Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
സ്ട്രെസ്സും ടെന്‍ഷനും ചെറിയ കാര്യമല്ല; ശരീരത്തിന് വരുത്തും ഈ ഗുരുതര പാര്‍ശ്വഫലങ്ങള്‍
ഇന്നത്തെക്കാലത്ത് മിക്ക ആളുകളും സമ്മര്‍ദത്തിലാണ് ജീവിക്കുന്നത്. ജോലി, സാമ്പത്തികം, കുടുംബം, ആരോഗ്യം എന്നിവയെല്ലാം മിക്കവരിലും ടെന്‍ഷന്‍ ഉയര്‍ത്തുന്നു. മാനസിക പിരിമുറുക്കം എന്നത് ഒരു മാനസികാരോഗ്യ പ്രശ്നമാണ്. ഇത് നിങ്ങള്‍ക്ക് ഇടയ്ക്കിടെ അസ്വസ്ഥത, ക്ഷോഭം, ജോലിയില്‍ താല്‍പ്പര്യമില്ലായ്മ, മാനസിക വൈകല്യങ്ങള്‍ എന്നിവയ്ക്ക് ഇടയാക്കും. സ്‌ട്രൈസ്സ്, ടെന്‍ഷന്‍ എന്നിവ വളരെക്കാലം നിങ്ങളില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍, അത് വിഷാദരോഗത്തിനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു.
മാനസിക പിരിമുറുക്കം നിങ്ങളെ അലട്ടുന്നതിന് കാരണം എന്തായാലും, അത് വേഗത്തില്‍ ചികിത്സിച്ചില്ലെങ്കില്‍, മറ്റ് പല ശാരീരിക പ്രശ്നങ്ങള്‍ക്കും വഴിവച്ചേക്കാം. സമ്മര്‍ദ്ദം നിങ്ങളുടെ ശരീരത്തിന് പല ഗുരുതരമായ പാര്‍ശ്വഫലങ്ങളും ഉണ്ടാക്കും. അതെല്ലാം നിങ്ങളുടെ ശരീരത്തിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. വിട്ടുമാറാത്ത ടെന്‍ഷന്‍ മൂലം ശരീരത്തിലുണ്ടാകുന്ന ചില പ്രത്യാഘാതങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഹൃദയാരോഗ്യത്തിന് പ്രശ്‌നങ്ങള്‍
വിട്ടുമാറാത്ത സമ്മര്‍ദ്ദത്തിന്റെ ഏറ്റവും പ്രതികൂലമായ ഫലം നിങ്ങളുടെ ഹൃദയത്തില്‍ കാണപ്പെടുന്നു. സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍, നിങ്ങളുടെ രക്തപ്രവാഹത്തില്‍ അഡ്രിനാലിന്‍ ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിക്കാന്‍ തുടങ്ങുന്നു. ഇത് നിങ്ങളുടെ ഹൃദയത്തെയും മറ്റ് സുപ്രധാന അവയവങ്ങളെയും ബാധിക്കുന്നു. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുന്നു. അഡ്രിനാലിന്‍ കാരണം രക്തത്തിലെ പഞ്ചസാരയുടെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുമുണ്ട്.

പേശികളില്‍ പ്രശ്‌നങ്ങള്‍
നിങ്ങളുടെ സ്‌ട്രെസ് ലെവലുകള്‍ ഉയരുമ്പോള്‍, നിങ്ങളുടെ പേശികള്‍ അവയുടെ ഫലങ്ങള്‍ കാണിക്കാന്‍ തുടങ്ങും. പേശികളുടെ കാഠിന്യം കാരണം മൈഗ്രെയ്ന്‍, തോള് അല്ലെങ്കില്‍ കഴുത്ത് വേദന എന്നിവ ഉണ്ടാകാം. സമ്മര്‍ദ്ദം മൂലം കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിക്കുന്നത് പേശികളിലെ ടിഷ്യുകളില്‍ ശോഷണത്തിന് കാരണമാകും. ഇത് മസ്‌കുലോസ്‌കലെറ്റല്‍ പ്രശ്‌നങ്ങള്‍ക്കും വിട്ടുമാറാത്ത വേദനയ്ക്കുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍
സമ്മര്‍ദ്ദത്തിന്റെ ഒരു സാധാരണ ശാരീരിക ലക്ഷണമാണ് ശ്വാസതടസ്സം അല്ലെങ്കില്‍ വേഗത്തിലുള്ള ശ്വസനം. സമ്മര്‍ദ്ദം വളരെക്കാലം നിലനില്‍ക്കുകയാണെങ്കില്‍ അത് അസ്വസ്ഥത, ആസ്ത്മ അല്ലെങ്കില്‍ പാനിക് അറ്റാക്ക് എന്നിവയ്ക്കും കാരണമാകും. സ്‌ട്രെസ്സ് നിങ്ങളുടെ രോഗപ്രതിരോധ പ്രതികരണത്തെയും ദുര്‍ബലപ്പെടുത്തുന്നു, ഇതുമൂലം ഇന്‍ഫ്‌ളുവന്‍സ പോലുള്ള രോഗങ്ങളുടെ സാധ്യത ഗണ്യമായി വര്‍ദ്ധിക്കുന്നു.

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ
ഹൈപ്പോതലാമിക്-പിറ്റിയൂട്ടറി-അഡ്രീനല്‍ ഗ്രന്ഥികളില്‍ നിന്ന് ഹോര്‍മോണുകള്‍ പുറത്തുവിടാന്‍ സഹായിക്കുന്ന എന്‍ഡോക്രൈന്‍ സിസ്റ്റത്തിന്റെ ഒരു ശൃംഖലയുണ്ട്. സമ്മര്‍ദ്ദം ഈ ഹോര്‍മോണുകളെ ബാധിക്കും. സ്‌ട്രെസ്സ് കാരണം നിങ്ങളുടെ ശരീരത്തിലെ പല ഹോര്‍മോണുകളും ഉയരുകയോ താഴുകയോ ചെയ്‌തേക്കാം. അതിനാല്‍ ശരീരത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനവും വഷളാകാന്‍ തുടങ്ങുന്നു. ഈ അവസ്ഥ വിഷാദം, പിടിഎസ്ഡി തുടങ്ങിയ മാനസികാരോഗ്യ അവസ്ഥകളിലേക്കും നയിച്ചേക്കാം.

പ്രത്യുത്പാദന പ്രശ്‌നങ്ങള്‍
ദീര്‍ഘകാലമായ സ്‌ട്രെസ്സ് ഒരു പുരുഷന്റെ ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതിന് കാരണമാകുന്നു. സമ്മര്‍ദ്ദം ബീജ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുകയും ഉദ്ധാരണക്കുറവിന് കാരണമാവുകയും ചെയ്യും. സ്ത്രീകളെ സംബന്ധിച്ചിടത്തോളം, സമ്മര്‍ദ്ദം നീണ്ടുനില്‍ക്കുന്നത് അവരുടെ ആര്‍ത്തവചക്രത്തെ ബാധിക്കുകയും ക്രമരഹിതവും വേദനാജനകവുമായ ആര്‍ത്തവത്തിലേക്ക് നയിക്കുകയും ചെയ്യും.

അമിതവണ്ണം
വയറിലെ അധിക കൊഴുപ്പ് കാലുകളിലോ ഇടുപ്പുകളിലോ ഉള്ള കൊഴുപ്പിനേക്കാള്‍ വലിയ ആരോഗ്യ അപകടങ്ങള്‍ ഉണ്ടാക്കുന്നു. നിര്‍ഭാഗ്യവശാല്‍, ഉയര്‍ന്ന സമ്മര്‍ദമുള്ള ആളുകളില്‍ വയറില്‍ അധിക കൊഴുപ്പ് വരാന്‍ കാരണമാകുന്നു.

അല്‍ഷിമേഴ്സ്
സ്ട്രെസ് നിങ്ങളില്‍ അല്‍ഷിമേഴ്‌സ് രോഗത്തെ വഷളാക്കുമെന്നും മസ്തിഷ്‌ക ക്ഷതങ്ങള്‍ വേഗത്തില്‍ രൂപപ്പെടാന്‍ ഇടയാക്കുമെന്നും പഠനം പറയുന്നു. അതിനാല്‍ അല്‍ഷിമേഴ്സില്‍ നിന്ന് രക്ഷ നേടാന്‍ നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കുക.

പ്രമേഹം
സമ്മര്‍ദ്ദം രണ്ട് തരത്തില്‍ പ്രമേഹത്തെ വഷളാക്കും. ഒന്നാമതായി, അനാരോഗ്യകരമായ ഭക്ഷണവും അമിതമായ മദ്യപാനവും പോലുള്ള മോശം ശീലങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. രണ്ടാമതായി, സമ്മര്‍ദ്ദം ടൈപ്പ് 2 പ്രമേഹമുള്ള ആളുകളുടെ ഗ്ലൂക്കോസിന്റെ അളവ് നേരിട്ട് ഉയര്‍ത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ദഹനപ്രശ്നങ്ങള്‍
സമ്മര്‍ദ്ദം അള്‍സറിന് കാരണമാകില്ലെങ്കിലും അത് വരാനുള്ള സാധ്യത ഉയര്‍ത്തും. വിട്ടുമാറാത്ത നെഞ്ചെരിച്ചില്‍ പോലുള്ള മറ്റ് പല ദഹനസംബന്ധമായ അവസ്ഥകളിലും സമ്മര്‍ദ്ദം ഒരു സാധാരണ ഘടകമാണ്. ഉറക്കപ്രശ്നങ്ങള്‍, തലവേദന, നെഞ്ചുവേദന, ക്ഷീണം എന്നിവയും സ്ട്രെസ്സ് അധികമായാല്‍ വരാവുന്ന അവസ്ഥകളാണ്.

സമ്മര്‍ദ്ദം ഒഴിവാക്കാനുള്ള വഴികള്‍
സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള ലളിതവും ആരോഗ്യകരവുമായ ചില വഴികള്‍ ഇതാ:
ആരോഗ്യകരമായ ഭക്ഷണം - സമീകൃതാഹാരം കഴിക്കുക. നിങ്ങള്‍ക്ക് കഴിയുന്നത്ര കഫീന്‍ ഒഴിവാക്കുക. കഫീന്‍ സമ്മര്‍ദത്തിന് കാരണമായ ഒരു വസ്തുവാണ്. പകരം, ഫ്രഷ് ജ്യൂസും ആരോഗ്യകരമായ ഭക്ഷണവും കഴിക്കുക.
ധ്യാനിക്കുക
ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയ്ക്കാനും സന്തോഷവും ശാന്തതയും നല്‍കുന്ന ഹോര്‍മോണുകള്‍ പുറപ്പെടുവിക്കാനും സഹായിക്കുന്ന ഒരു മാര്‍ഗ്ഗമാണ് ധ്യാനം.

പതിവായി വ്യായാമം ചെയ്യുക
ശാരീരികനേട്ടങ്ങള്‍ കൂടാതെ വ്യായാമം എന്നത് സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള ശക്തമായ ഒരു വഴികൂടിയാണ്. നിങ്ങള്‍ക്ക് ശാരീരികമായി സുഖം തോന്നുമ്പോള്‍, മാനസികമായും വൈകാരികമായും നിങ്ങള്‍ക്ക് മെച്ചപ്പെട്ട അനുഭവം ലഭിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു.
നിക്കോട്ടിന്‍, പുകയില ഉപയോഗം കുറയ്ക്കുക
സാധാരണ പുകവലിക്കുന്നവര്‍ അതൊരു സമ്മര്‍ദ്ദം കുറയ്ക്കുന്ന വഴിയാണ് എന്നാണ് പറയാറ്. എന്നാല്‍, ഇത് സ്‌ട്രെസ്സ് കുറയ്ക്കുന്നതായി തോന്നുമെങ്കിലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

നിങ്ങള്‍ക്കായി സമയം ചെലവഴിക്കുക
ദിവസവും നിങ്ങള്‍ക്കായി അല്‍പം സമയം മാറ്റിമയ്ക്കുക. ദൈനംദിന ജീവിതത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാനും ഇത് സഹായിക്കും. നിങ്ങളെ സന്തോഷിപ്പിക്കുന്ന തരത്തില്‍ സ്വയം മനസിനെ പരിചരിക്കുക. നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യാനായി സമയം കണ്ടെത്തുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












