Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
സമ്മര്‍ദ്ദം നിയന്ത്രിക്കാനാവുന്നില്ലേ? ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ തള്ളരുത്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് വെല്ലുവിളി ഉയര്‍ത്തുന്നതാണ് സമ്മര്‍ദ്ദം. ഇത് മാനസികമായും ശാരീരികമായും എല്ലാം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. പലപ്പോഴും എന്ത് ചെയ്യണം എങ്ങനെ കൈകാര്യം ചെയ്യണം എന്നത് പലര്‍ക്കും അറിയില്ല. ജോലിയിലെ സമ്മര്‍ദ്ദവും കുടുംബത്തിന്റെ പ്രശ്നങ്ങളും എല്ലാം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ തളര്‍ത്തുന്നു. പലപ്പോഴും മനസ്സിനും ശരീരത്തിനും ഒരുപോലെ ബാധിക്കുന്ന ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് ചില ലക്ഷണങ്ങളേയും കാണിക്കുന്നു. പലപ്പോഴും ഈ അവസ്ഥയില്‍ ശരീരം തന്നെ ചില ലക്ഷണങ്ങളെ കാണിക്കുന്നു.
പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളുടെ ജീവിതത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. ശരീരം നല്കുന്ന ചില മുന്നറിയിപ്പ് ലക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് തിരിച്ചറിഞ്ഞ് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ശരീരത്തിന് വേദന, അസ്വസ്ഥതകള്‍, സമ്മര്‍ദ്ദം, അമിതക്ഷീണം,, ഊര്‍ജ്ജക്കുറവ് എന്നിവയെല്ലാം സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു എന്നതിന്റെ ലക്ഷണങ്ങളില്‍ ചിലതാണ്. ഉറക്കസംബന്ധമായ പ്രശ്നങ്ങളും സമ്മര്‍ദ്ദത്തിന്റെ ഫലമായി കാണപ്പെടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ്. ചിലര്‍ക്കു ഹൃദയമിടിപ്പ് കൂടുക, വിയര്‍ക്കല്‍, നെഞ്ചിടിപ്പ് പോലുള്ള അസ്വസ്ഥതകളും അനുഭവപ്പെടാം.

ശ്രദ്ധിക്കേണ്ടത് ഇതെല്ലാം
പലപ്പോഴും സമ്മര്‍ദ്ദത്തെ വളരെ നിസ്സാരമായി കണക്കാക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത് എന്നത് മനസ്സിലാക്കണം. ഇത് മാനസികാരോഗ്യം മാത്രമല്ല ശാരീരികാരോഗ്യത്തേയും ബാധിക്കുന്നു. അത് പലപ്പോഴും വയറുവേദന, അജീര്‍ണം, ആസിഡിറ്റി, വയറിളക്കം അല്ലെങ്കില്‍ മലബന്ധം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. അത് മാത്രമല്ല പലപ്പോഴും ഇതെല്ലാം തന്നെ ഉയര്‍ന്ന സമ്മര്‍ദ്ദത്തിന്റെ സൂചനകളായിരിക്കും. പ്രതിരോധശേഷി കുറയുന്നതോടെ പനി, ജലദോഷം പോലുള്ള അസുഖങ്ങള്‍ ആവര്‍ത്തിച്ച് വരാനും സാധ്യത വളരെ കൂടുതലാണ്. ഇതെല്ലാം സമ്മര്‍ദ്ദമുള്ളപ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും ലക്ഷണങ്ങളും ആണ്.
മറ്റ് ചില കാര്യങ്ങള്‍
പലപ്പോഴും മാനസികമായി പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. അതിന്റെ ഫലമായി അമിത ചിന്ത, ഉത്കണ്ഠ, ചൂടുപിടിത്തം, ക്ഷമക്കുറവ്, ഏകാഗ്രത നഷ്ടപ്പെടല്‍ എന്നിവ സംഭവിക്കുന്നു. കൂടാതെ ചെറിയ കാര്യങ്ങള്‍ക്കുപോലും അസഹിഷ്ണുത തോന്നുക, മനസ്സ് സ്ഥിരമായി അശാന്തമായിരിക്കുക എന്നിവയും സമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളില്‍ ചിലതാണ്. ദീര്‍ഘകാലം ഇത് തുടരുകയാണെങ്കില്‍ വിഷാദം (Depression) പോലുള്ള ഗുരുതര മാനസിക പ്രശ്നങ്ങളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. നിസ്സാരമെന്ന് തോന്നുന്ന പല പ്രശ്നങ്ങളും ഇതിന്റെ ഭാഗമായി സംഭവിക്കുന്നതാണ്.

ശ്രദ്ധിക്കേണ്ടത്
നിങ്ങളില്‍ മുകളില്‍ പറഞ്ഞ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. അത് മാത്രമല്ല അതിനെ പരിഹരിക്കുന്നതിന് വേണ്ടി ദിവസവും ലഘുവ്യായാമം, യോഗ, ധ്യാനം, മതിയായ ഉറക്കം, ആരോഗ്യകരമായ ഭക്ഷണം എന്നിവ ശീലിക്കണം. അത് മാത്രമല്ല ഇതെല്ലാം നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു. അത് മാത്രമല്ല എപ്പോഴും കുടുംബത്തോടും സുഹൃത്തുക്കളോടും സംസാരിക്കുക, ആവശ്യമായാല്‍ ഡോക്ടറുടെയോ കൗണ്‍സിലറുടെയോ സഹായം തേടുക എന്നിവയാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ സമ്മര്‍ദ്ദത്തിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങള്‍ ആദ്യം തന്നെ തിരിച്ചറിഞ്ഞ് അതിനെ നിയന്ത്രിക്കുന്നതിന് വേണ്ടി ശ്രമിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
