Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഒരിക്കല്‍ ഹാര്‍ട്ട് അറ്റാക്ക് വന്നവരാണോ നിങ്ങള്‍ ?
ഗുരുതരമായൊരു അസുഖമാണ് ഹൃദയാഘാതമെന്ന് നിസ്സംശയം പറയാം. കാരണം ഇതു മനുഷ്യരെ മരണത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോകുന്ന ഒരു അസുഖമാകുന്നു. ഒരിക്കല്‍ ഹൃദയാഘാതം വന്നാല്‍ പിന്നെ കൃത്യമായ ജീവിത ചിട്ട കൊണ്ടുവന്നില്ലെങ്കില്‍ മരണം എപ്പോള്‍ എങ്ങനെ മുട്ടിവിളിക്കുമെന്ന് പറയാനാവില്ല. നിങ്ങള്‍ക്ക് ഹൃദയാഘാതം സംഭവിച്ചിട്ടുണ്ടെങ്കില്‍ വിഷമവും അമിതഭ്രമവും അനുഭവപ്പെടാം. ഹൃദയാഘാതത്തിനപ്പുറം എങ്ങനെ ജീവിക്കും എന്നതിനെ സംബന്ധിച്ച് ഒരുപക്ഷേ ധാരാളം ചോദ്യങ്ങളുമുണ്ടാകും.
ഹൃദയാഘാതത്തിനു ശേഷം ഉള്ള ജീവിതം ഏറെ പ്രധാനമാണ്. സ്വയം പരിപാലിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഈ സമയത്ത് ആരോഗ്യം നിലനിര്‍ത്താനും വീണ്ടെടുക്കാനുമായി ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ നിരവധി കാര്യങ്ങളുണ്ട്. ഇത്തരം ചിട്ടകള്‍ തിരിച്ചറിയാന്‍ സഹായത്തിനായി നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടാവുന്നതാണ്. ഹൃദയാഘാതത്തിനു ശേഷം ഒരു വ്യക്തിക്ക് ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഈ ലേഖനത്തില്‍ വായിക്കാം.

പതിവ് പ്രവര്‍ത്തനങ്ങളിലേക്ക് എപ്പോള്‍ മടങ്ങാനാകും
ഹൃദയാഘാതത്തിനുശേഷം നിങ്ങളുടെ പതിവ് ജീവിതത്തിലേക്ക് മടങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കും. എന്നിരുന്നാലും ഇത് നിങ്ങളുടെ സാധാരണ ദിനചര്യയെയും ഹൃദയത്തിന്റെ അവസ്ഥയെയും ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ ഹൃദയത്തെ സുഖപ്പെടുത്താനുള്ള അവസരം നല്‍കുന്നതിന് എന്തുചെയ്യണം എന്നതിനെക്കുറിച്ച് ഡോക്ടറോട് സംസാരിക്കുക. ഒരു കാര്‍ഡിയാക് റിഹാബിലിറ്റേഷന്‍ പ്രോഗ്രാം ചെയ്യേണ്ടതും പ്രധാനമാണ്. ഇത് വ്യായാമം ചെയ്യുമ്പോള്‍ നിങ്ങളുടെ രക്തസമ്മര്‍ദ്ദം, ഹൃദയമിടിപ്പ് എന്നിവ നിരീക്ഷിക്കുന്നു.

എപ്പോള്‍ ജോലിക്ക് പോകാനാവും
നിങ്ങളുടെ ജോലി എത്രത്തോളം സജീവവും സമ്മര്‍ദ്ദവുമാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു നിങ്ങളുടെ ഹൃദയാരോഗ്യം. നിങ്ങളുടെ ജോലി എങ്ങനെ ചെയ്യാമെന്നതില്‍ നിങ്ങള്‍ക്ക് ചില മാറ്റങ്ങള്‍ വരുത്തേണ്ടി വന്നേക്കാം. അല്ലെങ്കില്‍ കഠിനമായ ജോലികളണെങ്കില്‍ നിങ്ങളുടെ ഹൃദയത്തില്‍ വീണ്ടും സ്‌ട്രെസ് വരുത്താതിരിക്കാന്‍ ജോലി മാറ്റം പരിഗണിക്കാവുന്നതാണ്.

