Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
നാല്പ്പതുകളിലെങ്കില് ആയുസ്സിനായി ഈ ശീലങ്ങള്‍ക്ക് തുടക്കമിടാം
നിങ്ങളുടെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. എന്നാല്‍ പലപ്പോഴും അതിന് സാധിക്കാതെ വരുന്നതും അനാസ്ഥയും അറിവില്ലായ്മയും എല്ലാം ആരോഗ്യത്തെ പതിയേ അനാരോഗ്യത്തിലേക്ക് എത്തിക്കും. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യകരമായ ജീവിത ശൈലി നിലനിര്‍ത്തുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയില്‍ മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം.
പ്രത്യേകിച്ച് നാല്‍പ്പതുകള്‍ക്ക് ശേഷം നിങ്ങളില്‍ വളരെയധികം ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടും. ഈ പ്രായത്തില്‍ ദീര്‍ഘായുസ്സിനും പ്രതിരോധശേഷി, ഹൃദയാരോഗ്യം, ശാരീരികക്ഷമത എന്നിവ മെച്ചപ്പെടുത്താനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ആരോഗ്യത്തെ വേരോടെ ഇല്ലാതാക്കും എന്നതാണ് സത്യം. ചിട്ടയായ വ്യായാമം, ആരോഗ്യകരമായ ശീലങ്ങള്‍ എന്നിവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

വ്യായാമം നിര്‍ബന്ധം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വ്യായാമം നിര്‍ബന്ധമാണ്. അതിനായി ചിട്ടയായ വ്യായാമം പേശികളുടേയും സന്ധികളുടേയും ആരോഗ്യത്തിന് അനിവാര്യമാണ്. ഇത്തരം സാഹചര്യത്തില്‍ ദിനവും 45 മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റി വെക്കേണ്ടതാണ്. പലപ്പോഴും ജിം വര്‍ക്കൗട്ടുകള്‍ കഠിനമായി ചെയ്യുന്നതിന്റെ ആവശ്യമില്ല. അത് മാത്രമല്ല വേഗത്തിലുള്ള നടത്തം, സൈക്ലിംഗ്, നീന്തല്‍, യോഗ, ലഘുവായ സ്ട്രെങ്ത്ത് ട്രെയിനിംഗ് എന്നിവ ആരോഗ്യത്തിനായി പരിശീലിക്കാവുന്നതാണ്.
ആഹാര രീതികള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് ഭക്ഷണം. കൃത്യമായ ഭക്ഷണരീതി ഇല്ലെങ്കില്‍ അത് ആരോഗ്യത്തെ അനാരോഗ്യത്തിലേക്ക് എത്തിക്കും. ശരീരഭാരം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നതാണ് ഭക്ഷണം. വിട്ടുമാറാത്ത രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതിന് സമീകൃതാഹാരം സഹായിക്കുന്നു. അത് മാത്രമല്ല പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, നട്സ്, വിത്തുകള്‍, പയറുവര്‍ഗ്ഗങ്ങള്‍, കൊഴുപ്പില്ലാത്ത പ്രോട്ടീനുകള്‍ എന്നിവയെല്ലാം അനിവാര്യമാണ്. ദഹനാരോഗ്യത്തിനും സഹായിക്കുന്നതാണ് കൃത്യമായ ഭക്ഷണം.
ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍
ഓരോ പ്രായത്തിലും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്നു. ഇത് നിങ്ങളുടെ ഉറക്ക പ്രശ്നങ്ങളിലേക്ക് എത്തിക്കും. അത് മാത്രമല്ല ഹോര്‍മോണ്‍ പ്രശ്നത്തോടൊപ്പം സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന ചില കാര്യങ്ങളും സംഭവിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. ഇത് പലപ്പോഴും അമിതവണ്ണം പോലുള്ള പ്രതിസന്ധികളും വര്‍ദ്ധിപ്പിക്കും. ഇത്തരം മാറ്റങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുക. എന്നാല്‍ ആരോഗ്യത്തെ തിരികെ പിടിക്കാം.

നല്ല ഉറക്കം
ഉറക്കമില്ലായ്മ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് തുടക്കമാണ് എന്നതില്‍ സംശയം വേണ്ട. സ്ഥിരമായി 7-8 മണിക്കൂര്‍ വരെ ഉറങ്ങുന്നതിന് ശ്രദ്ധിക്കുക. ഇത് ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് ആരോഗ്യം സംരക്ഷിക്കാം. അത് മാത്രമല്ല പ്രായം വര്‍ദ്ധിക്കുന്തോറും ഉറക്കമില്ലാത്ത അവസ്ഥയിലേക്കാണ് നിങ്ങളെത്തുന്നത്. പലപ്പോഴും ഇത് പ്രതിരോധ ശേഷി കുറയ്ക്കുന്നതിനും മാനസികാരോഗ്യത്തെ തകരാറിലാക്കുന്നതിനും വിട്ടുമാറാത്ത സമ്മര്‍ദ്ദത്തിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.
സമ്മര്‍ദ്ദം കുറയ്ക്കുക
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലരും വളരെയധികം നിസ്സാരമായി കണക്കാക്കുന്ന ഒന്നാണ് സമ്മര്‍ദ്ദം. അതിനെ കുറയ്ക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. അല്ലാത്ത പക്ഷം നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. സ്ഥിരമായി 7-8 മണിക്കൂര്‍ വരെ ഉറങ്ങുന്നതിന് ശ്രദ്ധിക്കണം. അത് കൂടാതെ കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, സ്ക്രീന്‍ സമയം കുറയ്ക്കുക എന്നിവയാണ് ആവശ്യമായി വരുന്നത്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ആരോഗ്യം അനാരോഗ്യത്തിലേക്ക് മാറുന്നതിന് അധികം സമയം വേണ്ട എന്നതാണ് സത്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications