Latest Updates
-
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ
41 വയസ്സ്, 2 കുട്ടികളുടെ അമ്മ; പ്രസവശേഷം 10 കിലോ കുറച്ച് ഇഷ ഡിയോളിന്റെ ഫിറ്റ്നസ്സ് രഹസ്യം
ബോളിവുഡ് ഇതിഹാസ താരങ്ങളായ ധര്‍മേന്ദ്രയുടെയും ഹേമ മാലിനിയുടെയും മകളാണ് ഇഷ ഡിയോള്‍. 2002 മുതല്‍ ബോളിവുഡില്‍ സജീവമാണ് ഇഷ ഡിയോള്‍. ധാരാളം ചിത്രങ്ങളില്‍ ഇഷ വേഷമിട്ടിട്ടുണ്ട്. ആരാധകര്‍ക്കിടയില്‍ ഇന്നും അത്ഭുതമാണ് ഇഷ ഡിയോളിന്റെ ഫിറ്റ്നസ്സ്. 41 വയസ്സുള്ള ഇഷ 2 മക്കളെ പ്രസവിച്ച ശേഷവും തന്റെ ശരീരം വളരെ ഫിറ്റായി കാത്തുസൂക്ഷിക്കുന്നുണ്ട്.
ഫിറ്റ് ആയതിനാല്‍ അവര്‍ വളരെ ചെറുപ്പമായി കാണപ്പെടുന്നു. അടുത്തിടെ താരം, ഒരു അഭിമുഖത്തില്‍ തന്റെ ഭക്ഷണ രഹസ്യങ്ങള്‍ പങ്കുവെക്കുകയും താന്‍ എങ്ങനെ ഫിറ്റ്നസ് ആയിരിക്കുമെന്ന് പറയുകയുണ്ടായി. പ്രസവ ശേഷം തടി കുറയ്ക്കാനായി ചില കാര്യങ്ങള്‍ ചെയ്തുവെന്നും ഇഷ ഡിയോള്‍ പറഞ്ഞു. അക്കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. പ്രസവ ശേഷം തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് ഈ വഴികള്‍ പ്രയോജനപ്പെടുത്താം.

ഗര്‍ഭകാലത്ത് ഭക്ഷണകാര്യത്തില്‍ ശ്രദ്ധ
സെലിബ്രിറ്റിയായാലും സാധാരണ സ്ത്രീയായാലും ഓരോ സ്ത്രീക്കും ഗര്‍ഭകാലം പ്രത്യേകമാണ്. ഇഷാ ഡിയോളും തന്റെ ഗര്‍ഭം പൂര്‍ണ്ണമായി ആസ്വദിക്കുകയും തന്നെയും തന്റെ ഗര്‍ഭസ്ഥ ശിശുവിനെയും പരിപാലിക്കുകയും ചെയ്തു. ഗര്‍ഭകാലത്ത് ഭക്ഷണകാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. ഗര്‍ഭാവസ്ഥയില്‍ ജങ്ക് ഫുഡുകളുടെ ഉപയോഗം കുറയ്ക്കുകയും പ്രോട്ടീന്‍, വിറ്റാമിനുകള്‍, ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയ പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ തുടങ്ങിയെന്നും ഒരു അഭിമുഖത്തില്‍ ഇഷ ഡിയോള്‍ പറഞ്ഞു.

ഫിറ്റ്നസ്സ് ടിപ്സ്
ഭാരം വര്‍ധിപ്പിക്കുന്നത് എളുപ്പമാണ്, എന്നാല്‍ അത് കുറയ്ക്കുന്നതിന് അച്ചടക്കവും കഠിനാധ്വാനവും ആവശ്യമാണ്. ഈ രൂപം കൈവരിക്കാന്‍ എനിക്ക് ആറ് മുതല്‍ എട്ട് മാസം വരെ സമയമെടുത്തു. ദൈനംദിന ജോലികള്‍ ചെയ്യുമ്പോള്‍ ഭാരം നിലനിര്‍ത്തുക എന്നത് ഒരു വെല്ലുവിളിയാണ്. നിങ്ങള്‍ എല്ലാ ദിവസവും അച്ചടക്കം പാലിക്കണം. ഇന്ന്, ഞാന്‍ ആഴ്ചയില്‍ നാലോ അഞ്ചോ തവണ വ്യായാമം ചെയ്യുന്നു, കര്‍ശനമായ ഭക്ഷണക്രമം പിന്തുടരുന്നു- ഇഷ പറയുന്നു.

പ്രസവശേഷമുള്ള തടി കുറയ്ക്കല്‍
41കാരിയായ ഇഷ, രണ്ടാമത്തെ ഗര്‍ഭത്തിന് ശേഷം ശരീരഭാരം കുറയ്ക്കുന്നത് ആദ്യ ഗര്‍ഭധാരണത്തിന് ശേഷം ചെയ്യുന്നത് പോലെ ലളിതമല്ലെന്ന് സമ്മതിക്കുന്നു. രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തെത്തുടര്‍ന്ന് ഇഷ അടുത്തിടെ 10 കിലോ ഭാരം കുറച്ചിരുന്നു. 'ഇന്ന് ഞാന്‍ കാണുന്ന രീതി എന്റെ രണ്ടാമത്തെ ഗര്‍ഭധാരണത്തിനു ശേഷമുള്ള രീതിയില്‍ നിന്ന് വ്യത്യസ്തമാണ്. ഇന്ന് ഞാന്‍ കൂടുതല്‍ ടോണും ഫിറ്റുമാണ്. ഗര്‍ഭധാരണത്തിനു ശേഷം, നമ്മുടെ ശരീരത്തിന് കൂടുതല്‍ ഇലാസ്തികതയുണ്ട്, അത് അവയെ വഴക്കമുള്ളതാക്കുന്നു. നമുക്ക് ഇഷ്ടമുള്ള രൂപത്തിലേക്ക് അതിനെ വാര്‍ത്തെടുക്കാം. ഇത് എന്റെ അമ്മ ഹേമ മാലിനി എന്നോട് പറഞ്ഞ കാര്യമാണ്- ഇഷ പറയുന്നു.

വ്യായാമശീലം
വര്‍ഷങ്ങളോളം ശരീരത്തെ പരിശീലിപ്പിച്ചതിനാല്‍ വ്യായാമം ചെയ്യാന്‍ പ്രൊഫഷണല്‍ സഹായം ആവശ്യമില്ല. 'ഞാന്‍ ട്രെഡ്മില്ലില് 45 മിനിറ്റ് ഓടും, 30 മിനിറ്റ് ഭാരോദ്വഹനം നടത്തുകയും യോഗ പരിശീലിക്കുകയും ചെയ്യും. എനിക്ക് ലിഫ്റ്റിംഗ് ഇഷ്ടമാണ്. ഇത് പേശികളെ ടോണ്‍ ചെയ്ത് നിലനിര്‍ത്താന്‍ സഹായിക്കുന്നു. എനിക്ക് കാര്‍ഡിയോ വ്യായാമങ്ങളും ഇഷ്ടമാണ്. നൃത്തവും എന്റെ ശരീര വഴക്കത്തിന് കാരണമായി. നൃത്തം നിങ്ങളെ ശാരീരികമായും മാനസികമായും ആരോഗ്യകരമാക്കുന്ന ഒരു പരിശീലനമാണ്. ഇത് ശരീരത്തിനും മനസ്സിനും ഒരു വ്യായാമമാണ്- ഇഷ പറയുന്നു.

ശരീരഭാരം കുറയ്ക്കുമ്പോള്‍
വിവാഹത്തിനും മാതൃത്വത്തിനും ശേഷം ഭക്ഷണവുമായുള്ള എന്റെ ബന്ധം മെച്ചപ്പെടുത്താന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ. ഒരു ദിവസം പപ്പായയും ഓര്‍ഗാനിക്, ഗ്ലൂറ്റന്‍ ഫ്രീ ബ്രെഡും കഴിക്കാറുണ്ട്. ഒലിവ് ഓയിലില്‍ തയാറാക്കിയ പയര്‍ കഴിക്കാറുണ്ട്. കര്‍ശനമായ ഭക്ഷണക്രമത്തിലാണെങ്കില്‍ അത്താഴത്തില്‍ സൂപ്പ്, സാലഡ്, ക്വിനോവ കട്ലറ്റ് എന്നിവ ഉള്‍പ്പെടുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
