Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
തളര്‍ച്ചയും ക്ഷീണവും പതിവാണോ? രക്തം കൂട്ടാന്‍ സഹായിക്കുന്ന 5 പോഷകങ്ങള്‍
രാത്രി നല്ലൊരു ഉറക്കം കഴിഞ്ഞ് എഴുന്നേറ്റതിനു ശേഷവും നിങ്ങള്‍ക്ക് ക്ഷീണം തോന്നുന്നുണ്ടോ? അല്ലെങ്കില്‍ പകല്‍ സമയത്ത് വളരെയേറെ തളര്‍ച്ച അനുഭവപ്പെടുന്നോ? പലപ്പോഴും ഈ അവസ്ഥകള്‍ നിങ്ങള്‍ അനുഭവിക്കുകയാണെങ്കില്‍, ഇത് വിളര്‍ച്ച എന്നറിയപ്പെടുന്ന ഗുരുതരമായ ഒരു മെഡിക്കല്‍ അവസ്ഥയുടെ അടയാളമായിരിക്കാം. പൊതുവായി പറഞ്ഞാല്‍ നിങ്ങളുടെ ശരീരത്തില്‍ ചുവന്ന രക്താണുക്കളുടെ എണ്ണം കുറവാണെന്നതിന്റെ സൂചന.

ശരീരത്തിന്റെ മറ്റൊരു ഭാഗത്തേക്ക് ഓക്സിജന്‍ എത്തിക്കുന്നതിന് സഹായിക്കുന്നവയാണ് ചുവന്ന രക്താണുക്കള്‍. അതിന്റെ എണ്ണം കുറയുമ്പോള്‍, ശരീരത്തിലുടനീളം ഓക്സിജന്‍ എത്തിക്കാന്‍ നിങ്ങളുടെ ശരീരം കഠിനമായി പരിശ്രമിക്കേണ്ടിവരുന്നു. അത്തരം അവസ്ഥയില്‍ ക്ഷീണം, ബലഹീനത, ശ്വാസതടസ്സം, തലവേദന തുടങ്ങിയവയ്ക്ക് കാരണമായേക്കാം. ഇത് പിന്നീട് അനീമിയ അഥവാ വിളര്‍ച്ചയിലേക്കും വഴിമാറുന്നു. ഇന്ത്യയില്‍ വളരെയേറെപ്പേരില്‍ വിളര്‍ച്ച കണ്ടുവരുന്നു. സര്‍വേകള്‍ പ്രകാരം ദശലക്ഷക്കണക്കിന് ഇന്ത്യന്‍ പെണ്‍കുട്ടികളില്‍ അനീമിയ ഉണ്ട്. സ്വാഭാവികമായും ഈ പ്രശ്നത്തെ മറികടക്കാന്‍, ഭക്ഷണത്തില്‍ ചുവന്ന രക്താണുക്കളുടെ ഉല്പാദനത്തിന് സഹായിക്കുന്ന പോഷകങ്ങള്‍ ഉള്‍പ്പെടുത്തുക. അത്തരത്തില്‍, നിങ്ങളുടെ ഭക്ഷണത്തിന്റെ പ്രധാന ഭാഗമായിരിക്കേണ്ട ചില പോഷകങ്ങള്‍ ഇതാ.
ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
ശരീരത്തില്‍ ഇരുമ്പിന്റെ കുറവ് കാരണം വിളര്‍ച്ച സംഭവിക്കുന്നു. ഇതിനെ മറികടക്കാന്‍ നിങ്ങളുടെ ഭക്ഷണത്തില്‍ കൂടുതല്‍ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഹീമോഗ്ലോബിന്‍ എന്ന പ്രോട്ടീന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഈ പോഷകങ്ങള്‍ സഹായിക്കുന്നു. ഇത് ആര്.ബി.സിയുടെ എണ്ണവും വര്‍ദ്ധിപ്പിക്കുന്നു. റെഡ് മീറ്റ്, പയര്‍വര്‍ഗ്ഗങ്ങള്‍, മുട്ട, ബീന്‍സ്, ഡ്രൈ ഫ്രൂട്സ് എന്നിവ ഇരുമ്പിന്റെ സാധാരണ ഉറവിടങ്ങളാണ്.
ഫോളേറ്റ്
അസ്ഥിമജ്ജയില്‍ ചുവപ്പും വെള്ളയും രക്തകോശങ്ങള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ ഒരു തരം ബി വിറ്റാമിന്‍ ആണ് ഫോളേറ്റ്. ഫോളേറ്റിന്റെ അനുബന്ധം ഫോളിക് ആസിഡ് എന്നറിയപ്പെടുന്നു. ഹീമോഗ്ലോബിന്റെ അവശ്യ ഘടകമായ ഹേം ഉത്പാദിപ്പിക്കാന്‍ നമ്മുടെ ശരീരം ഫോളേറ്റ് ഉപയോഗിക്കുന്നു. പച്ചക്കറികളായ ചീര, കടല, പയറ് എന്നിവ ഫോളേറ്റിന്റെ മികച്ച ഉറവിടങ്ങളാണ്.
വിറ്റാമിന്‍ ബി -12
ആര്.ബി.സിയുടെ രൂപീകരണത്തില്‍ വിറ്റാമിന്‍ ബി -12 ന് ഒരു പ്രധാന പങ്കുണ്ട്. ഈ പോഷകത്തിന്റെ കുറവ് ആര്.ബി.സിയുടെ അസാധാരണ വികാസത്തിലേക്ക് നയിക്കുകയും അവയുടെ വളര്‍ച്ച തടയുകയും ചെയ്യും. ഇതിനെ മെഗലോബ്ലാസ്റ്റിക് അനീമിയ എന്ന് വിളിക്കുന്നു. ഈ പോഷകങ്ങള്‍ പ്രാഥമികമായി പാല് ഉല്പന്നങ്ങളിലും മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള റെഡ് മീറ്റ്, മത്സ്യം, കക്കയിറച്ചി തുടങ്ങിയ ഭക്ഷണങ്ങളിലും രൂപം കൊള്ളുന്നു. കൂടാതെ, ധാന്യങ്ങളും വിറ്റാമിന്‍ ബി 12 അടങ്ങിയവയാണ്.
കോപ്പര്‍
ആര്.ബി.സിയുടെ ഉല്പാദനത്തില് കോപ്പര്‍ നേരിട്ട് സഹായിക്കുന്നില്ല. പക്ഷേ ഇരുമ്പ് ആഗിരണം ചെയ്യാന്‍ ആര്.ബി.സിയെ സഹായിക്കുന്നു. ശരീരത്തില്‍ ചെമ്പ് കുറവാണെങ്കില്‍ അത് മുഴുവന്‍ പ്രക്രിയയെയും ബുദ്ധിമുട്ടിലാക്കും. ചെമ്പ് അടങ്ങിയ ഭക്ഷണങ്ങളായ ഷെല്‍ഫിഷ്, ചെറി, മത്സ്യം എന്നിവ കഴിക്കുന്നത് ആര്.ബി.സിയുടെ ഉത്പാദനം എളുപ്പമാക്കുന്നു.
വിറ്റാമിന്‍ സി
ചെമ്പിനെപ്പോലെ വിറ്റാമിന്‍ സിയും ആര്.ബി.സിയുടെ ഉല്പാദനത്തെ നേരിട്ട് ബാധിക്കുന്നില്ല, പക്ഷേ ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്തുന്നു. ഇരുമ്പിന്റെ അളവ് വര്‍ധിപ്പിക്കുന്നതിന് വിറ്റാമിന്‍ സി സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വളരെ പ്രധാനമാണ്. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ നോണ്‍-ഹേം സോഴ്സ് ഇരുമ്പുമായി ജോടിയാക്കുന്നത് നിങ്ങളുടെ ശരീരത്തെ കൂടുതല്‍ ഇരുമ്പ് ആഗിരണം ചെയ്യാന്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
