Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
തടി കുറയ്ക്കാന്‍ കഴിക്കാം പോപ്കോണ്‍; ഗുണം പലതുണ്ട്, പക്ഷേ ഇങ്ങനെ കഴിക്കണം
കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട ഒരു ഭക്ഷണസാധനമാണ് പോപ്കോണ്‍. ടിവി കാണുമ്പോഴോ തിയേറ്ററില്‍ സിനിമ കാണുമ്പോഴോ പോപ്കോണ്‍ കൊറിക്കുന്നതിന്റെ രസം ഒന്നു വേറെ തന്നെയാണ്. എന്നാല്‍ പോപ്കോണിന് നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ടെന്ന് നിങ്ങള്‍ക്കറിയാമോ.
ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുകയും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു. പോപ്കോണ്‍ ഒരു ധാന്യ ഭക്ഷണമായി കണക്കാക്കപ്പെടുന്നു. പോപ്കോണ്‍ കഴിക്കുന്നത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനും സഹായിക്കും. പോപ്കോണ്‍ എങ്ങനെ നിങ്ങളുടെ തടി കുറയ്ക്കാനായി പ്രവര്‍ത്തിക്കുന്നു എന്ന് ഇവിടെ വായിച്ചറിയാം.

ശരീരഭാരം കുറയ്ക്കുന്നു
കുറഞ്ഞ കലോറി അടങ്ങിയ ലഘുഭക്ഷണമായി പോപ്കോണ്‍ കണക്കാക്കപ്പെടുന്നു. ഒരു കപ്പ് എയര്‍-പോപ്പ്ഡ് പോപ്കോണില്‍ ഏകദേശം 30 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇതിലടങ്ങിയിരിക്കുന്ന നാരുകള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
പോപ്കോണ്‍ കഴിക്കാനുള്ള ശരിയായ വഴി
ഇക്കാലത്ത് പോപ്കോണ്‍ ഉണ്ടാക്കുന്നതില്‍ ഒരുപാട് പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍, മസാലകള്‍ ചേര്‍ക്കാതെ പ്ലെയിന്‍ ആയി തദ്ദേശീയമായി നിര്‍മ്മിക്കുന്ന പോപ്കോണ്‍ മാത്രമാണ് നല്ലത്. മൈക്രോവേവില്‍ തയാറാക്കുന്നവയും ഫ്ളേവര്‍ ചേര്‍ത്ത പോപ്കോണ്‍ അടങ്ങിയ പായ്ക്കുകളും ട്രാന്സ്ഫാറ്റോ കൊഴുപ്പോ വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയുണ്ട്. കുറഞ്ഞ എണ്ണയില്‍ തയാറാക്കിയ പോപ്കോണ്‍ കഴിക്കുക. മസാലകള്‍ കുറച്ച് നെയ്യ് ചേര്‍ക്കാതെ കഴിക്കുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യും.

ദഹനത്തെ സഹായിക്കുന്നു
ധാന്യങ്ങളില്‍ നിന്നാണ് പോപ്കോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതില്‍ നല്ല അളവില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും രക്തക്കുഴലുകള്‍ക്ക് ചുറ്റുമുള്ള അധിക കൊഴുപ്പ് നീക്കം ചെയ്തുകൊണ്ട് മെറ്റബോളിസത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത് മലബന്ധം തടയാന്‍ സഹായിക്കുന്നു.
ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് വീട്ടില്‍ ഉണ്ടാക്കിയ പോപ്കോണ്‍ കഴിക്കുന്നത് നല്ലതാണ്. പോപ്കോണ്‍ കഴിക്കുന്നത് നിങ്ങളെ കൂടുതല്‍ നേരം വയറ് നിറച്ച് നിലനിര്‍ത്തുന്നു. അനാവശ്യമായി ലഘുഭക്ഷണം കഴിക്കുന്നതില്‍ നിന്ന് നിങ്ങളെ തടയുന്നു. അങ്ങനെ, ഇത് നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുകയും നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യുന്നു.
കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നു
പോപ്കോണില്‍ ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. കൊളസ്ട്രോള്‍ കുറയുന്നത് ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു
ശരീരത്തിലെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതില്‍ ഫൈബറിന് വലിയ സ്വാധീനമുണ്ട്. ഒരാള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍, ആവശ്യത്തിന് ഫൈബര്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഫൈബര്‍ അടങ്ങിയതിനാല്‍ പോപ്കോണ്‍ ഒരു മികച്ച ലഘുഭക്ഷണമാണ്. എന്നാല്‍ അവ വലിയ അളവില്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇതോടൊപ്പം വീട്ടില്‍ ലളിതമായി ഉണ്ടാക്കുന്ന പോപ്കോണ്‍ തന്നെ കഴിക്കുക.
കലോറി കുറവ്
പോഷകാഹാരത്തിന്റെ നല്ല ഉറവിടമാണ് പോപ്കോണ്‍. ഇതില്‍ അധികമായി കലോറികളൊന്നും അടങ്ങിയിട്ടില്ല. വെണ്ണയോ മസാലകളോ ചേര്‍ക്കാതെ നിങ്ങള്‍ക്ക് പോപ്കോണ്‍ കഴിക്കാം. വായു കൊണ്ട് നിറഞ്ഞിരിക്കുന്നതിനാല്‍, പോപ്കോണില്‍ കലോറി ശരിക്കും കുറവാണ്. ഇതില്‍ കൊഴുപ്പും വളരെ കുറവാണ്. അതിനാല്‍ ഇത് ഒരു മികച്ച ലഘുഭക്ഷണമാണ്.
ആന്റിഓക്സിഡന്റുകള്‍ അടങ്ങിയത്
പോപ്കോണ്‍ ആരോഗ്യകരമായ ഒരു ഭക്ഷണമാണ്. ഇതില്‍ സജീവമായ ആന്റി-ഇന്‍ഫ്ളമേറ്ററി ഏജന്റായ പോളിഫെനോളുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

