനിര്‍ത്താന്‍ ധാരാളം വെള്ളം കുടിക്കാറുണ്ട്. ഒരു ദിവസം ഏകദേശം 2-3 ലിറ്റര്‍ വെള്ളം വരെ കുടിക്കുന്നു. ഇതോടൊപ്പം അവള്‍ തേങ്ങാവെള്ളവും കഴിക്കുന്നു. തേങ്ങാവെള്ളം ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു. മുഖക്കുരു പ്രശ്‌നം ഒഴിവാക്കാനായി ഫ്രൈ ചെയ്ത ഭക്ഷണങ്ങളില്‍ നിന്ന് അകലം പാലിക്കാറുണ്ട്. വേവിച്ചതും എരിവ് കുറഞ്ഞതുമായ ഭക്ഷണം കഴിക്കാനാണ് ഹന്‍സികയ്ക്ക് ഇഷ്ടം.

How Hansika Motwani Maintains Her Beautiful Body; Her Fitness And Diet Secret; Details Inside

ചര്‍മ്മസംരക്ഷണം
പുറത്തിറങ്ങുമ്പോഴെല്ലാം മുഖത്ത് മോയിസ്ചറൈസറും സണ്‍സ്‌ക്രീനും പുരട്ടണാന്‍ ഹന്‍സിക പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഇത് അവരുടെ മുഖത്തെ സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷിക്കുന്നു. മേക്കപ്പോടെ ഉറങ്ങുന്നത് മുഖത്തിന് കേടുവരുത്തുമെന്നതിനാല്‍ രാത്രി ഉറങ്ങുന്നതിന് മുമ്പ് മേക്കപ്പ് നീക്കം ചെയ്യാന്‍ ഹന്‍സിക മറക്കാറില്ല. കൂടാതെ, താരം രാസവസ്തുക്കളില്‍ നിന്ന് വിട്ടുനില്‍ക്കാനും ശ്രദ്ധിക്കാറുണ്ട്.

How Hansika Motwani Maintains Her Beautiful Body; Her Fitness And Diet Secret; Details Inside

സമ്മര്‍ദ്ദത്തെ മറികടക്കാന്‍
സമ്മര്‍ദ്ദം നിങ്ങളുടെ ചര്‍മ്മത്തെ തളര്‍ത്തും. അതിനാല്‍, വിശ്രമിക്കാന്‍ സമയം ചെലവഴിക്കേണ്ടത് അത്യാവശ്യമാണ്. സിനിമകളും ലോംഗ് ഡ്രൈവുകളും കുടുംബത്തോടൊപ്പം ചെലവഴിക്കലുമൊക്കെയാണ് ഹന്‍സികയുടെ സ്ട്രസ്സ് ബസ്റ്റര്‍. പുതിയ സ്ഥലങ്ങള്‍ കാണുന്നതാണ് മനസിനെ ശാന്തമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. വീണ്ടും ഊര്‍ജസ്വലമാക്കാനും വിശ്രമിക്കാനും ഇടയ്ക്കിടെ സ്പായില്‍ പോകാറുമുണ്ട്. ഒഴിവുള്ളപ്പോഴെല്ലാം അത്താഴത്തിനും സിനിമകള്‍ക്കും ലോംഗ് ഡ്രൈവുകള്‍ക്കുമായി കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സമയം ചെലവഴിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് ഹന്‍സിക പറയുന്നു.

ഒഴിവുസമയം ആനന്ദകരമാക്കുന്നു
വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് മനസിലാകും, ഹന്‍സികയുടെ ശരീരഭാരം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പുതിയ സ്ഥലങ്ങളിലേക്കുള്ള യാത്രയും ഇടയ്ക്കിടെ സ്പായ്ക്കായി സമയം ചെലവഴിക്കുന്നതും തന്നെ സന്തോഷിപ്പിക്കാറുണ്ടെന്ന് താരം വെളിപ്പെടുത്തുന്നു. സിനിമയില്‍ നിന്ന് ബ്രേക്ക് ലഭിക്കുമ്പോള്‍ ഫോട്ടോഗ്രാഫിയിലും ഫുട്ബോളിലുമായി സമയം ചെലവഴിക്കുന്നുവെന്ന് ഹന്‍സിക പറയുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Tuesday, May 2, 2023, 10:53 [IST]
X
Desktop Bottom Promotion