വാഹനമോടിക്കുന്നത് ശരിയാണോ
ഹൃദയാഘാതം സംഭവിച്ച മിക്ക ആളുകള്‍ക്കും ഒരാഴ്ച ആഴ്ച കഴിഞ്ഞ് വീണ്ടും വാഹനമോടിക്കാം. സുരക്ഷിതമായി വാഹനമോടിക്കുന്നതില്‍ നിന്ന് നിങ്ങളെ തടയുന്ന മറ്റ് ഘടകങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറുമായി സംസാരിക്കുക.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമോ
ഹൃദയാഘാതത്തിന് ശേഷം, നിങ്ങള്‍ വീണ്ടും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് രണ്ടു മുതല്‍ മൂന്ന് ആഴ്ച വരെ കാത്തിരിക്കണം. മറ്റ് തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പോലെ നിങ്ങള്‍ സാവധാനം ലൈംഗിക ബന്ധം ആരംഭിക്കേണ്ടതുണ്ട്.

ആരോഗ്യകരമായ ജീവിതശൈലിക്ക് ചില വഴികള്‍
ഹൃദയാഘാതത്തില്‍ നിന്ന് കരകയറാനും ഭാവിയില്‍ മറ്റൊന്നിനെ തടയാനും നിങ്ങള്‍ക്ക് ചെയ്യാവുന്ന ഘട്ടങ്ങളുണ്ട്. നിങ്ങളുടെ ഹൃദ്രോഗ അപകടസാധ്യത ഘടകങ്ങളെക്കുറിച്ചും ഭാവിയില്‍ നിങ്ങളുടെ ഹൃദയത്തിന് സംഭവിക്കുന്ന നാശത്തെ തടയാന്‍ എങ്ങനെ സഹായിക്കാമെന്നും ഡോക്ടറോട് ഉപദേശം തേടുക. ആരോഗ്യകരമായ ജീവിതശൈലിക്ക് പിന്തുടരാവുന്ന ചില വഴികള്‍ നോക്കാം.

പുകവലി ഉപേക്ഷിക്കുക
പുകയില ഉപയോഗം ഹൃദ്രോഗത്തിനുള്ള പ്രധാന ഘടകമാണ്. ഇത് രക്തധമനികളെ നശിപ്പിക്കുന്നു. രക്തത്തിനും ഓക്‌സിജനും നിങ്ങളുടെ ഹൃദയത്തിലേക്കും മറ്റ് അവയവങ്ങളിലേക്കും എത്തുന്നത് തടയുന്നു. ഇത് രക്തം കട്ടപിടിക്കുന്നതിനും കാരണമായി വീണ്ടും ഹൃദയാഘാതത്തിന് കാരണമായേക്കാം. നിക്കോട്ടിന്‍ നിങ്ങളുടെ രക്തസമ്മര്‍ദ്ദം ഉയര്‍ത്തുന്നു.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിങ്ങളുടെ ഹൃദയത്തിലും രക്തക്കുഴലുകളിലും സമ്മര്‍ദ്ദം ചെലുത്തുന്നു. വ്യായാമം ചെയ്യുക, ഉപ്പ് കുറവുള്ള ഭക്ഷണക്രമം പാലിക്കുക, അമിതഭാരമുണ്ടെങ്കില്‍ ശരീരഭാരം കുറയ്ക്കുക എന്നിവ രക്തസമ്മര്‍ദ്ദം ക്രമപ്പെടുത്താനുള്ള വഴികളാണ്. നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന മരുന്നുകളും കഴിക്കാം.

കൊളസ്‌ട്രോള്‍ നിയന്ത്രിക്കുക
നിങ്ങളുടെ രക്തത്തിലെ വളരെയധികം ചീത്ത കൊളസ്‌ട്രോള്‍ ഉള്ളത് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. നിങ്ങള്‍ക്ക് ഹൃദയാഘാതം വന്നിട്ടുണ്ടെങ്കില്‍ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ മരുന്നുകള്‍ കഴിക്കുക. ഹൃദയാരോഗ്യകരമായ ഭക്ഷണം കഴിക്കുകയും വ്യായാമം ആരംഭിക്കുകയും വേണം.

പ്രമേഹം പരിശോധിക്കുക
ഇന്‍സുലിന്‍ ഹോര്‍മോണ്‍ നിലയുമായി ബന്ധപ്പെട്ട ഒരു രോഗമാണ് പ്രമേഹം. പ്രമേഹം ഹൃദയാഘാതത്തിനും സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പ്രമേഹത്തിനായി പരിശോധന നടത്തുന്നതിനെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കുക. നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍ അവ നിയന്ത്രിക്കാനായുള്ള വഴികള്‍ തേടുക.

വ്യായാമം
പതിവായി കാര്‍ഡിയോ വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ഹൃദയത്തെ ശക്തമാക്കും. നടത്തം, ജോഗിംഗ്, ഓട്ടം, സൈക്ലിംഗ്, നീന്തല്‍ എന്നിവ ചെയ്യാവുന്നതാണ്. വ്യായാമം നിങ്ങളുടെ ഹൃദയത്തെ രക്തം പമ്പ് ചെയ്യാനും ശരീരത്തിലേക്ക് ഓക്‌സിജന്‍ എത്തിക്കാനും സഹായിക്കുന്നു. ഇത് നിങ്ങളുടെ കൊളസ്‌ട്രോള്‍ നിലയും രക്തസമ്മര്‍ദ്ദവും കുറയ്ക്കും. കൃത്യമായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണവും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഹൃദയാഘാതത്തിന് ശേഷം വ്യായാമം ആരംഭിക്കുന്നതിനോ പുനരാരംഭിക്കുന്നതിനോ മുമ്പ് ഡോക്ടറുമായി സംസാരിക്കുക.

ഹൃദയാരോഗ്യമുള്ള ഭക്ഷണം
നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ രക്തപ്രവാഹത്തെ ബാധിക്കുന്നു. പൂരിത, ട്രാന്‍സ് കൊഴുപ്പുകള്‍ കൂടുതലുള്ള ഒരു ഭക്ഷണക്രമം നിങ്ങളുടെ ധമനികളില്‍ വര്‍ദ്ധനവിന് കാരണമാകും. ഇത് നിങ്ങളുടെ ഹൃദയത്തിലേക്കുള്ള രക്തയോട്ടം മന്ദഗതിയിലാക്കുന്നു അല്ലെങ്കില്‍ തടയുന്നു. കാലക്രമേണ, ഇത് നിങ്ങളുടെ ധമനികളെ തടയുകയും ഹൃദയാഘാതം അല്ലെങ്കില്‍ ഹൃദയസ്തംഭനത്തിന് കാരണമാവുകയും ചെയ്യും. കൊളസ്‌ട്രോള്‍, പൂരിത കൊഴുപ്പ് എന്നിവ കുറവുള്ള ഭക്ഷണങ്ങള്‍ കഴിക്കുക. കൂടുതല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുക. കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക. ഉപ്പ്, പഞ്ചസാര എന്നിവ കുറയ്ക്കുക. വറുത്തതും സംസ്‌കരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

നിങ്ങളുടെ സമ്മര്‍ദ്ദം നിയന്ത്രിക്കുക
വിഷാദവും സമ്മര്‍ദ്ദവും നിങ്ങളുടെ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ വികാരങ്ങളെ എങ്ങനെ നിയന്ത്രിക്കാമെന്നതിനെക്കുറിച്ച് ഡോക്ടറോട് ചോദിക്കുക.
Most read:ഹൃദയത്തെ സൂക്ഷിക്കാന്‍ 10 വഴികള്‍

പരിഗണിക്കേണ്ട കാര്യങ്ങള്‍
നിങ്ങള്‍ക്ക് ഹൃദയാഘാതം സംഭവിച്ചിട്ടുണ്ടെങ്കില്‍ നിലവിലുള്ള ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുതലാണ്. ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് അടയാളങ്ങള്‍ അറിയേണ്ടത് പ്രധാനമാണ്. നിങ്ങള്‍ സജീവമായിരിക്കുമ്പോഴോ വിശ്രമത്തിലായിരിക്കുമ്പോഴോ ഇവ സംഭവിക്കാം:
* നെഞ്ചുവേദന
* കൈകളിലോ കഴുത്തിലോ താടിയെല്ലിലോ വയറ്റിലോ കടുപ്പം അല്ലെങ്കില്‍ സമ്മര്‍ദ്ദം
* ശ്വാസം മുട്ടല്‍
* തലകറക്കം, ബലഹീനത അല്ലെങ്കില്‍ ബോധക്ഷയം.
* വിയര്‍പ്പ്
* വേഗതയേറിയ അല്ലെങ്കില്‍ ക്രമരഹിതമായ ഹൃദയമിടിപ്പ്.
* ഛര്‍ദ്ദി
* കാലുകളില്‍ വീക്കം അല്ലെങ്കില്‍ വേദന.
* പെട്ടെന്നുള്ള ക്ഷീണം.



Click it and Unblock the Notifications











