66 വയസ്സിലും യുവത്വവും ചുറുചുറുക്കും; അനില്‍ കപൂറിന്റെ ഫിറ്റ്‌നസ്സ് രഹസ്യം

60കള്‍ക്ക് ശേഷവും ചെറുപ്പമായി കാണുന്ന ചില ബോളിവുഡ് താരങ്ങളുണ്ട്. അവരില്‍ ഒരാളാണ് അനില്‍ കപൂര്‍. പ്രായപൂര്‍ത്തിയായ മൂന്ന് കുട്ടികളുടെ പിതാവാണ് അദ്ദേഹം. ഇപ്പോഴും അദ്ദേഹത്തെ കാണാന്‍ ചെറുപ്പവും ഊര്‍ജ്ജസ്വലനുമാണ്. 66-ാമത്തെ വയസ്സിലും 40 വയസ്സിന്റെ ഫിറ്റ്‌നസ്സും ചുറുചുറുക്കുമാണ് അദ്ദേഹത്തിനുള്ളത്. അച്ചടക്കമുള്ള ജീവിതശൈലിയാണ് അദ്ദേഹം പിന്തുടരുന്നത്. ഇത് 66 ാം വയസ്സിലും അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ സഹായിക്കുന്നു.

അനില്‍ കപൂറിന്റെ ഫിറ്റ്നസിന്റെ കാര്യം പറയുമ്പോള്‍, ചിലര്‍ അദ്ദേഹത്തിന്റെ വ്യായാമത്തെയും ചിലര്‍ ഭക്ഷണത്തെയും അഭിനന്ദിക്കുന്നു. എന്നാല്‍ അനില്‍ കപൂറിന്റെ യുവത്വത്തിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട് എന്നതാണ് സത്യം. 66 ാം വയസ്സിലും 40 വയസ്സ് തോന്നിക്കുന്ന ഈ ബോളിവുഡ് താരത്തിന്റെ ലുക്കിന് പിന്നിലെ കാരണം എന്താണെന്ന് നമുക്ക് നോക്കാം. അനില്‍ കപൂറിന്റെ വര്‍ക്കൗട്ടും ഫിറ്റ്നസും ഇതാണ്.

How Anil Kapoor Stay Fit Even At The Age Of 66; His Workout And Diet Plan In Malayalam

താരം പറയുന്നത്

രണ്‍വീര്‍ സിങ്ങിനെപ്പോലൊരു യുവനടനെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ് അനില്‍ കപൂര്‍. ദില്‍ ദഡക്നേ ദോ എന്ന ചിത്രത്തില്‍ അനില്‍ കപൂറിനൊപ്പം അഭിനയിച്ച രണ്‍വീര്‍ ഒരിക്കല്‍ ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരുന്നു - 'ഞാന്‍ ആ പ്രായത്തില്‍ ആയിരിക്കുമ്പോള്‍ അതേ തരത്തിലുള്ള അഭിനിവേശം എനിക്കുണ്ടാകുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. നാലി പതിറ്റാണ്ടിലേറെ നീണ്ട അനില്‍ കപൂറിന്റെ അഭിനയജീവിതം ആരോഗ്യത്തോടെ തുടരാനുള്ള അദ്ദേഹത്തിന്റെ തീക്ഷ്ണതയെ തീര്‍ച്ചയായും സ്വാധീനിച്ചിട്ടുണ്ട്. ഒരു അഭിമുഖത്തില്‍ അനില്‍ കപൂര്‍ പറഞ്ഞിട്ടുണ്ട് - 'എനിക്ക് ഫിറ്റായിരിക്കാനും മെലിഞ്ഞതായി കാണാനും ആഗ്രഹമുണ്ട്. കാരണം മെലിഞ്ഞ രൂപം എല്ലാത്തരം വേഷങ്ങളും ചെയ്യാന്‍ അനുവദിക്കുന്നു. നിങ്ങള്‍ തടിച്ചവരായിരിക്കുമ്പോള്‍ അത് നിങ്ങളുടെ റോളുകളെ പരിമിതപ്പെടുത്തുന്നു.

How Anil Kapoor Stay Fit Even At The Age Of 66; His Workout And Diet Plan In Malayalam

ഡയറ്റ് പ്ലാന്‍

പുകവലി, മദ്യപാനം എന്നിവയില്‍ നിന്ന് മുക്തമായി അച്ചടക്കമുള്ള ജീവിതശൈലി പിന്തുടരുന്നതില്‍ അനില്‍ കപൂര്‍ വിശ്വസിക്കുന്നു. പോസിറ്റീവായി തുടരാനും അമിതമായി സമ്മര്‍ദ്ദം ചെലുത്താതിരിക്കാനും അദ്ദേഹം വിശ്വസിക്കുന്നു. പഞ്ചസാരയും ജങ്ക് ഫുഡും ഒഴിവാക്കുകയും ധാരാളം പാലുല്‍പ്പന്നങ്ങള്‍ കഴിക്കുകയും ചെയ്യുന്നു.

How Anil Kapoor Stay Fit Even At The Age Of 66; His Workout And Diet Plan In Malayalam

ഒരു ദിവസത്തെ ഭക്ഷണശീലം

രാവിലെ ഉറക്കമുണര്‍ന്ന് ഒഴിഞ്ഞ വയറ്റില്‍ ഒരു കുപ്പി വെള്ളം കുടിക്കുന്നു, തുടര്‍ന്ന് പ്രാതലിന് കാബേജ്, ചീര, മുട്ട എന്നിവ ഉപയോഗിച്ച് ഒരു സാന്‍ഡ്വിച്ച് കഴിക്കുന്നു. ചിലപ്പോള്‍ പ്രാതലിന് ഓട്സോ ധാന്യഭക്ഷണമോ കഴിക്കാറുണ്ട്. സ്‌ട്രോബെറി മില്‍ക്ക് ഷേക്കും ആപ്പിള്‍ ജ്യൂസും കുടിക്കാന്‍ അനില്‍ കപൂര്‍ വളരെയേറെ ഇഷ്ടപ്പെടുന്നു. ഉച്ചഭക്ഷണത്തിന് വേവിച്ച ബ്രോക്കോളിയോ സെലറിയോ കഴിക്കാനാണ് ഇഷ്ടം. അത്താഴത്തിന് വ്യത്യസ്ത സോസുകളും ഡ്രെസ്സിംഗുകളും ഉള്ള സലാഡുകള്‍ കഴിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നു. ചിലപ്പോള്‍ മട്ട അരികൊണ്ടുള്ള ചോറിനൊപ്പം പുഴുങ്ങിയ പയറുവര്‍ഗ്ഗങ്ങളും താരം കഴിക്കാറുണ്ട്.

How Anil Kapoor Stay Fit Even At The Age Of 66; His Workout And Diet Plan In Malayalam

വര്‍ക്ക്ഔട്ട്

അനില്‍ കപൂര്‍ ഏകദേശം രണ്ടോ മൂന്നോ മണിക്കൂര്‍ ജിമ്മില്‍ സമയം ചിലവഴിക്കുന്നു, വരാനിരിക്കുന്ന സിനിമകളില്‍ താന്‍ ചെയ്യുന്ന വേഷങ്ങള്‍ക്കനുസരിച്ച് വര്‍ക്ക്ഔട്ടുകള്‍ മാറ്റുന്നു. അതിരാവിലെ സൈക്കിളിംഗിനോ ജോഗിങ്ങിനോ ആയി പോകാറുണ്ട്. കൂടാതെ എല്ലാ ദിവസവും കുറഞ്ഞത് 10 മിനിറ്റെങ്കിലും കാര്‍ഡിയോ വ്യായമം ചെയ്യാനും അനില്‍ കപൂര്‍ ഇഷ്ടപ്പെടുന്നു. ഒരു പ്രത്യേക മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, വര്‍ക്ക്ഔട്ട് ചെയ്യുമ്പോള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലാണ് അദ്ദേഹം വിശ്വസിക്കുന്നത്. തന്റെ ജിം വര്‍ക്കൗട്ടില്‍ സിറ്റ്-അപ്പുകള്‍, ക്രഞ്ചുകള്‍, ചെയര്‍ സ്‌ക്വാട്ടുകള്‍, പുഷ്-അപ്പുകള്‍ എന്നിവ അദ്ദേഹം ചെയ്യാറുണ്ട്. യോഗയും താരം പരിശീലിക്കുന്നുണ്ട്.

How Anil Kapoor Stay Fit Even At The Age Of 66; His Workout And Diet Plan In Malayalam

യുവത്വത്തിന്റെ രഹസ്യം

'ഞാന്‍ രാവിലെ 6 മണിക്ക് ഉണരും. അതിനുശേഷം ഒരു വാഴപ്പഴം കഴിക്കും. അത് എനിക്ക് കാര്‍ബോഹൈഡ്രേറ്റ്, പൊട്ടാസ്യം, ഇരുമ്പ് എന്നിവ നല്‍കുന്നു. ഞാന്‍ ഒരു ദിവസം അഞ്ച് മുതല്‍ ആറ് തവണ വരെ ഭക്ഷണം കഴിക്കാറുണ്ട്. അതായത് ഓരോ രണ്ടര മണിക്കൂറിലും ഭക്ഷണം കഴിക്കുന്നു. ഓരോ ഭക്ഷണത്തിലും ഞാന്‍ എന്റെ കലോറി കണക്കാക്കുന്നു. അനില്‍ കപൂര്‍ തന്റെ ഫിറ്റ്‌നസും വര്‍ക്ക്ഔട്ട് രീതിയും കര്‍ശനമായി പാലിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ്. അച്ചടക്കവും സമ്മര്‍ദരഹിതവുമായ ജീവിതം നയിക്കുന്നതില്‍ അദ്ദേഹം വിശ്വസിക്കുന്നു. അതാണ് അനില്‍ കപൂറിന്റെ യുവത്വത്തിന് പിന്നിലെ രഹസ്യം. താരതമ്യേന ലളിതവും എളുപ്പത്തില്‍ പിന്തുടരാവുന്നതുമായ ഭക്ഷണക്രമവും വര്‍ക്ക്ഔട്ട് രീതിയും നിങ്ങള്‍ക്കും പിന്തുടരാം. യുവത്വം നിറഞ്ഞ ജീവിതം നിങ്ങള്‍ക്കും നയിക്കാനാകും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion