Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചീത്ത കൊളസ്ട്രോളിനെ തുടച്ചെറിയും, ഈ ഡയറ്റുകള്‍ ഏറ്റവും മികച്ചത്
നമ്മുടെ രക്തത്തില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് പോലെയുള്ള ഒരു വസ്തുവാണ് കൊളസ്ട്രോള്‍. ശരീര ഹോര്‍മോണുകള്‍ നിര്‍മ്മിക്കുന്നതിനും വിറ്റാമിന്‍ ഡി ഉല്‍പ്പാദിപ്പിക്കുന്നതിനും ഭക്ഷണം ദഹിപ്പിക്കുന്നതിനും ഇത് സഹായകമാണ്. എല്ലാ കൊളസ്ട്രോളും ഒരുപോലെയല്ല. ഇവ രണ്ട് തരത്തിലാണ് - ഒന്ന് എല്‍ഡിഎല്‍ അതായത് ചീത്ത കൊളസ്ട്രോള്‍, മറ്റൊന്ന് എച്ച്ഡിഎല്‍ അതായത് നല്ല കൊളസ്ട്രോള്‍.
ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് ശരീരത്തില്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നു. നമ്മുടെ ഭക്ഷണക്രമം ശരീരത്തിലെ കൊളസ്ട്രോളിനെ നേരിട്ട് ബാധിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുകയും ചെയ്യുന്ന ചില ഡയറ്റുകളുണ്ട്. അത് ഏതൊക്കെയാണെന്നാണ് ഈ ലേഖനത്തില്‍ പറയുന്നത്.

ഡാഷ് ഡയറ്റ്
ഹൈപ്പര്ടെന്ഷന് നിയന്ത്രിക്കാന്‍ മികച്ചതാണ് ഡാഷ് ഡയറ്റ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഈ ഭക്ഷണക്രമം തിരഞ്ഞെടുക്കാവുന്നതാണ്. ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ നാരുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഈ ഡയറ്റ് കൊളസ്ട്രോള്‍ കുറയ്ക്കാനും മികച്ചതാണ്. മത്സ്യം, പയര്‍വര്‍ഗ്ഗങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പാല് ഉല്പന്നങ്ങള് എന്നിവയുടെ രൂപത്തില്‍ ലീന്‍ പ്രോട്ടീനുകളും ഈ ഡയറ്റില്‍ ലഭ്യമാണ്. റെഡ് മീറ്റ്, പഞ്ചസാര, മധുരപലഹാരങ്ങള്‍, സോഡിയം എന്നിവയെല്ലാം ഗണ്യമായി കുറവുള്ളതാണ് ഡാഷ് ഡയറ്റ്.
മെഡിറ്ററേനിയന്‍ ഡയറ്റ്
നിങ്ങളുടെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മെഡിറ്ററേനിയന്‍ ഡയറ്റ് മികച്ച വഴിയാണ്. ബീന്‍സ്, പരിപ്പ്, പയര്‍, ധാന്യങ്ങള്‍, മത്സ്യം, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ പോലുള്ള സസ്യാധിഷ്ഠിത പ്രോട്ടീനുകളില്‍ ഈ ഡയറ്റ് ശ്രദ്ധിക്കുന്നു. മെഡിറ്ററേനിയന്‍ ഡയറ്റില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കൊളസ്ട്രോള്‍ ഗണ്യമായി കുറയ്ക്കും. കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്ന സാധനങ്ങളായ ധാന്യങ്ങള്‍, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവ മെഡിറ്ററേനിയന്‍ ഡയറ്റില്‍ കുറവാണ്.
വെജിറ്റേറിയന്‍ ഡയറ്റ്
ഇന്ത്യയിലും ദക്ഷിണേഷ്യയുടെ മറ്റ് ഭാഗങ്ങളിലും ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നത് സസ്യാഹാരമാണ്. വെജിറ്റേറിയന്‍ ഡയറ്റ് സസ്യാധിഷ്ഠിത ഭക്ഷണങ്ങളും പാലുല്‍പ്പന്നങ്ങളും കഴിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഡയറ്റാണ് ഇത്.
