ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത വെണ്ടക്ക: ഒരു മാസത്തില്‍ വയറ്റിലെ കൊഴുപ്പുരുക്കും

ആരോഗ്യം എന്നാല്‍ തടിയാണ് എന്നൊരു ധാരണ പണ്ടുമുതലേ പലര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് അതിന് മാറ്റം വരുകയും തടി എന്നാല്‍ അതൊരു വില്ലനാണെന്ന് നാം ഒാരോരുത്തരും തിരിച്ചറിയുകയും ചെയ്തു. അമിതവണ്ണവും കുടവയറും ഇന്നത്തെ കാലത്ത് ചെറുപ്പക്കാരില്‍ പോലും വളരെ വലിയ വെല്ലുവിളികളാണ് ഉണ്ടാക്കുന്നത്. പലപ്പോഴും വേണ്ടത്ര ശ്രദ്ധിക്കാത്തതിന്റെ പേരില്‍ ജീവന് തന്നെ ഭീഷണിയാവുന്ന തരത്തിലേക്ക് കുടവയറും അമിതവണ്ണവും മാറുന്നു. വ്യായാമവും ഡയറ്റും യോഗയും മറ്റുമായി ആരോഗ്യത്തിന് വേണ്ടി നെട്ടോട്ടമോടുമ്പോള്‍ അതോടൊപ്പം തന്നെ നല്ലൊരു കൊഴുപ്പുരുക്കുന്ന പാനീയം കൂടി ഉണ്ടെങ്കില്‍ സംഗതി ഉഷാറാവും.

വെണ്ടക്ക ഇത്തരത്തില്‍ അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. വെണ്ടക്ക വെള്ളം തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്. മാത്രമല്ല നമ്മുടെയെല്ലാം വീടുകളില്‍ ഏത് സമയവും ലഭ്യമാവുന്ന ഒന്നാണ് വെണ്ടക്ക. 24 മണിക്കൂര്‍ വെണ്ടക്ക വെള്ളത്തില്‍ കുതിര്‍ത്ത് തയ്യാറാക്കുന്ന ഈ പാനീയം കുടിക്കുന്നതിലൂടെ അമിതവണ്ണത്തെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കും എന്നുള്ളതാണ്. എന്തൊക്കെ എങ്ങനെയെല്ലാം ചെയ്യണം എന്ന് നമുക്ക് നോക്കാം.

Okra Water Help In Weight Loss

എന്താണ് വെണ്ടക്ക വെള്ളം?
വെണ്ടക്ക എന്ന് പറയുമ്പോള്‍ തന്നെ അതിന്റെ വഴുവഴുപ്പാണ് പലര്‍ക്കും ഓര്‍മ്മ വരുന്നതും. എന്നാല്‍ ഇത്രയധികം പോഷകമൂല്യങ്ങള്‍ അതില്‍ അടങ്ങിയിട്ടുണ്ട് എന്നത് പലര്‍ക്കും അറിയില്ല. വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുന്നതിന്റെ ഫലമായി ഇതിലെ പോഷകങ്ങള്‍ എല്ലാം തന്നെ വെള്ളത്തിലേക്ക് ഒഴുകുന്നു. ഇത് പോഷകമൂല്യമുള്ള വെള്ളമാണ് എന്നതില്‍ തര്‍ക്കമില്ല. എന്തൊക്കെയാണ് ഇതില്‍ അടങ്ങിയിട്ടുള്ളത് എന്ന് നോക്കാം. കലോറി, പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്‌സ്, ഫൈബര്‍, മാംഗനീസ്, വിറ്റാമിന്‍ സി എന്നിവയാണ്.

ഗുണങ്ങള്‍
അമിതവണ്ണത്തെ ചെറുക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും വെണ്ടക്ക വെള്ളം സഹായിക്കുന്നുണ്ട്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതുള്‍പ്പടെ മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും വെണ്ടക്ക വെള്ളം മികച്ച ഒരു ഓപ്ഷന്‍ തന്നെയാണ്. ഇത് കൂടാതെ ആന്റിഓക്‌സിഡന്റ് ആയി പ്രവര്‍ത്തിക്കുകയും ശരീര ഭാരം കുറക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുന്നു. ഇതിലുള്ള വിറ്റാമിന്‍ സി രോഗപ്രതിരോധ ശേഷിക്കും മികച്ചത് തന്നെയാണ്.

പഠനം പറയുന്നത്
റിസേര്‍ച്ച് ഗേറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത്, ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വെണ്ടക്ക വെള്ളം ശരീരഭാരത്തെ നിയന്ത്രിക്കുന്നു എന്നാണ്. അത് മാത്രമല്ല ഇടക്കിടെയുള്ള വിശപ്പിനെ ശമിപ്പിക്കുന്നതിനാല്‍ അത് വയറ് നിറഞ്ഞതുപോലെ എപ്പോഴും തോന്നിപ്പിക്കുന്നു. ഇത് വഴി മൊത്തത്തിലൂള്ള കലോറി ഉപഭോഗത്തെ കുറക്കുകയും ചെയ്യുന്നു. ഇത് കൂടാതെ പോളിഫെനോള്‍സ്, ഫ്‌ലേവനോയ്ഡുകള്‍ തുടങ്ങിയ സംയുക്തങ്ങളും വെണ്ടക്കയില്‍ അടങ്ങിയിട്ടുണ്ട്, ഇത് മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതിനും കൊഴുപ്പ് ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

ശരീരഭാരവും പ്രമേഹവും
പ്രമേഹവും ശരീരഭാരവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു എന്നതാണ് സത്യം. ഇന്‍സുലിന്‍ പ്രതിരോധം പലപ്പോഴും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. എന്നാല്‍ പ്രമേഹമുള്ളവര്‍ വെണ്ടക്ക വെള്ളം കുടിക്കുന്നതിലൂടെ അത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു. പ്രമേഹം മാത്രമല്ല ശരീരഭാരം കൂട്ടുന്നത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, PCOS, ആര്‍ത്തവവിരാമം, ഹൈപ്പോതൈറോയിഡിസം അല്ലെങ്കില്‍ നിലവിലുള്ള പ്രമേഹം തുടങ്ങിയ വിവിധ ഘടകങ്ങളും ഇതിന് പിന്നിലുണ്ട്.

