Latest Updates
-
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ
തണുപ്പുകാലത്ത് ആരോഗ്യസംരക്ഷണം പ്രധാനം, ഊര്‍ജ്ജം നിറയ്ക്കും ഭക്ഷണങ്ങള്‍ ഇത്
ഭക്ഷണം നമ്മുടെ ശരീരത്തിന് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനും ആരോഗ്യത്തോടെയിരിക്കാനും ആവശ്യമായ ഇന്ധനം നല്കുന്നു. എന്നാല്‍, കാലാവസ്ഥ മാറുന്നതിനനുസരിച്ച് നമ്മുടെ ഭക്ഷണക്രമവും മാറുന്നു. ചില ഭക്ഷണങ്ങള്‍ ചില സീസണുകളില്‍ നമുക്ക് കൂടുതല്‍ ആരോഗ്യം നല്കുന്നവയാണ്.
ഉദാഹരണത്തിന്, ശൈത്യകാലത്ത് പലതരം ഭക്ഷണങ്ങള്‍ കഴിക്കുന്നു. കാരണം ശീതകാലത്ത് ശരീരം ഊഷ്മളമായി നിലനിര്‍ത്താന്‍ കൂടുതല്‍ ഊര്‍ജവും മെറ്റബോളിസത്തെ പിന്തുണയ്ക്കാന്‍ കൂടുതല്‍ പോഷകങ്ങളും ആവശ്യമാണ്. ശൈത്യകാലത്ത് നിങ്ങളുടെ ആരോഗ്യം നല്ല രീതിയില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

മധുരക്കിഴങ്ങ്
മധുരക്കിഴങ്ങില്‍ സാധാരണ ഉരുളക്കിഴങ്ങിനേക്കാള്‍ കൂടുതല്‍ അന്നജവും പ്രധാന പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഫൈബര്‍, വിറ്റാമിന്‍ എ, പൊട്ടാസ്യം എന്നിവ അടങ്ങിയ മധുരക്കിഴങ്ങ് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മലബന്ധം ഭേദമാക്കുന്നതിനും സഹായിക്കുന്നു. കാന്‍സര്‍ സാധ്യത കുറയ്ക്കുന്ന ആന്റിഓക്സിഡന്റുകളുടെ മികച്ച ഉറവിടമാണ് മധുരക്കിഴങ്ങ്.
ഈന്തപ്പഴം
നല്ല ആരോഗ്യം, പ്രതിരോധശേഷി എന്നിവ നിലനിര്‍ത്താന്‍ ആവശ്യമായ ഇരുമ്പ്, പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയതാണ് ഈന്തപ്പഴം. ശൈത്യകാലം പലതരം അസുഖങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍, ദിവസവും ഈന്തപ്പഴം കഴിക്കുന്നത് തീര്‍ച്ചയായും നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കും.
നട്സ്
ശൈത്യകാലത്ത് നിങ്ങളുടെ നാഡീവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യാന്‍ ന്ടസ് ഗുണം ചെയ്യുന്നു. വിറ്റാമിന്‍ ഇ, ഒമേഗ കൊഴുപ്പ് എന്നിവ ധാരാളം അടങ്ങിയ നട്സ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ശൈത്യകാലത്ത് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
ഓട്സ്
ആരോഗ്യകരമായ പ്രഭാതഭക്ഷണം എന്നതിലുപരി, ശൈത്യകാലത്ത് പ്രധാനമായും കഴിക്കേണ്ട ഭക്ഷണങ്ങളിലൊന്നാണ് ഓട്സ്. ധാരാളം പോഷകങ്ങള്‍ ഓട്സില്‍ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന സിങ്ക് ഇതില്‍ അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ ഹൃദയം, മികച്ച ദഹനം, മലബന്ധം തടയാന്‍ എന്നിവയ്ക്ക് ലയിക്കുന്ന നാരുകളുമുണ്ട്. ശൈത്യകാലത്ത് വെള്ളം കുടിക്കുന്നത് കുറയുന്നതുമൂലം മലബന്ധം പിടിപെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇത് ഒഴിവാക്കാന്‍ ഓട്സ് നിങ്ങളെ സഹായിക്കും.
ബ്രൊക്കോളിയും കോളിഫ്ളവറും
വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ശൈത്യകാലത്ത് പ്രതിരോധശേഷിക്ക് ക്രൂസിഫറസ് പച്ചക്കറികള്‍ കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ഇതിലൂടെ നിങ്ങളുടെ പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കുന്നു. തണുപ്പിനെ നേരിടാനും നിങ്ങളെ ഊര്‍ജ്ജസ്വലതയോടെ നിലനിര്‍ത്താനും ഈ പച്ചക്കറികള്‍ സഹായിക്കും.
വാഴപ്പഴം
വാഴപ്പഴത്തില്‍ ധാരാളം വിറ്റാമിന്‍ ബി, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ തൈറോയ്ഡ്, അഡ്രീനല്‍ ഗ്രന്ഥികള്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. ഈ ഗ്രന്ഥികള്‍ ശരീര താപനില നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കുന്നവയാണ്. ആരോഗ്യപരമായ മറ്റ് ആനുകൂല്യങ്ങളും വാഴപ്പഴം നിങ്ങള്‍ക്ക് നല്കുന്നു. വാഴപ്പഴത്തിന് നിങ്ങളുടെ മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കാനും ഓര്‍മ്മശക്തി മെച്ചപ്പെടുത്താനും കഴിവുണ്ട്.
ഇഞ്ചി ചായ
ശൈത്യകാലത്ത് ചൂടുള്ള ഇഞ്ചി ചായ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തെ ഊഷ്മളതയോടെ നിലനിര്‍ത്തും. ദഹന ആരോഗ്യത്തിന് ഇഞ്ചി നല്ലതാണെന്നും തെര്‍മോജെനിസിസിനെ ഉത്തേജിപ്പിക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് ഒരു ഡയഫോറെറ്റിക് കൂടിയായതിനാല്‍ നിങ്ങളുടെ ശരീരത്തെ അകത്ത് നിന്ന് ചൂടാക്കാന്‍ സഹായിക്കും. ഇഞ്ചി ചായ കുടിക്കുന്നതിലൂടെ മറ്റ് നിരവധി ആരോഗ്യ ഗുണങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു.
കോഫി
കാപ്പിയിലെ കഫീന്‍ നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു, ഇത് നിങ്ങളുടെ ശരീര താപനില ഉയര്‍ത്താനും സഹായിക്കുന്നു. അതിനാല്‍ ശൈത്യകാലത്ത് ശരീരത്തില്‍ ഊഷ്മളത നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് കാപ്പി കുടിക്കാം.
റെഡ് മീറ്റ്
റെഡ് മീറ്റ്, ആട്ടിറച്ചി, പന്നിയിറച്ചി എന്നിവ ഇരുമ്പിന്റെ നല്ല ഉറവിടമാണ്. നിങ്ങളുടെ ശരീരത്തിലുടനീളം ഓക്സിജന്‍ കൊണ്ടുപോകാന്‍ സഹായിക്കുന്ന ഒരു പ്രധാന ധാതുവാണ് ഇരുമ്പ്. ഇരുമ്പ് കുറവുള്ള ആളുകള്‍ക്ക് കൈകളും കാലുകളും തണുത്തതായി തോന്നാം അല്ലെങ്കില്‍ എളുപ്പത്തില്‍ ക്ഷീണം അനുഭവപ്പെടും. റെഡ് മീറ്റ് കഴിക്കുന്നതിലൂടെ വിറ്റാമിന്‍ ബി 12 ശരീരത്തിന് ലഭിക്കുന്നു. ഇത് ആരോഗ്യകരമായ ഞരമ്പുകള്‍ക്കും ശക്തമായ രോഗപ്രതിരോധ ശേഷിക്കും സഹായിക്കുന്നു.
വെള്ളം
ഈ ശൈത്യകാലത്ത് നിങ്ങളുടെ ശരീരം ഊഷ്മളമാക്കാന്‍ സഹായിക്കുന്നതിനുള്ള ഒരു ലളിതമായ മാര്‍ഗം വെള്ളം കുടിക്കുക എന്നതാണ്. വെള്ളം നിങ്ങളുടെ ശരീരത്തിന്റെ പ്രവര്‍ത്തനത്തെ മികച്ച രീതിയില്‍ നിലനിര്‍ത്തുകയും നിങ്ങളുടെ ആന്തരിക താപനില നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications