കാറ്റഴിച്ചു വിട്ടപോലെ തടി കുറയും, രാവിലെ കഴിക്കൂ ഈ ഭക്ഷണങ്ങള്‍

തെറ്റായ ഭക്ഷണശീലങ്ങളും മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും കാരണം ഇപ്പോള്‍ മിക്ക ആളുകളും അമിതവണ്ണത്തിന് ഇരയാകുന്നു. ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റിംഗിനൊപ്പം ആളുകള്‍ ജിമ്മിലും മണിക്കൂറുകളോളം വ്യായാമം ചെയ്യുന്നു. പക്ഷേ പലര്‍ക്കും പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ല. ഇതിന് പല കാരണങ്ങളുണ്ടാകാം. നിങ്ങള്‍ പ്രഭാതഭക്ഷണം ഒഴിവാക്കുകയാണെങ്കില്‍, നിങ്ങളുടെ ഭാരം കുറയുന്നതിന് പകരം അത് വര്‍ദ്ധിക്കും.

പ്രഭാതഭക്ഷണം ദിവസത്തിലെ പ്രധാന ഭക്ഷണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. മാത്രമല്ല ഇത് ദിവസം മുഴുവന്‍ ശരീരത്തെ ഊര്‍ജ്ജസ്വലമായി നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, തീര്‍ച്ചയായും ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുക. അത്തരമൊരു സാഹചര്യത്തില്‍, പൊണ്ണത്തടി കുറയ്ക്കാന്‍ പ്രഭാതഭക്ഷണത്തില്‍ ഏതൊക്കെ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താമെന്നാണ് ഈ ലേഖനം പറയുന്നത്.

weight loss diet

പനീര്‍

ശരീരഭാരം കുറയ്ക്കാന്‍ പനീര്‍ കഴിക്കുന്നത് വളരെയേറെ ഗുണം ചെയ്യും. ഇതില്‍ പ്രോട്ടീന്‍, കാല്‍സ്യം, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. തടി കുറക്കണമെങ്കില്‍ പനീര്‍ പല വിധത്തില്‍ നിങ്ങള്‍ക്ക് രാവിലെ പ്രാതലില്‍ കഴിക്കാം. നിങ്ങള്‍ക്ക് പനീര്‍ സാന്‍ഡ്വിച്ചോ അല്ലെങ്കില്‍ റൊട്ടിക്കൊപ്പം പനീര്‍ ബുര്‍ജിയോ കഴിക്കാം. ഇതുകൂടാതെ, നിങ്ങള്‍ക്ക് രാവിലെ ഉപ്പും കുരുമുളകും ചേര്‍ത്ത് അസംസ്‌കൃത പനീറും കഴിക്കാം. ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുക മാത്രമല്ല, ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യുന്നു.

ഓട്സ്

തടി കുറയ്ക്കാന്‍ ഓട്‌സ് ഏറെ ഗുണം ചെയ്യും. പ്രോട്ടീന്‍, നാരുകള്‍, കാല്‍സ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങള്‍ ഇതില്‍ ധാരാളമായി കാണപ്പെടുന്നു. ഓട്സ് കഴിക്കുന്നതിലൂടെ വളരെനേരം വയര്‍ നിറഞ്ഞ് നില്‍ക്കുകയും ദഹനം ആരോഗ്യകരമാവുകയും ചെയ്യും. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഓട്സ് തയാറാക്കാം. ഓടട്സില്‍ ധാരാളം പച്ചക്കറികള്‍ ചേര്‍ക്കുന്നത് അതിന്റെ പോഷകമൂല്യം വര്‍ദ്ധിപ്പിക്കും.

ഇഡ്ഡലി-സാമ്പാര്‍

ശരീരഭാരം കുറയ്ക്കാനുള്ള നല്ലൊരു പ്രഭാതഭക്ഷണമാണ് ഇഡ്ഡലി-സാമ്പാര്‍. ഇത് കഴിക്കാന്‍ രുചികരം എന്നതിലുപരി ആരോഗ്യകരവുമാണ്. പ്രോട്ടീന്‍, ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ്, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ് ഇത്. എളുപ്പം ദഹിക്കുന്ന ഒരു ഭക്ഷണമാണ് ഇഡ്ഡലി. ഇത് കഴിച്ചാല്‍ വളരെ നേരം വിശപ്പ് തോന്നില്ല.

മുട്ട

ഏത് രീതിയില്‍ കഴിച്ചാലും, ദിവസവും ഒരു മുട്ട കഴിക്കുന്നത് ഉറപ്പാക്കുക. ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. മുട്ടയേക്കാള്‍ മികച്ച പ്രോട്ടീന്റെ ഉറവിടം വേറെ എന്തുണ്ട്. പ്രോട്ടീന് പുറമെ, നല്ല കൊഴുപ്പിന്റെ ഉറവിടം കൂടിയാണിത്. രാവിലെ മുട്ട കഴിക്കുന്നത് ദിവസം മുഴുവന്‍ നിങ്ങളെ ഊര്‍ജ്ജസ്വലമാക്കും.

വാഴപ്പഴം

വാഴപ്പഴം കഴിച്ചാല്‍ തടി കൂടുമെന്ന് വിശ്വസിക്കുന്നവരാണ് നമ്മളില്‍ പലരും. ഇത് സത്യത്തില്‍ തെറ്റാണ്. കാരണം നിങ്ങള്‍ വാഴപ്പഴം മിതമായി കഴിക്കുകയാണെങ്കില്‍, അത് നിങ്ങള്‍ക്ക് അനുയോജ്യമായ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണമായി മാറുന്നു. ഊര്‍ജ്ജത്തിന്റെ ഒരു പവര്‍ ഹൗസാണ് വാഴപ്പഴം. ഇത് നിങ്ങളെ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്ന അനാരോഗ്യകരമായ ഭക്ഷണങ്ങളില്‍ നിന്ന് തടയുന്നു.

തൈര്

നിങ്ങള്‍ക്ക് പാല്‍ ഇഷ്ടമല്ലെങ്കില്‍, പാലില്‍ നിന്ന് ലഭിക്കുന്ന തൈര് ഉപയോഗിച്ച് പോഷകനഷ്ടം നികത്താം. ഇതില്‍ ആവശ്യത്തിന് കാല്‍സ്യവും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ഇത് നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. ന്യൂട്രീഷന്‍ മെറ്റബോളിസം ആന്‍ഡ് കാര്‍ഡിയോവാസ്‌കുലാര്‍ ഡിസീസ് എന്ന ജേണലില്‍ നടത്തിയ ഒരു ഗവേഷണം പറയുന്നത്, 10 ആഴ്ച തുടര്‍ച്ചയായി നിങ്ങള്‍ പ്രഭാതഭക്ഷണത്തില്‍ തൈര് ഉള്‍പ്പെടുത്തിയാല്‍, തീര്‍ച്ചയായും നിങ്ങള്‍ക്ക് അതിന്റെ ഗുണങ്ങള്‍ കാണാന്‍ കഴിയുമെന്നാണ്.

ഗ്രീന്‍ ടീ

നിങ്ങള്‍ക്ക് രാവിലെ ചായ കുടിക്കുന്ന ശീലമുണ്ടെങ്കില്‍, തടി കുറയ്ക്കാനായി നിങ്ങള്‍ക്ക് ഗ്രീന്‍ ടീ തിരഞ്ഞെടുക്കാം. ആദ്യം അതിന്റെ രുചി നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെന്നു വരില്ല. എന്നാല്‍ നിങ്ങള്‍ക്ക് നിങ്ങളുടേതായ രീതിയില്‍ ഒരു രുചി നല്‍കാം. നിങ്ങള്‍ക്ക് ഇതിലേക്ക് ഇഞ്ചി, കറുവപ്പട്ട, അല്‍പം നാരങ്ങ തുടങ്ങി വ്യത്യസ്ത രുചികള്‍ ചേര്‍ക്കാം. എന്നാല്‍ ഇതില്‍ ഒരു തരത്തിലും മധുരം ചേര്‍ക്കരുത്. യൂറോപ്യന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണം പറയുന്നത് ഗ്രീന്‍ ടീ കുടിക്കുന്നത് നിങ്ങളുടെ കൊഴുപ്പ് കത്തിച്ചുകളയുമെന്നാണ്.

നട്സ്

നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന ആളാണെങ്കില്‍ നിങ്ങളുടെ ഡയറ്റ് പ്ലാനില്‍ രാവിലെ തീര്‍ച്ചയായും നട്സ് ഉള്‍പ്പെടുത്തുക. ഇത് നിങ്ങളെ ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലനാക്കും. ബദാം, വാല്‍നട്ട്, പിസ്ത, കശുവണ്ടി എന്നിവ തൈരില്‍ കലര്‍ത്തി കഴിക്കുന്നത് നല്ലതാണ്.

പീനട്ട് ബട്ടര്‍

പ്രോട്ടീന്‍, പോളിഫെനോള്‍സ്, ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ അത്ഭുതകരമായ ഉറവിടമാണ് പീനട്ട് ബട്ടര്‍. ഈ പോഷകങ്ങളെല്ലാം നിങ്ങളുടെ ശരീരത്തിന് വളരെ ഉപയോഗപ്രദമാണ്. അതില്‍ നിന്നാണ് നിങ്ങളുടെ ശരീരത്തിന് ദിവസം മുഴുവന്‍ ഊര്‍ജം ലഭിക്കുന്നത്. ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണം പറയുന്നത് നിങ്ങള്‍ മിതമായ അളവില്‍ പീനട്ട് ബട്ടര്‍ ഉപയോഗിക്കുകയാണെങ്കില്‍, അത് ശരീരഭാരം കുറയ്ക്കാന്‍ പൂര്‍ണ്ണമായും ഗുണം ചെയ്യുമെന്നാണ്.

ആപ്പിള്‍

ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും പോലും ആപ്പിളിനെക്കുറിച്ച് പറയുന്നത് ആയിരം മരുന്നുകള്‍ക്ക് പകരം വയ്ക്കാന്‍ ഒരു ആപ്പിളിന് സാധിക്കുമെന്നാണ്. ആപ്പിള്‍ വെറും വയറ്റില്‍ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുകയും നിങ്ങളുടെ ശരീരഭാരം വളരെ വേഗത്തില്‍ കുറയ്ക്കുകയും ചെയ്യും.

ഉയര്‍ന്ന ഫൈബര്‍ ഭക്ഷണം

ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റിലെ മറ്റൊരു പ്രധാന ഘടകമാണ് നാരുകള്‍. അത് നിങ്ങളുടെ വിശപ്പും ആസക്തിയും തടയുന്നു. തടി കുറക്കാന്‍ പ്രതിദിനം 30-35 ഗ്രാം നാരുകള്‍ കഴിക്കുന്നത് നല്ലതാണ്. നട്സ്, പയര്‍, പഴങ്ങള്‍, ബ്രോക്കോളി പോലുള്ള ഉയര്‍ന്ന നാരുകളുള്ള ഭക്ഷണങ്ങള്‍ നിങ്ങളുടെ തടി കുറക്കാന്‍ സഹായിക്കും.

പഞ്ചസാര വേണ്ട

ശരീരഭാരം കുറയ്ക്കണമെങ്കില്‍ ഭക്ഷണത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ശുദ്ധീകരിച്ച പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ കലോറി മാത്രമേ നിങ്ങള്‍ക്ക് നല്‍കൂ. പഞ്ചസാര കുറയ്ക്കുന്നതിലൂടെ നിങ്ങള്‍ക്ക് കലോറി കുറക്കാന്‍ സാധിക്കും. മധുരത്തിനായി നിങ്ങള്‍ക്ക് ഭക്ഷണത്തില്‍ ഈന്തപ്പഴം, ആപ്പിള്‍ തുടങ്ങിയവ കഴിക്കാം.

സമാധാനത്തോടെ കഴിക്കുക

തിടുക്കത്തിലും ശ്രദ്ധയില്ലാതെയും ഭക്ഷണം കഴിക്കുന്നത് അമിതമായ ഭക്ഷണം കഴിക്കുന്നതിന് കാരണമാകും. നിങ്ങളുടെ മെറ്റബോളിസത്തെയും ദഹന പ്രക്രിയയെയും നിയന്ത്രിക്കുന്നതിനായി ശ്രദ്ധാപൂര്‍വം ഭക്ഷണം കഴിക്കണം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Thursday, August 1, 2024, 13:15 [IST]
X
Desktop Bottom Promotion