പോഷകാഹാര വിദഗ്ധരുടെ അഭിപ്രായം
പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തില്‍ ഭക്ഷണം ദഹിക്കുമ്പോള്‍ അത് ഗ്ലൂക്കോസ്, അമിനോ ആസിഡുകള്‍, ഫാറ്റി ആസിഡുകള്‍ എന്നിങ്ങനെ വിഘടിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഗ്ലൂക്കോസ് പലപ്പോഴും ശരീരഭാരത്തെ സ്വാധീനിക്കുന്നു. ഇതാണ് രക്തത്തില്‍ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നതും. എന്നാല്‍ പാന്‍ക്രിയാസ് ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ പഞ്ചസാര രക്തത്തില്‍ തന്നെ നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി അത് പലപ്പോഴും കൊഴുപ്പായി മാറുന്നു. ഇതാണ് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നത്.

വെണ്ടക്ക എങ്ങനെ?
എന്നാല്‍ വെണ്ടക്ക എപ്രകാരം ശരീരഭാരം കുറക്കുന്നു എന്നത് നമുക്ക് നോക്കാം. ഇത്തരത്തില്‍ രക്തത്തില്‍ കലരുന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഇന്‍സുലിന്‍ പ്രതിരോധത്തിനും വെണ്ടക്ക സ്വാധീനം ചെലുത്തുന്നു. വെണ്ടക്കയുടെ വെള്ളം സ്ഥിരം കുടിക്കുന്നവരില്‍ ഇത്തരം പ്രതിസന്ധികള്‍ വളരെ കുറവായിരിക്കും. ഇതിലൂടെ ഏത് കൂടിയ തടിയേയും ചാടിയ വയറിനേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. എല്ലാ തരത്തിലും ഇത് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നത് തന്നെയാണ് സത്യം.

വെണ്ടക്ക വെള്ളം തയ്യാറാക്കാം
ഈ സ്‌പെഷ്യല്‍ പാനീയം തയ്യാറാക്കുന്നതിന് വേണ്ടി വെണ്ടക്ക മുറിച്ച് രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് വെക്കുക. പിറ്റേന്ന് ഈ വെള്ളം നല്ലതുപോലെ അരിച്ചെടുക്കുക. ശേഷം വെണ്ടക്ക നല്ലതു പോലെ പിഴിഞ്ഞ് വെള്ളത്തില്‍ ചേര്‍ക്കുക. ഒന്നുകൂടി അരിച്ചെടുത്ത ശേഷം ഈ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുക. ബാക്കി വെള്ളം വേണമെങ്കില്‍ നിങ്ങള്‍ക്ക് ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാവുന്നതാണ്.

പാര്‍ശ്വഫലങ്ങള്‍
ഏത് വസ്തു ഉപയോഗിക്കുമ്പോഴും അതിനെല്ലാം പാര്‍ശ്വഫലങ്ങള്‍ മുന്നില്‍ കണ്ട് വേണം ഉപയോഗിക്കാന്‍. വെണ്ടക്കയും അപ്രകാരം തന്നെയാണ്. ഇത് പൊതുവേ സുരക്ഷിതമാണെങ്കിലും ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍, വയറു വേദന, ഗ്യാസ് തുടങ്ങിയപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവരാണ് എന്നുണ്ടെങ്കില്‍ ഒരു കാരണവശാലും വെണ്ടക്ക വെള്ളം കുടിക്കരുത്. കിഡ്‌നിസ്‌റ്റോണ്‍ ഉള്ളവരും ഇത് ഒഴിവാക്കണം

എപ്പോള്‍ കുടിക്കാം?
എപ്പോള്‍ വെണ്ടക്ക വെള്ളം കുടിക്കാം എന്നത് ഒരു ചോദ്യമാണ്. ശരീരഭാരം കുറക്കാന്‍ വെണ്ടക്ക വെള്ളം കുടിക്കാന്‍ എറ്റവും അനുയോജ്യമായ സമയം എന്നത് രാവിലേയെ ഭക്ഷണത്തിന് മുന്‍പോ കുടിക്കുന്താണ്. എ്ന്നാല്‍ സാധാരണ അവസ്ഥയില്‍ ഏത് സമയത്ത് വേണമെങ്കിലും വെള്ളം കുടിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് ഫലം പെട്ടെന്ന് നല്‍കുന്നു. ഒരു മാസം കുടിച്ചശേഷം അമിതവണ്ണത്തെ നമുക്ക് തോല്‍പ്പിക്കാം.

ശ്രദ്ധിക്കേണ്ടത്: എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ തോന്നുകയാണെങ്കില്‍ ഒരു കാരണവശാലും വെണ്ടക്ക വെള്ളം കുടിക്കരുത്. ഡോക്ടറെ കണ്ടതിന് ശേഷം മാത്രം പിന്നീട് കുടിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Friday, March 15, 2024, 11:17 [IST]
X
Desktop Bottom Promotion