Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
പെട്ടെന്ന് തടിക്കും, കൊഴുപ്പ് അടിഞ്ഞുകൂടും; സ്ത്രീകള്‍ പുരുഷന്മാരേക്കാള് കൂടുതല്‍ തടിക്കുന്നത് എന്തുകൊണ്ട്?
പുരുഷന്മാരേക്കാള് പെട്ടെന്ന് തടി വയ്ക്കുന്നത് സ്ത്രീകളാണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ? അതെ, ശരിയാണ്. സ്ത്രീയും പുരുഷനും ജൈവശാസ്ത്രപരമായി പരസ്പരം വളരെയധികം വ്യത്യാസമുള്ളവരാണ്. സ്ത്രീകള്‍ക്ക് ശരീരത്തിലെ കൊഴുപ്പ് ഉരുക്കാന്‍ പുരുഷന്മാരേക്കാള് കൂടുതല്‍ സമയമെടുക്കുമെന്ന് സമീപകാല ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നു. പുരുഷന്മാര് സ്ത്രീകളേക്കാള്‍ 500 മുതല്‍ 1,000 വരെ കലോറി വരെ ഒരു ദിവസം കൂടുതല്‍ കളയുന്നു.
അതായത് ഒരാഴ്ചയ്ക്കുള്ളില്‍ സ്ത്രീകളേക്കാള്‍ ഒന്നോ രണ്ടോ പൗണ്ട് വരെ ഭാരം കുറയ്ക്കാന്‍ പുരുഷന്മാര്ക്ക് കഴിയും. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള് കൂടുതല്‍ തടിയുള്ളത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? സ്ത്രീകള്‍ പുരുഷന്മാരേക്കാള് തടിച്ചിരിക്കുന്നതിന്റെ കാരണം എന്താണെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള് കൂടുതല്‍ കൊഴുപ്പ്
സ്ത്രീകളുടെയും പുരുഷന്മാരുടെയും ആരോഗ്യത്തെ വ്യത്യസ്ത രീതികളില്‍ ബാധിക്കുന്ന ടെസ്റ്റോസ്റ്റിറോണ്‍, ഈസ്ട്രജന് എന്നീ ഹോര്‍മോണുകളാണ് സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള് കൂടുതല്‍ കൊഴുപ്പ് ഉണ്ടാകാനുള്ള കാരണം. പുരുഷന്മാരുടെ ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ അളവ് കൂടുതലാണ്. ഇത് പേശികളുടെ വളര്‍ച്ചയ്ക്കും മുഖത്തെ രോമവളര്‍ച്ചയ്ക്കും എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. എന്നാല്‍ സ്ത്രീകളുടെ ശരീരത്തില്‍ ഈസ്ട്രജന് ഹോര്‍മോണിന്റെ അളവാണ് കൂടുതലുള്ളത്. ഇത് അവരുടെ മുടി ആരോഗ്യകരമാക്കാനും എല്ലുകളെ ശക്തമാക്കാനും സഹായിക്കുന്നു. ഈസ്ട്രജന് ഹോര്‍മോണ്‍ അവരുടെ ശരീരത്തില്‍ കൂടുതല്‍ കൊഴുപ്പ് അടിയുന്നതിന് കാരണമാകുന്നു. പ്രത്യേകിച്ച് ഇടുപ്പിനും തുടയ്ക്കും ചുറ്റും.
സ്ത്രീകളിലെ അമിതമായ കൊഴുപ്പിന്റെ മറ്റ് കാരണങ്ങള്‍
സ്ത്രീകളിലും പുരുഷന്മാരിലും കൊഴുപ്പ് സംഭരിക്കാനുള്ള ശേഷി വ്യത്യസ്തമാണ്. സ്ത്രീകളിലെ ഈസ്ട്രജന്റെ അളവ് ശരീരത്തില്‍ കൊഴുപ്പ് സംഭരിക്കാന്‍ കാരണമാകുന്നു. ഇത് ഗര്‍ഭകാലത്തും മുലയൂട്ടുന്ന സമയത്തും അവര്‍ക്ക് കൂടുതല്‍ ശക്തി നല്കാന് സഹായിക്കുന്നു. സ്ത്രീകളുടെ ശരീരത്തില്‍ പുരുഷന്മാരേക്കാള് 6 മുതല്‍ 11 ശതമാനം വരെ കൊഴുപ്പ് കൂടുതലാണ്, ഇത് അവരുടെ ശരീരശാസ്ത്രത്തിന്റെ ഭാഗമാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് പേശികള്‍ കുറവാണ്, അതിനാല്‍ അവരുടെ ശരീരത്തിലെ മെറ്റബോളിസം മന്ദഗതിയിലാകും. സ്ത്രീകളില്‍ കലോറി കുറയുകയും ശരീരത്തിലെ കൊഴുപ്പ് വര്‍ദ്ധിക്കുകയും ചെയ്യുന്നു.
