Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി!
നല്ല ആരോഗ്യത്തിന് വേണം മെച്ചപ്പെട്ട ജീവിതശൈലി, ഈ നല്ല ശീലം വളര്‍ത്തൂ
Health Tips: ഇന്നത്തെക്കാലത്ത് മിക്ക ജോലികളും ചെയ്യാന്‍ നമുക്ക് ഓരോ ഇലക്ട്രോണിക് ഉപകരണങ്ങളുണ്ട്. ഇക്കാരണത്താല്‍, തന്നെ ഭൂരിഭാഗം ആളുകളുടെയും ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഗണ്യമായി കുറഞ്ഞു. ഇത് പലര്‍ക്കും പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങി നിരവധി രോഗങ്ങള്‍ക്ക് വഴിവയ്ക്കുന്നു. നല്ല ആരോഗ്യമാണ് ആയുസ്സിന്റെ താക്കോല്‍. ആരോഗ്യം ശ്രദ്ധിച്ചാല്‍ മാത്രമേ ദീര്‍ഘകാലം ജീവിക്കാന്‍ സാധിക്കും.
ഇന്നത്തെ കാലത്ത് ആരോഗ്യം നിലനിര്‍ത്തുക എന്നതാണ് ഏറ്റവും പ്രധാനം. നിങ്ങളുടെ ജീവിതശൈലിയില്‍ ചില ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍, നിങ്ങള്‍ക്ക് വളരെക്കാലം ആരോഗ്യത്തോടെ തുടരാം എന്നതാണ് ഒരു നല്ല കാര്യം. നിങ്ങളുടെ ദിനചര്യയില്‍ ചെറുതും എന്നാല്‍ ആരോഗ്യകരവുമായ മാറ്റങ്ങള്‍ വരുത്തുന്നത് നിങ്ങളുടെ ജീവിതനിലവാരം ഗണ്യമായി ഉയര്‍ത്തും. മെച്ചപ്പെട്ട ആരോഗ്യത്തിനായി നിങ്ങള്‍ക്ക് ശീലിക്കാവുന്ന ചില ജീവിതശൈലി മാറ്റങ്ങള്‍ ഇതാ.

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക
വെള്ളം നമുക്ക് പല വിധത്തില്‍ ഗുണം ചെയ്യുന്നുണ്ട്. മതിയായ അളവില്‍ വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താനും ദഹനത്തെ സഹായിക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും ശരീര താപനില നിയന്ത്രിക്കാനും കോശങ്ങളിലേക്ക് പോഷകങ്ങളും ഓക്സിജനും എത്തിക്കാനും സഹായിക്കുന്നു. അതിനാല്‍ ദിവസം മുഴുവന്‍ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വെള്ളം നല്‍കുക. ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും നിങ്ങള്‍ കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
സമീകൃതാഹാരം കഴിക്കുക
സമീകൃതാഹാരത്തിന്റെ ഗുണങ്ങള്‍ ഏറെയാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ലീന്‍ പ്രോട്ടീനുകള്‍, ധാന്യങ്ങള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയാല്‍ സമ്പന്നമായ സമീകൃതാഹാരം കഴിക്കുന്നത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും ധാതുക്കളും നല്കുന്നു. അതിനാല്‍ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ വൈവിധ്യമാര്‍ന്ന സമീകൃതാഹാരങ്ങള്‍ ഉള്‍പ്പെടുത്തുക.
പതിവായി വ്യായാമം ചെയ്യുക
വ്യായാമം നിങ്ങളുടെ ശരീരത്തിന് മൊത്തത്തില്‍ ഗുണം ചെയ്യുന്നു. സ്ഥിരമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ പേശികളെയും അസ്ഥികളെയും ശക്തിപ്പെടുത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും സഹായിക്കുന്നു. ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് മിതമായ തീവ്രതയുള്ള വ്യായാമം ചെയ്യുക. അല്ലെങ്കില്‍ 75 മിനിറ്റ് കഠിനമായ തീവ്രതയുള്ള വ്യായാമം ചെയ്യുക.
നല്ല ഉറക്കം
നല്ല ഉറക്കമാണ് നല്ല ആരോഗ്യത്തിന്റെ മറ്റൊരു താക്കോല്‍. മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും മതിയായ ഗുണനിലവാരമുള്ള ഉറക്കം അത്യന്താപേക്ഷിതമാണ്. ഇത് നിങ്ങളുടെ വൈജ്ഞാനിക പ്രവര്‍ത്തനം, രോഗപ്രതിരോധ പ്രവര്‍ത്തനം, മാനസികാവസ്ഥ നിയന്ത്രണം, ശാരീരിക വീണ്ടെടുക്കല്‍ എന്നിവയെ സഹായിക്കുന്നു. ദിനവും രാത്രിയില്‍ 7-9 മണിക്കൂര്‍ ഉറങ്ങാന്‍ ശ്രമിക്കുക.
സമ്മര്‍ദ്ദം നിയന്ത്രിക്കുക
വിട്ടുമാറാത്ത സമ്മര്‍ദ്ദം നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ഹൃദ്രോഗം, പൊണ്ണത്തടി, വിഷാദം തുടങ്ങിയ വിവിധ ആരോഗ്യപരമായ അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മൈന്ഡ്ഫുള്നെസ് മെഡിറ്റേഷന്‍, ശ്വസന വ്യായാമങ്ങള്‍, യോഗ തുടങ്ങിയ പരിശീലനങ്ങള്‍ നിങ്ങളുടെ സമ്മര്‍ദ്ദത്തെ ഫലപ്രദമായി നിയന്ത്രിക്കാന്‍ സഹായിക്കും.
മദ്യപാനം വേണ്ട
അമിതമായ മദ്യപാനം നിങ്ങളില്‍ പല പ്രശ്നങ്ങളുമുണ്ടാക്കും. കരള്‍ തകരാറുകള്‍, ക്യാന്‍സറുകളുടെ സാധ്യത, മാനസികാരോഗ്യ പ്രശ്നങ്ങള്‍ എന്നിവ ഉള്‍പ്പെടെ ആരോഗ്യത്തിന് ഹാനികരമായ നിരവധി പ്രത്യാഘാതങ്ങള്‍ മദ്യം ഫലങ്ങള്‍ ഉണ്ടാക്കും. അതിനാല്‍ നല്ല ആരോഗ്യത്തിനായി മദ്യത്തിന്റെ ഉപയോഗത്തില്‍ നിന്ന് നിങ്ങള്‍ വിട്ടുനില്‍ക്കുക.
പുകവലി ഉപേക്ഷിക്കുക
ശ്വാസകോശ അര്‍ബുദം, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയ വിവിധ ആരോഗ്യ അവസ്ഥകളുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് പുകവലി. ലോകമെമ്പാടുമുള്ള മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് പുകവലി. പുകവലി ഉപേക്ഷിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം ഗണ്യമായി മെച്ചപ്പെടുത്താനും ഈ രോഗങ്ങളുടെ അപകട സാധ്യത കുറയ്ക്കാനും കഴിയും.
നല്ല ശുചിത്വം ശീലമാക്കുക
നല്ല ശുചിത്വം പാലിക്കുക എന്നത് നല്ല ആരോഗ്യത്തിനുള്ള മറ്റൊരു വഴിയാണ്. പതിവായി കൈ കഴുകുക, പല്ല് തേക്കുക, ഫ്ളോസ് ചെയ്യുക, ദിവസവും കുളിക്കുക തുടങ്ങിയ നല്ല ശുചിത്വ ശീലങ്ങള്‍ പരിശീലിക്കുന്നത് രോഗാണുക്കള്‍ പടരുന്നത് തടയാനും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
സാമൂഹിക ബന്ധങ്ങള്‍
മനുഷ്യന് ഒരു സാമൂഹ്യ ജീവിയാണ്. അതിനാല്‍ത്തന്നെ നിങ്ങളുടെ മാനസികവും വൈകാരികവുമായ ക്ഷേമത്തിനായി മറ്റുള്ളവരുമായി ഇടപഴകി ജീവിക്കുക. ഏകാന്തതയിലും ഒറ്റപ്പെട്ടും ജീവിക്കുന്നവര്‍ക്ക് മാനസികമായി പല പ്രശ്നങ്ങളും നേരിടേണ്ടിവരുന്നുണ്ട്. അതിനാല്‍, മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് സാമൂഹിക ബന്ധങ്ങള്‍ അത്യന്താപേക്ഷിതമാണ്.
ആരോഗ്യ പരിശോധനകള്‍
ആരോഗ്യപ്രശ്നങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും തടയുന്നതിനും കൃത്യമായ ഇടവേളകളില്‍ ആരോഗ്യ പരിശോധനകള്‍ നടത്തുക. രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, പ്രമേഹം എന്നിവ ഓരോ മൂന്ന് മാസത്തിലും നടത്തുക. ശരീരത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സയ്ക്ക് നില്‍ക്കാതെ ഡോക്ടറെ സമീപിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications