Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ഉദര പ്രശ്നങ്ങള്‍ക്ക് പരിഹാരം; ഈ യോഗാസനങ്ങള്‍ ഏറ്റവും മികച്ചത്
അനോറെക്സിയ, ബുളിമിയ നെര്‍വോസ തുടങ്ങിയ ഭക്ഷണ ക്രമക്കേടുകള്‍ മിക്കവരിനും കണ്ടുവരുന്നുണ്ട്. ഭക്ഷണ പ്രശ്നങ്ങളുള്ള വ്യക്തികള്‍ക്ക് യോഗ സഹായകരമാണെന്ന് വിശ്വസിക്കപ്പെടുന്നു, കാരണം അത് മാനസിക ഐക്യവും പോസിറ്റിവിറ്റിയും നിറയ്ക്കുന്നു. ഉത്കണ്ഠയെയും വിഷാദത്തെയും ചെറുക്കുന്ന മസ്തിഷ്ക ന്യൂറോ ട്രാന്‍സ്മിറ്ററായ ഗാമാ-അമിനോബ്യൂട്ടറികിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് യോഗ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പലപ്പോഴും ഭക്ഷണ ക്രമക്കേടുകള്‍ക്ക് കാരണമാകുന്നത്, ഇത് യോഗയിലൂടെ ചികിത്സിക്കാം.
നട്ടെല്ലിന്റെ അടിത്തറ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചില പ്രത്യേക യോഗാസനങ്ങള്‍ പതിവായി പരിശീലിക്കുന്നതിലൂടെ, ഒരാള്‍ക്ക് മനസ്സിന്റെയും ശരീരത്തിന്റെയും അസന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാന്‍ കഴിയും. കൂടാതെ മലബന്ധം, ദഹനക്കേട്, മറ്റ് ആരോഗ്യ രോഗങ്ങള്‍ തുടങ്ങിയവയും പരിഹരിക്കാനാകും.

ഭുജംഗാസനം
കോബ്ര പോസ് ഭുജംഗാസനം വയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. മലബന്ധം, ഗ്യാസ് തുടങ്ങിയ ദഹനപ്രശ്നങ്ങള്‍ക്കും ഈ പോസ് പരിഹാരമാണ്. ഇത് മാനസിക ശാന്തത വര്‍ദ്ധിപ്പിക്കുകയും പെട്ടെന്നുള്ള ഭക്ഷണ ആസക്തിയെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ആദ്യം നിങ്ങളുടെ നെറ്റി തറയില്‍ മുട്ടിച്ച് നിവര്‍ന്നു കിടക്കുക. കൈകള്‍ നിലത്തുറപ്പിച്ച് മെല്ലെ കാല്‍വിരലുകള്‍ താങ്ങി നെഞ്ച് ഉന്തി മുഖം മുകളിലേക്കുയര്‍ത്തുക. ഇപ്പോള്‍ നിങ്ങളുടെ തല, നെഞ്ച്, അടിവയര്‍ എന്നിവ ഉയര്‍ത്തി ശ്വസിക്കുക. ഈ സ്ഥാനത്ത് അഞ്ച് ശ്വസനം വരെ തുടരുക. തുടര്‍ന്ന് ആദ്യ സ്ഥാനത്തേക്ക് സാവധാനം മടങ്ങിവരാന്‍ ശ്വാസമെടുക്കുക.
തടാസനം
ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന യോഗാസനങ്ങളില്‍ ഒന്നാണ് തടാസനം. വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളെ ചെറുക്കുന്നതിനും ശരീര സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനും കുടലിന്റെ ആരോഗ്യത്തിനും ഇത് വളരെ സഹായകരമാണ്. പാദങ്ങള്‍ നേരെയാക്കി നിലത്ത് നിവര്‍ന്നു നില്ക്കുക. നിങ്ങളുടെ കൈകള്‍ ഇരുവശത്തും നേരെയാക്കുക. മുന്നോട്ട് നോക്കുക, ഈ സ്ഥാനത്ത് 5 മിനിറ്റ് പിടിക്കുക. ഒരു മിനിറ്റ് ഇടവേള എടുത്ത് മൂന്ന് തവണ ആവര്‍ത്തിക്കുക.
കപോതാസനം
നെഞ്ചിന്റെയും കാലുകളുടെയും ബലം മെച്ചപ്പെടുത്തുന്നതിനും ഇടുപ്പ് അയവുവരുത്തുന്നതിലും നിങ്ങളുടെ തുടകള്‍ ടോണ്‍ ചെയ്യുന്നതിലും ഈ ആസനം സഹായിക്കുന്നു. നിങ്ങളുടെ വിശപ്പ് മെച്ചപ്പെടുത്തുന്നതിനും ഭക്ഷണ പ്രശ്നങ്ങള്‍ തടയുന്നതിനും ദഹനക്കേട്, വയറുവേദന, ഗ്യാസ് തുടങ്ങിയ ദഹനപ്രശ്നങ്ങള്‍ തടയുന്നതിനും കപോതാസനം സഹായിക്കുന്നു.
അപനാസനം
അപാനാസനം ഒരു മികച്ച യോഗാസനമാണ്. ഇത് ഊര്‍ജപ്രവാഹം താഴോട്ട് നയിക്കുകയും മലവിസര്‍ജ്ജനവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ യോഗാസനം വയറുവേദന, ആര്‍ത്തവ വേദന എന്നിവയില്‍ നിന്ന് ആശ്വാസം നല്കുന്നു. കൂടാതെ വയറിലെയും താഴ്ഭാഗത്തെ പുറത്തിന്റെയും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. മലര്‍ന്നു കിടന്നുകൊണ്ട് ശ്വാസം ഉള്ളിലേക്ക് വലിച്ച് നിങ്ങള്‍ക്ക് ഈ യോഗാസനം പരീക്ഷിക്കാം. ശ്വാസം വിടുമ്പോള്‍ മുട്ടുകള്‍ നെഞ്ചിലേക്ക് കൊണ്ടുവരിക. ഏകദേശം 15 സെക്കന്‍ഡ് ഈ സ്ഥാനത്ത് പിടിക്കുക. സ്ട്രെച്ച് പരമാവധിയാക്കാന്‍ കാല്‍മുട്ടുകള്‍ വശങ്ങളില് നിന്ന് വശത്തേക്ക് ക്രമേണ നീക്കുക. ആരംഭ സ്ഥാനത്തേക്ക് മടങ്ങുക.
ധനുരാസനം
നടുവേദനയില്‍ നിന്ന് ആശ്വാസം നല്‍കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും മലബന്ധം, ചുമ, ജലദോഷം എന്നിവയുടെ ലക്ഷണങ്ങള്‍ ഭേദമാക്കുന്നതിനും ധനുരാസനം നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ വയറ്റില്‍ കമിഴ്ന്നു കിടന്ന് രണ്ട് കാലുകളും പിന്നിലേക്ക് ഉയര്‍ത്തുക. നിങ്ങളുടെ കൈകള്‍ പിന്നിലേക്ക് നീട്ടി രണ്ടു കാലുകളും കൈകള്‍ കൊണ്ട് പിടിക്കുക. കഴിയുന്നിടത്തോളം ഈ സ്ഥാനത്ത് തുടരുക, സാധാരണ രീതിയില്‍ ശ്വസിക്കുക. ആരംഭ സ്ഥാനത്തേക്ക് തിരികെ വന്ന് കുറഞ്ഞത് 5-6 തവണയെങ്കിലും ധനുരാസനം ചെയ്യുക.
ഹലാസനം
ഭക്ഷണപ്രശ്നങ്ങളില് നിന്ന് ആശ്വാസം നല്കാന് സഹായിക്കുന്ന മികച്ച ആസനങ്ങളില്‍ ഒന്നാണ് ഹലാസനം. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുകയും വിശപ്പ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മലര്‍ന്ന് കിടന്ന് രണ്ട് കാലുകളും വയറിന് മുകളില്‍ ഉയര്‍ത്തുക. നിങ്ങളുടെ ശരീരം വളച്ച്, കാല്‍വിരലുകള്‍ ഉപയോഗിച്ച് തലയ്ക്ക് മുകളിലേക്ക് നീട്ടി നിലത്ത് തൊടുന്നതിനായി ശ്രമിക്കുക. ഈ ആസനം 10-15 സെക്കന്‍ഡ് പിടിക്കുക, ഒരു മിനിറ്റ് വിശ്രമിച്ച് വീണ്ടും ആവര്‍ത്തിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