സ്ത്രീകളുടെ ഭാരം അതിവേഗം വര്‍ദ്ധിക്കുന്നു
സ്ത്രീകളുടെ ശരീരഭാരം പുരുഷന്മാരേക്കാള് വേഗത്തില്‍ വര്‍ദ്ധിക്കുന്നു. പ്രായപൂര്‍ത്തിയാകുമ്പോള്‍ തന്നെ സ്ത്രീകള്‍ക്ക് തടി കൂടാന്‍ തുടങ്ങും. പ്രായപൂര്‍ത്തിയാകുമ്പോള്‍ മിക്ക പെണ്‍കുട്ടികളുടെയും ശരീരഭാരം വര്‍ദ്ധിക്കുന്നു.
സ്ത്രീകളില്‍ മെറ്റബോളിസം മന്ദഗതിയിലാണ്
സ്ത്രീകളിലെ മെറ്റബോളിസം മന്ദഗതിയിലായതിനാല്‍, ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്താലും സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള് കുറഞ്ഞ അളവില്‍ മാത്രമേ കലോറി കത്തിക്കാന്‍ കഴിയുകയുള്ളൂ. ഇക്കാരണത്താല്‍ സ്ത്രീകള്‍ക്ക് തടി കുറയ്ക്കുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.
കൊഴുപ്പ് സംഭരണത്തില്‍ വ്യത്യാസം
സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരത്തില്‍ കൊഴുപ്പിന്റെ വിതരണവും സംഭരണവും വ്യത്യസ്തമാണ്. പുരുഷന്മാരില് ആമാശയത്തിന് ചുറ്റുമുള്ള ഭാഗങ്ങളില്‍ കൊഴുപ്പ് ശേഖരിക്കപ്പെടുന്നു. അതേസമയം സ്ത്രീകളില്‍ ഇടുപ്പിലും തുടയിലും കൊഴുപ്പ് അടിഞ്ഞു കൂടുന്നു. ഹോര്‍മോണ്‍ പാറ്റേണുകളാണ് ഇതിന് കാരണമായി പറയുന്നത്. ഇടുപ്പിലും തുടയിലും അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഉരുക്കാന്‍ അല്പം പാടാണ്. ഇക്കാരണത്താല്‍, ശരീരഭാരം കുറയ്ക്കാന്‍ സ്ത്രീകള്‍ കൂടുതല്‍ വിയര്‍ക്കേണ്ടി വരും.
Also read: സമ്മര്‍ദ്ദം കൂട്ടുന്ന കോര്‍ട്ടിസോള്‍ പിടിച്ചുനിര്‍ത്താം; ടെന്‍ഷന്‍ കുറയ്ക്കാന്‍ വേണ്ട 8 ശീലം
സ്ത്രീകളില്‍ കൊഴുപ്പ് കുറയാന്‍ താമസം
പുരുഷന്മാരുടെ ശരീരത്തിലുള്ളതിനേക്കാള്‍ കുറവ് പേശികളാണ് സ്ത്രീകളുടെ ശരീരത്തിലുള്ളത്. ഇക്കാരണത്താല്‍ സ്ത്രീകളില്‍ കൊഴുപ്പ് ഉരുകുന്ന ശേഷി വളരെ കുറവാണ്. കൊഴുപ്പ് കത്തിക്കുന്നതില്‍ പേശികളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിനാലാണ് ശരീരഭാരം കുറയ്ക്കാന്‍ സ്ത്രീകള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നത്.
ഹൃദ്രോഗ സാധ്യത
സ്ത്രീകളുടെ കൊഴുപ്പിന്റെ ഭൂരിഭാഗവും ശരീരത്തിന്റെ താഴത്തെ പുറം, തുട, അടിവയര്‍ തുടങ്ങിയ ഭാഗങ്ങളില്‍ സംഭരിക്കപ്പെടുന്നു. സ്ത്രീകളുടെ ശരീരഭാരം വളരെ വേഗത്തില്‍ വര്‍ദ്ധിക്കുന്നു. അത് കുറയ്ക്കാന്‍ അവര്‍ക്ക് പുരുഷന്മാരേക്കാള് കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. അതേസമയം പുരുഷന്മാരുടെ വയറ്റിലാണ് കൊഴുപ്പ് കൂടുതലായും സംഭരിക്കപ്പെടുന്നത്. ഇക്കാരണത്താല്‍, സ്ത്രീകളേക്കാള്‍ പുരുഷന്മാരില് ഹൃദ്രോഗ സാധ്യത കൂടുതലായി വര്‍ദ്ധിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications