Latest Updates
-
9 കിലോ കുറച്ച് കുനാൽ കെമ്മു; വാട്ടർ ഫാസ്റ്റിംഗ് ശരിക്കും സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം -
സലൂണിൽ പോകുമ്പോൾ ഈ അശ്രദ്ധ വേണ്ട, ഹെപ്പറ്റൈറ്റിസ് വരാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗോവയിലെ മഴക്കാല യാത്ര: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഗുരു ആദിത്യ യോഗം: ഈ ബുധനാഴ്ച ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
ജൂലൈ 26: ഇന്ദ്രയോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ ശുഭമുഹൂർത്തത്തിൽ പുതിയ കാര്യങ്ങൾ തുടങ്ങാം! -
2026 ജൂലൈ 26: കരിയറിലും സാമ്പത്തിക നേട്ടത്തിലും തിളങ്ങാൻ ഈ 5 രാശിക്കാർക്ക് ഭാഗ്യം! -
ജൂലൈ 26 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനിറങ്ങളും അറിയാം -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഭാഗ്യദിനം, ഗ്രഹനിലയും മുഹൂർത്തവും അറിയാം -
ഡെങ്കിപ്പനി ഭീഷണി: കൊതുക് നശീകരണ ക്രീമുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
മഴക്കാല യാത്രകളിൽ ചർമ്മം നശിക്കുമോ? 600 രൂപയിൽ താഴെ ഈ കിറ്റ് കരുതിയാൽ രക്ഷപ്പെടാം!
നല്ല കൂര്‍മ്മബുദ്ധിക്കും ഓര്‍മ്മശക്തിക്കും മെഡിറ്റേഷന്‍: പക്ഷേ ഇപ്രകാരം വേണം
മെഡിറ്റേഷന്‍ എന്നത് പലര്‍ക്കും പരിചയമുള്ളതും പലരും ചെയ്തിട്ടുള്ളതുമായ ഒരു വ്യായാമമുറയാണ്. എന്നാല്‍ കൃത്യമായി ഇതെങ്ങനെ ചെയ്യാം എന്നുള്ളതിനെക്കുറിച്ച് പലര്‍ക്കും ഇപ്പോഴും കൃത്യമായി അറിയുകയില്ല എന്നതാണ് സത്യം. മനസ്സിനും ശരീരത്തിനും തലച്ചോറിനും സന്തോഷവും സമാധാനവും ആരോഗ്യവും നല്‍കുന്നതാണ് എപ്പോഴും മെഡിറ്റേഷന്‍. എന്നാല്‍ മെഡിറ്റേഷന്‍ ചെയ്യുമ്പോള്‍ അത് തലച്ചോറിന്റെ ആരോഗ്യത്തെ എത്രത്തോളം സ്വാധീനിക്കുന്നു, എപ്രകാരം സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല.
മനസ്സിന് ഏകാഗ്രതയും ശ്രദ്ധയും വര്‍ദ്ധിപ്പിക്കുന്നതിനും സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവയെ നിയന്ത്രിക്കുന്നതിനും മെഡിറ്റേഷന്‍ ചെയ്യുന്നതിലൂടെ സാധിക്കുന്നു. ഇത് നിങ്ങളില്‍ ഉണ്ടാവുന്ന അമിത ദേഷ്യത്തേയും ആകുലതയേയും പൂര്‍ണമായും ഇല്ലാതാക്കുന്നു. മെഡിറ്റേഷന്‍ ചെയ്യുമ്പോള്‍ അത് നമ്മുടെ തലച്ചോറില്‍ നല്ല സ്വാധീനം ചെലുത്തുന്നതിന് സാധിക്കുന്നു. എന്തൊക്കെയാണ് മെഡിറ്റേഷന്‍ തലച്ചോറിന് നല്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എങ്ങനെ കൃത്യമായി മെഡിറ്റേഷന്‍ ചെയ്യാം എന്ന് നമുക്ക് നോക്കാം.

ധ്യാനം ഏകാഗ്രതയും ശ്രദ്ധയും മെച്ചപ്പെടുത്തുന്നു
നിങ്ങള്‍ക്ക് ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് നിങ്ങളെ മെഡിറ്റേഷന്‍ സഹായിക്കുന്നു. ഇത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നതോടൊപ്പം തന്നെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുകയും ശ്രദ്ധയെ തിരിച്ച് പിടിക്കുന്നതിന് നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും മെഡിറ്റേഷന്‍ ചെയ്യുന്നതിന് വേണ്ടി അരമണിക്കൂറെങ്കിലും മാറ്റി വെച്ചാല്‍ നിങ്ങള്‍ക്ക് അത് കൊണ്ടുള്ള മാറ്റം മനസ്സിലാക്കാന്‍ സാധിക്കുന്നു.
തലച്ചോറിന്റെ വാര്‍ദ്ധക്യത്തെ മന്ദഗതിയിലാക്കുന്നു
തലച്ചോറിന് പെട്ടെന്ന് വയസ്സാവുന്നത് പോലെ നിങ്ങള്‍ക്ക് തോന്നുന്നോ? പഠിച്ചതും വായിച്ചതുമായ കാര്യങ്ങള്‍ പെട്ടെന്ന മറന്ന് പോവുന്ന അവസ്ഥയും അസ്വസ്ഥതകളും വര്‍ദ്ധിക്കുന്നവര്‍ക്ക് മെഡിറ്റേഷന്‍ ഒരു ഉറച്ച പരിഹാരമാണ്. ഇത് നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മ്മശക്തിയും കൂര്‍മ്മബുദ്ധിയും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. പെട്ടെന്ന് പ്രായമാവുന്നു എന്ന തോന്നലിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് ഇതിലൂടെ സാധിക്കുന്നു.

ധ്യാനം സമ്മര്‍ദ്ദം കുറയ്ക്കുന്നതിലേക്ക് നയിക്കുന്നു
ഇന്നത്തെ കാലത്ത് എല്ലാവരും വളരെയധികം സമ്മര്‍ദ്ദത്തോടെയാണ് ജീവിതത്തില്‍ മുന്നോട്ട് പോവുന്നത്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി മെഡിറ്റേഷന്‍ ഒരു ഉത്തമ മാര്‍ഗ്ഗമാണ്.. ഇത് നിങ്ങളുടെ സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനുള്ള ഒരു ടൂളാണ് എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും സമ്മര്‍ദ്ദവും ഉത്കണ്ഠയും ഇല്ലാതാക്കുന്നതിനും നിങ്ങള്‍ക്ക് മെഡിറ്റേഷന്‍ ശീലമാക്കാം.
തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു
ദീര്‍ഘനേരം പതിവായി ധ്യാനിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പല വിധത്തില്‍ മെച്ചപ്പെടുത്തും. ഇത് തലച്ചോറിലേക്കുള്ള സമ്മര്‍ദ്ദത്തെ കുറക്കുകയും നിങ്ങള്‍ക്കുണ്ടാവുന്ന പല രോഗാവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുകയും ചെയ്യുന്നു. കൃത്യമായി എല്ലാ ദിവസവും അല്പ സമയം ധ്യാനത്തിന് വേണ്ടി മാറ്റി വെക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം മികച്ചതാവും എന്നതില്‍ സംശയം വേണ്ട. ഇത് ചെയ്യുന്നതിലൂടെ ജീവിതം തന്നെ മാറി മറിയുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അത്രയധികം ഗുണങ്ങള്‍ മെഡിറ്റേഷന്‍ നിങ്ങള്‍ക്ക് നല്കുന്നു.

എപ്രകാരം മെഡിറ്റേഷന്‍ ചെയ്യണം?
ദിവസവും രാവിലെയും വൈകുന്നേരവും 15-30 മിനിറ്റ് മെഡിറ്റേഷന്‍ വേണ്ടി മാറ്റി വെക്കുക. എപ്പോഴും വെറും വയറ്റില്‍ മെഡിറ്റേഷന്‍ ചെയ്യുന്നതാണ് നല്ലത്.. അതിന് ശേഷം അഞ്ച് മിനിറ്റെങ്കിലും കിടന്ന്വിശ്രമിക്കണം. പിന്നീട് നിങ്ങള്‍ ധ്യാനിക്കുമ്പോള്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളോ പ്രതിസന്ധികളോ ഉണ്ടായോ എന്ന കാര്യം ഓര്‍മ്മയില്‍ വെക്കണം. പിന്നീട് അത് തിരുത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കൂടാതെ ഒരു ദിവസം ചെയ്ത് അടുത്ത ദിവസം ചെയ്യാതിരിക്കരുത്. എല്ലാ ദിവസവും ചെയ്യുന്നതിന് ശ്രദ്ധിക്കണം. അസ്വസ്ഥതകളോ പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ മെഡിറ്റേഷന്‍ നിര്‍ത്തി റിലാക്സ് ആവുന്നതിന് ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications