Latest Updates
-
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം
പ്രമേഹത്തെ പേടിയുണ്ടോ? സ്ഥിരമാക്കൂ ഈ പഴങ്ങള്‍; രക്തത്തിലെ പഞ്ചസാര അതിരുവിടില്ല
കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡക്സ് (ജിഐ) ഉള്ള പഴങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കും. ഈ പഴങ്ങള്‍ പഞ്ചസാര സാവധാനം പുറത്തുവിടുന്നു, പെട്ടെന്ന് രക്തത്തിലെ പഞ്ചസാര കൂടുന്നത് തടയുന്നു. പ്രമേഹം വരാതെ സൂക്ഷിക്കാന്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ചില മികച്ച കുറഞ്ഞ ജിഐ പഴങ്ങള്‍ ഇതാ.

ആപ്പിള്‍
ആപ്പിളിന് 36 ജിഐ ഉണ്ട്, ഇത് രക്തത്തിലെ പഞ്ചസാര മിതമായി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച തിരഞ്ഞെടുപ്പാണ്. അവയില്‍ നാരുകളും വിറ്റാമിന്‍ സിയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ആപ്പിള്‍ കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും ഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കും.
പെയേഴ്സ്
പെയേഴസിന് 38 ജിഐ ഉണ്ട്. അവയില്‍ ഉയര്‍ന്ന തോതില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ സഹായിക്കുകയും നിങ്ങളെ കൂടുതല്‍ നേരം ഊര്‍ജ്ജസ്വലമായി നിലനിര്‍ത്തുകയും ചെയ്യുന്നു. വിറ്റാമിന്‍ സി, പൊട്ടാസ്യം തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും പെയര്‍ നല്കുന്നു.
ചെറി
ചെറിയുടെ ജിഐ 22 ആണ്. അവയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ഇന്ഫ്ളമേഷന് കുറയ്ക്കാന്‍ സഹായിക്കുന്നു. ചെറികള്‍ക്ക് മെലറ്റോണിന്റെ ഉള്ളടക്കം കാരണം ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ കഴിയും.
പ്ലം
പ്ലംമിന് 40 ജിഐ ഉണ്ട്. ഭക്ഷണ നാരുകള്‍ക്കൊപ്പം വൈറ്റമിന്‍ എയും സിയും അവ വാഗ്ദാനം ചെയ്യുന്നു. പ്ലം ദഹനത്തെ സഹായിക്കുകയും എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യും.
മുന്തിരി
മുന്തിരിയുടെ ജിഐ 25 ആണ്. ഉയര്‍ന്ന വിറ്റാമിന്‍ ആണ് ഇതിലുള്ളത് . അവ പ്രതിരോധ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നു. മെറ്റബോളിസം വര്‍ധിപ്പിച്ച് ശരീരഭാരം കുറയ്ക്കാനും മുന്തിരി സഹായിക്കും.
പീച്ചുകള്‍
പീച്ചില്‍ 42 ജിഐയുണ്ട്. വൈറ്റമിന്‍ എ, സി എന്നിവയാലും പൊട്ടാസ്യത്താലും സമ്പുഷ്ടമാണ്. ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും പീച്ചിന് കഴിയും.
ഓറഞ്ച്
ഓറഞ്ചിന്റെ ജിഐ 40 ആണ്. വിറ്റാമിന്‍ സിയുടെയും നാരുകളുടെയും മികച്ച ഉറവിടമാണ് അവ. ഓറഞ്ചുകള്‍ക്ക് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കാനും കഴിയും.
സരസഫലങ്ങള്‍
സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ബെറികള്‍ക്ക് 25 മുതല്‍ 40 വരെ ജിഐ ആണ് ഉള്ളത.
ഈ പഴങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിര്‍ത്തുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതിനും ഗുണം ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