വീഗന്‍ ഡയറ്റ്
അടുത്ത കാലത്തായി സസ്യാഹാരങ്ങള്‍ വളരെയധികം പ്രചാരം നേടിയിട്ടുണ്ട്. വീഗന്‍ ഡയറ്റില്‍ സസ്യാധിഷ്ഠിത ഭക്ഷണങ്ങള്‍ മാത്രം കഴിക്കുന്നത് അടങ്ങിയിരിക്കുന്നു. എല്‍ഡിഎല്‍ അളവ് മോശമാക്കുന്ന അള്‍ട്രാ-പ്രോസസ്ഡ് മില്‍ക്, മാംസ ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ ഈ ഡയറ്റ് നിങ്ങളെ സഹായിക്കുന്നു.
ഫ്ളെക്സിറ്റേറിയന്‍ ഡയറ്റ്
ഫ്ളെക്സിറ്റേറിയന്‍ ഡയറ്റ് ഒരു ഫ്ളെക്സിബിള്‍ ഡയറ്റിനെ സൂചിപ്പിക്കുന്നു. ഈ ഭക്ഷണക്രമം പ്രാഥമികമായി സസ്യാഹാരം കഴിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നിരുന്നാലും, ഇടയ്ക്കിടെ അല്പം മാംസം കഴിക്കുകയും ചെയ്യാം. എല്‍ഡിഎല്‍ കുറയ്ക്കുന്നതും എച്ച്ഡിഎല്‍ വര്‍ദ്ധിപ്പിക്കുന്നതുമായ ഭക്ഷണക്രമം ഉറപ്പാക്കാന്‍ ഈ ഡയറ്റ് സഹായിക്കുന്നു.
ടി.എല്‍.സി ഡയറ്റ്
ഡാഷ് ഡയറ്റിന് സമാനമായി നിങ്ങളുടെ മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് രൂപകല്പന ചെയ്തിരിക്കുന്നതാണ് ടി.എല്‍.സി ഡയറ്റ്. ഹൃദ്രോഗം തടയാനായി ഭക്ഷണക്രമം, ഫിറ്റ്നസ്, ശരീരഭാരം നിയന്ത്രിക്കല്‍ എന്നിവ പ്രധാനമാണ്. ടിഎല്‍സി ഡയറ്റ്, മറ്റ് ഡയറ്റ് പ്ലാനുകളില്‍ നിന്ന് വ്യത്യസ്തമായി, ഒരു ദീര്‍ഘകാല പരിഹാരമായി ശീലിക്കാവുന്നതാണ്.
കൊളസ്ട്രോള്‍ കുറക്കാന്‍ വഴികള്‍
* ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക
* പുകവലി ഉപേക്ഷിക്കുക, മദ്യപാനം പരിമിതപ്പെടുത്തുക
* പതിവായി വ്യായാമം ചെയ്യുക.
* ട്രാന്‍സ് ഫാറ്റ് പൂര്‍ണ്ണമായും ഒഴിവാക്കുക, പൂരിത കൊഴുപ്പ് കഴിക്കുന്നത് പരിമിതപ്പെടുത്തുക
* നിങ്ങള്‍ മാംസാഹാരം കഴിക്കുന്ന ആളാണെങ്കില്‍, ആഴ്ചയില്‍ രണ്ടുതവണ മാത്രം നോണ്‍ വെജ് കഴിക്കുക.
* ഉപ്പ് കഴിക്കുന്നത് പരിമിതപ്പെടുത്തുക
* ഉരുളക്കിഴങ്ങ് ചിപ്സ്, ഉപ്പിട്ട നട്സ്, പോപ്കോണ്‍ എന്നിവ ഒഴിവാക്കുക
* ബേക്കറി ഇനങ്ങള്‍ ഒഴിവാക്കുക -
* അജിനോമോട്ടോ ചേര്‍ത്ത ഭക്ഷണം ഒഴിവാക്കുക
* സ്ട്രെസ് നിയന്ത്രിക്കാന്‍ പഠിക്കുക
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
