Latest Updates
-
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം
പുതിന ഒഴിവാക്കല്ലേ, അത്ഭുതകരമായ ഗുണങ്ങള്‍ ആയുസ്സ് തിരുത്തും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഗുണകരമായ പല മാറ്റങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കേണ്ട കാലഘട്ടമാണ് കടന്ന് പോവുന്നത്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ എങ്കിലും ആരോഗ്യം വെല്ലുവിളിയായി മാറുന്ന അവസ്ഥയും ഉണ്ടാവുന്നു. പലപ്പോഴും വേനല്‍ക്കാലത്തിന് സമാനമായ ചൂടാണ് പലപ്പോഴും നാം അനുഭവിക്കുന്നത്. എന്നാല്‍ മഴക്കാലത്തും വേനല്‍ക്കാലത്തും ഒരുപോലെ ഉപയോഗിക്കേണ്ട ഒന്നാണ് പുതിന. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന് മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കുകയും ചെയ്യുന്നു.
പുതിന ചട്നി, സര്‍ബ്ബത്ത്, മറ്റ് പാനീയങ്ങള്‍ എന്നിവ തയ്യാറാക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവും എന്നത് സത്യമാണ്. എന്നാല്‍ താപനിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുമ്പോള്‍ അതില്‍ നിന്നും ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. പുതിന ഇത്തരത്തില്‍ ഒന്നാണ്. ഇത് നാം കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്ന് നോക്കാം.

ശരീരത്തിന് മൊത്തത്തില്‍ ആശ്വാസം
പുതിനയില്‍ മെന്തോള് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുന്നതാണ്. പലപ്പോഴും ശരീരത്തിന്റെ താപനില കുറയ്ക്കുന്നതിനും സഹായിക്കുന്നു പുതിന. ഇത് വഴി നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുന്നു. പലപ്പോഴും ഈ സമയം ക്ഷീണം, ചൂട് എന്നിവ കുറയ്ക്കുന്നതിന് സഹായിക്കുന്നു പുതിന. മഴ ഒഴിഞ്ഞ് നില്ക്കുന്ന ഈ സാഹചര്യത്തില്‍ ശരീരത്തെ കൂള്‍ ആക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നതാണ് എന്തുകൊണ്ടും പുതിന.
ദഹനപ്രശ്നങ്ങളെ ചെറുക്കുന്നു
പലപ്പോഴും ഓരോ ദിവസവും ദഹനാരോഗ്യം വെല്ലുവിളികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നതാണ് പുതിന എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഇതിലുള്ള കാര്‍മിനേറ്റീവ് ഗുണങ്ങളാണ് ദഹനത്തെ മികച്ചതാക്കുന്നത്.. ഇത് കുടലിന്റെ പാളിയെ ശാന്തമാക്കുകയും അത് വഴി വയറിന്റെ എല്ലാ അസ്വസ്ഥതകളേയും പരിഹരിക്കുകയും ചെയ്യുന്നു. പുതിന ആരോഗ്യകരമായ ദഹന വ്യവസ്ഥക്ക് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പുതിന ചായയും , പുതിന ചട്നിയും എല്ലാം ഇത് വഴി ശീലമാക്കാം.
നിര്‍ജ്ജലീകരണത്തെ തടയുന്നു
ഇന്നത്തെ കാലത്ത് നിര്‍ജ്ജലീകരണം പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ജീവന് വരെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. ഇത്തരം അവസ്ഥയില്‍ ശരീരത്തില്‍ നിന്നും നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കി ആവശ്യത്തിന് പോഷകങ്ങള്‍ നല്‍കുന്നതാണ് പുതിന എന്നതില്‍ സംശയം വേണ്ട. കാരണം ശരീരത്തില്‍ വിറ്റാമിന്‍ സി, കാല്‍സ്യം, ഫോസ്ഫറസ് എന്നിവയുള്‍പ്പടെയുള്ളവ പുതിനയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഊര്‍ജ്ജം നിലനിര്‍ത്തുന്നതിനും ക്ഷീണത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചര്‍മ്മാരോഗ്യത്തിന് മികച്ചത്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ചര്‍മ്മത്തിന്റെ ആരോഗ്യം വളരെ മികച്ചതാണ്. അതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും പുതിന. ഇത് ചര്‍മ്മത്തിലെ അലര്‍ജി, തിണര്‍പ്പ്, മുഖക്കുരു എന്നിവയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ഇതിലുള്ള ശക്തമായ ആന്റി ഓക്സിഡന്റ് നിങ്ങളുടെ ചര്‍മ്മത്തിനെ ഉള്ളില്‍ നിന്ന് സംരക്ഷിക്കുന്നു. ചര്‍മ്മത്തെ മികച്ചതാക്കുന്നതിന് ഏറ്റവും മികച്ചതാണ് പുതിന എന്ന കാര്യത്തില്‍ സംശയം വേണ്ട.
മാനസികാവസ്ഥ മികച്ചതാക്കുന്നു
നിങ്ങളുടെ മാനസികാവസ്ഥയെ പ്രതിരോധിക്കുന്നതിനും മികച്ചതാക്കുന്നതിനും സഹായിക്കുന്നതാണ് എന്തുകൊണ്ടും പുതിന. ഇത് മാനസികാരോഗ്യത്തെ മികച്ചതാക്കുന്നു. കൂടാതെ സമ്മര്‍ദ്ദത്തെ ലഘൂകരിക്കുന്നതിനും സഹായിക്കുന്നു. ഉന്മേഷത്തോടെ എല്ലാ വിധത്തിലുള്ള മാനസിക സമ്മര്‍ദ്ദത്തെയും ലഘൂകരിക്കുന്നതിന് പുതിന സഹായിക്കും. ഇത് നിങ്ങളുടെ ശാന്തമായ അവസ്ഥയിലൂടെ കടന്ന് പോവുന്നതിന് സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications