Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
സോഷ്യല്‍മീഡിയ ഡയറ്റ് ജീവനെടുക്കുന്നത്ര അപകടം: നിസ്സാരമാക്കരുത് ഈ ലക്ഷണങ്ങള്‍
ശരീരഭാരം വര്‍ദ്ധിക്കും എന്ന ഭയം മൂലം പലരും ഭക്ഷണം ഉപേക്ഷിക്കുന്ന ശീലക്കാരായിരിക്കും. എന്നാല്‍ കഴിഞ്ഞ ദിവസം നമ്മളെയെല്ലാവരേയും ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു സോഷ്യല്‍ മീഡിയ നോക്കി ഡയറ്റെടുത്ത പത്തൊന്‍പതുകാരി മരണപ്പെട്ടു എന്നത്. ശരീരഭാരം കൂടുമെന്ന ഭയത്താലാണ് ആ പെണ്‍കുട്ടി ഭക്ഷണം കഴിക്കാതെ അതികഠിനമായ രീതിയില്‍ ഡയറ്റെടുത്തത്. ഈ അവസ്ഥയെ അനോറെക്സിയ നെര്വ്വോസ എന്നാണ് പറയുന്നത്. എന്നാല്‍ ഇത് എല്ലാവര്‍ക്കുമുള്ള ഒരു മുന്നറിയിപ്പാണ് എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്.
സൗന്ദര്യത്തിന്റെ അടിസ്ഥാനം എന്നത് ഒരിക്കലും സൈസ് സീറോ അല്ലെന്നത് പലരും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ നോക്കി ഡയറ്റും വ്യായാമവും ചെയ്യുന്നവര്‍ അല്പം ശ്രദ്ധിക്കണം. എന്തൊക്കെയാണ് ഇത് മൂലം ഉണ്ടാവുന്ന അപകടങ്ങള്‍ എന്ന് നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം. എപ്പോഴും കൂടുതല്‍ ആശങ്കകള്‍ക്ക് ഇട നല്‍കാതെ കൃത്യമായ രീതിയില്‍ ഈ രംഗത്തെ വിദഗ്ധരെ സമീപിച്ചതിന് ശേഷം ശരീരത്തിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കിയാണ് ഏതൊരു വ്യക്തിയും ഡയറ്റിലേക്ക് തിരിയേണ്ടത്. എന്തൊക്കെയാണ് സോഷ്യല്‍ മീഡിയ ഡയറ്റ് നിങ്ങള്‍ക്ക് നല്കുന്ന അപകടങ്ങളെന്ന് നോക്കാം.

തെറ്റായ വിവരങ്ങള്‍
പലപ്പോഴും തെറ്റായ വിവരങ്ങളും അതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കാത്തതും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും പെട്ടെന്നുള്ള പരിഹാരം ഇത്രദിവസത്തില് പരിഹാരം എന്നതെല്ലാം ആളുകളെ ആകര്‍ഷിക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും കൃത്യമല്ലാത്ത വിവരങ്ങളാണ് നിങ്ങളുടെ തലയിലേക്ക് കയറുന്നതും. അത് മാത്രമല്ല പോഷകാഹാരശാസ്ത്രത്തെക്കുറിച്ചോ ഡയറ്റിനെക്കുറിച്ചോ കൃത്യമായി ധാരണയില്ലാത്ത യോഗ്യതയില്ലാത്ത ആളുകള്‍ വഴി പങ്കിടുന്ന വിവരങ്ങള്‍ പലരും സ്വീകരിക്കുന്നു. ഇതാണ് നിങ്ങളുടെ ജീവനെടുക്കുന്ന തരത്തിലേക്ക് മാറുന്നത്.
ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍
പലപ്പോഴും ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങളിലേക്കുള്ള ഒരു വാതില്‍ തുറക്കലാണ് ഇത്തരം നിയന്ത്രണങ്ങള്‍ എന്നത് പലരും അറിയുന്നില്ല. ഹ്രസ്വകാല നിയന്ത്രണത്തിലൂടെ പെട്ടെന്ന് ശരീരഭാരം കുറയ്ക്കാനോ അല്ലെങ്കില്‍ കൂട്ടാനോ ശ്രമിക്കുമ്പോള്‍ അതുണ്ടാക്കുന്ന അപകടാലവസ്ഥയെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല. പലപ്പോഴും ദഹന പ്രശ്നങ്ങള്‍, മെറ്റബോളിസത്തില്‍ മാറ്റം, മോശം മാനസികാരോഗ്യം എന്നിവയെല്ലാം ഇതിന്റെ ഫലമായി ഉണ്ടാവുന്നു. ഡിറ്റോക്സ് ഡ്രിങ്കുകള്‍ മാത്രം കുടിക്കുമ്പോള്‍ അത് നിങ്ങളുടെ ശരീരത്തിലേക്ക് ആവശ്യത്തിന് പോഷകങ്ങള്‍ എത്താത്ത അവസ്ഥയുണ്ടാക്കുന്നു.
വര്‍ദ്ധിച്ച അപകടസാധ്യത
സോഷ്യല്‍ മീഡിയ ഡയറ്റിന്റെ ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണ് അത് വര്‍ദ്ധിച്ച അപകടസാധ്യത ഉണ്ടാക്കുന്നു എന്നത്. പലപ്പോഴും നിയന്ത്രണാതീതമായ ഭക്ഷണരീതികള്‍ സ്വീകരിക്കുന്നതിന് നിങ്ങളില്‍ സമ്മര്‍ദ്ദമേറുന്നു. ഇത് അപകടകരമായ അവസ്ഥയുണ്ടാക്കും എന്നതില്‍ സംശയം വേണ്ട. പ്രത്യേകിച്ച് ആരോഗ്യപരമായി ദുര്ബലമായവരില് ഇത് കൂടുതല്‍ വെല്ലുവിളികള്‍ ഉണഅടാക്കുന്നു. പലപ്പോഴും ഇത് ജീവന് തന്നെ നഷ്ടപ്പെടാവുന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു.
പോഷകാഹാര അസന്തുലിതാവസ്ഥ
ശരീരത്തിന്റെ ആവശ്യമറിഞ്ഞ് വേണം എപ്പോഴും ഡയറ്റ് എടുക്കുന്നതിന്. എന്നാല്‍ സോഷ്യല്‍ മീഡിയ ഡയറ്റിലേക്ക് കടക്കുമ്പോള്‍ അത് നിങ്ങളുടെ ശരീരത്തിന്റെ ആവശ്യത്തേക്കാള്‍ തടി കുറയ്ക്കുക കൂട്ടുക എന്ന ഘട്ടത്തിലേക്ക് എത്തിക്കുന്നു. ഉയര്‍ന്ന പ്രോട്ടീന്‍ അല്ലെങ്കില്‍ കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റിന്റെ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഭക്ഷണക്രമങ്ങളില്‍ നിങ്ങള്‍ക്ക് ശരീരത്തിന് ആവശ്യമായ വിറ്റാമനുകളുടേയും ധാതുക്കളുടേയും അഭാവം കാരണമാകുന്നു. ഇതെല്ലാം താല്‍ക്കാലികമായി നിങ്ങളില്‍ തടി കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാം. എന്നാല്‍ ഇത് പലപ്പോഴും പിന്നീട് ഗുരുതരമായ ആരോഗ്യാവസ്ഥകളിലേക്കാണ് എത്തിക്കുന്നത്.
മാനസികാരോഗ്യം വെല്ലുവിളിയാവുമ്പോള്‍
പലപ്പോഴും ശാരീരിക പ്രത്യേകതകള്‍ ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നതോടൊപ്പം തന്നെ നിങ്ങളുടെ മാനസികാരോഗ്യവും വളരെ പ്രതിസന്ധിയുണ്ടാക്കുന്നു. ഇത്തരം അവസ്ഥയില്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഉത്കണ്ഠ, സമ്മര്‍ദ്ദം തുടങ്ങിയ അവസ്ഥകള്‍ ഇത് മൂലം ഉണ്ടാവുന്നു. പലപ്പോഴും അത്മാഭിമാനത്തെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. ഇതാണ് പിന്നീട് എന്ത് പ്രയാസം സഹിച്ചും മാറ്റം വരുത്തണം എന്ന ചിന്തയിലേക്ക് നിങ്ങളെ എത്തിക്കുന്നതും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
