മൂന്ന് മാസത്തില്‍ ഇളകാത്ത തടിയില്ല, അറിയേണ്ടത് ഇക്കാര്യങ്ങള്‍ മാത്രം

അമിതവണ്ണം എന്നത് പലരേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. പലപ്പോഴും എന്താണ് ഇതിനെ പരിഹരിക്കാന്‍ ചെയ്യേണ്ടത് എന്ന കാര്യം പലര്‍ക്കും അറിയില്ല. ശരീരഭാരം കുറയ്കുക്ക എന്ന കാര്യം അത്ര എളുപ്പത്തില്‍ നടക്കുന്ന ഒന്നല്ല. എത്രയൊക്കെ ശ്രദ്ധിച്ചാലും പലപ്പോഴും നമ്മള്‍ ആഗ്രഹിക്കുന്ന പോലെ കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല. എന്നാല്‍ ശരിയായ ശീലങ്ങള്‍ പിന്തുടരുന്നവര്‍ക്ക് പലപ്പോഴും ഏത് ഇളകാത്ത തടിയും ഇളക്കാന്‍ സാധിക്കുന്നു.

ഫലപ്രദമായ രീതിയില്‍ തടി കുറയ്ക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് അറിയേണ്ടത്, എന്തൊക്കെയാണ് പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്ന് നോക്കാം. ഫലപ്രദമായി കൊഴുപ്പ് കുറയ്ക്കുന്നതിന് വേണ്ടി സഹായിക്കുന്ന മാര്‍ഗ്ഗങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

Healthy Weight Loss Plan i

കലോറി ശ്രദ്ധിക്കണം
ഭക്ഷണത്തിന് മുന്‍പ് അതിന്റെ കലോറിയെക്കുറിച്ച് ധാരണയുണ്ടാവുന്നത് നല്ലതാണ്. കലോറി കുറയ്ക്കുക എന്നത് തന്നെയാണ് ആദ്യമായി തടി കുറയ്ക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതും. ഭക്ഷണത്തോടൊപ്പം തന്നെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമാക്കുന്നതിന് ശ്രദ്ധിക്കണം. ശരിയായ പോഷകങ്ങള്‍ ശരീരത്തില്‍ ലഭ്യമാവുന്നുണ്ടെന്നതും ഉറപ്പ് വരുത്തണം.

പോഷകങ്ങളെ ഒഴിവാക്കരുത്
ശരീരത്തിന്റെ ശരിയായ ആരോഗ്യത്തിന് അത്യാവശ്യമായി വേണ്ടതാണ് എപ്പോഴും പോഷകങ്ങള്‍ ആവശ്യത്തിന് വേണം എന്നത്. അതുകൊണ്ട് തന്നെ അനാരോഗ്യകരമായ ഭക്ഷണീതി ഒഴിവാക്കുക. എപ്പോഴും പഞ്ചസാര, പ്രിസര്‍വേറ്റീവുകള്‍, ഇവയെല്ലാം അടങ്ങിയ ഭക്ഷണങ്ങളെ ഒഴിവാക്കുക. പ്രോട്ടീന്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ കഴിക്കാന്‍ ശിലിക്കുക.

പ്രോട്ടീന്‍ നിര്‍ബന്ധം
ആരോഗ്യ സംരക്ഷണത്തിനും പേശികളുടെ ആരോഗ്യത്തിനും പ്രോട്ടീന്‍ അനിവാര്യമാണ്. അതുകൊണ്ട് തന്നെ അതിന് വേണ്ടി ശ്രദ്ധിക്കണം. എപ്പോഴും ശരീരഭാരം കുറയ്ക്കുന്നതിനും പേശികളുടെ ആരോഗ്യത്തിനും സഹായിക്കുന്നതാണ് പ്രോട്ടീന്‍. ഇതാണ് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നത്. അത് മാത്രമല്ല വര്‍ക്കൗട്ടിന് ശേഷം പേശികള്‍ക്ക് ശക്തി പകരുന്നതിനും പോഷകങ്ങള്‍ അനിവാര്യമാണ്.

കാര്‍ഡിയോ വര്‍ക്കൗട്ട് നിര്‍ബന്ധം
ഭക്ഷണത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോര, വര്‍ക്കൗട്ടിന്റെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. എപ്പോഴും കലോറിയെ കത്തിക്കുന്നതിനും ഹൃദയാരോഗ്യത്തിനും വേണ്ട രീതിയില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന് ശ്രദ്ധിക്കണം. സൈക്ലിംഗ്, നീന്തല്‍ പോലുള്ളവ ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ചെയ്യാന്‍ ശ്രദ്ധിക്കണം. ഇത് നിങ്ങള്‍ക്ക് ആരോഗ്യം നല്‍കുന്നു.

Healthy Weight Loss Plan i

ഉറക്കം നിസ്സാരമല്ല
ഉറങ്ങുന്നത് ശാരീരിക മാനസിക ആരോഗ്യത്തിനും അനിവാര്യമാണ് എന്നതില്‍ സംശയം വേണ്ട.. കാരണം ആയുസ്സിന്റെ കാര്യത്തില്‍ വരെ പലപ്പോഴും ഉറക്കം ഒരു അവിഭാജ്യ ഘടകമാണ്. ദിവസവും 7-9 മണിക്കൂര്‍ വരെയെങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കണം. ഇത് വിശപ്പ് നിയന്ത്രിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. കൂടാതെ ആരോഗ്യവും സൗഖ്യവും പ്രദാനം ചെയ്യുകയും ചെയ്യുന്നു.

മാനസിക സമ്മര്‍ദ്ദം നിസ്സാരമല്ല
ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്.. കാരണം സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് പലപ്പോഴും നിങ്ങളില്‍ കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഇത് നിങ്ങളുടെ വയറിന് ചുറ്റും കൂടുതല്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനും കാരണമാകുന്നു. മാത്രമല്ല അനിയന്ത്രിതമായ ഹോര്‍മോണ്‍ പ്രതിസന്ധികളിലേക്കും നിങ്ങളെത്തുന്നു. ധ്യാനം, യോഗ തുടങ്ങിയവയും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.

വെള്ളം ധാരാളം കുടിക്കാം
ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് വേണ്ടി ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. അത് വഴി നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുകയും അമിത കലോറിയെ പ്രതിരോധിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതിനും സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും എളുപ്പത്തില്‍ പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും വെള്ളം ധാരാളം കുടിക്കുന്നത്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Wednesday, August 27, 2025, 18:47 [IST]
X
Desktop Bottom Promotion