Latest Updates
-
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്!
ഹഠയോഗ: ശരീരം വഴങ്ങും, യുവത്വം തിരിച്ച് വരും ആയുസ്സിന് അത്യുത്തമം
യോഗ എന്നത് നമ്മുടെ സംസ്കാരത്തിന്റേയും പാരമ്പര്യത്തിന്റേയും പ്രധാന ഘടകമായാണ് കണക്കാക്കുന്നത്. പലപ്പോഴും യോഗയിലെ പല തരങ്ങളും ആരോഗ്യത്തേക്കാള് മാനസികാരോഗ്യത്തിനാണ് പ്രാധാന്യവും ഫലവും നല്കുന്നത്. ഹഠയോഗ ഇത്തരത്തില് ഉള്ള ഒന്നാണ്. ഇത് ശരീരത്തിന്റെ വഴക്കം കൂട്ടുന്നെങ്കിലും അതോടൊപ്പം തന്നെ മാനസികാരോഗ്യത്തിന്റെ കാര്യത്തിലും മികച്ച മാറ്റങ്ങള് കൊണ്ട് വരുന്നതാണ് എന്നതില് സംശയം വേണ്ട. ശരീരത്തിന്റെ വഴക്കം വര്ദ്ധിപ്പിക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യവും. പലപ്പോഴും ചില പോസുകളെങ്കിലും തുടക്കക്കാര്ക്ക് പ്രതിസന്ധി ഉണ്ടാക്കുമെങ്കിലും പിന്നീട് അത് ശരീരത്തിന് നല്കുന്ന ഗുണങ്ങളില് നിങ്ങള് ആകൃഷ്ടരാവുന്നു.
ഹഠയോഗ എന്താണെന്നും എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെന്നും എന്താണ് ഇതിന്റെ ആരോഗ്യ ഗുണങ്ങള് എന്നും നമുക്ക് നോക്കാവുന്നതാണ്. നിങ്ങളുടെ ദിനചര്യയില് ഉള്പ്പെടുത്തുന്നതിലൂടെ ആരോഗ്യ പ്രശ്നങ്ങളില് പലതിനേയും അകറ്റി നിര്ത്താം എന്നത് തന്നെയാണ് പ്രധാന കാര്യം. ഹഠയോഗ എപ്രകാരം ചെയ്യാമെന്നതിനെക്കുറിച്ചും അത് നല്കുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ചും കാലങ്ങളായി പലരും കേട്ടിട്ടുണ്ടാവും. ഈ ലേഖനത്തില് വായിക്കാം.

എന്താണ് ഹഠ യോഗ?
'ഹത' എന്നത് രണ്ട് സംസ്കൃത പദങ്ങളുടെ സംയോജനമാണ്: 'ഹ' എന്നാല് സൂര്യന് എന്നും 'താ' എന്നാല് ചന്ദ്രന്. സൂര്യനെയും ചന്ദ്രനെയും സ്വാംശീകരിക്കുക എന്നതാണ് ഹഠയോഗയിലൂടെ ലക്ഷ്യമിടുന്നത്. മനാസികവും ശാരീരികവുമായ ആരോഗ്യം പ്രോത്സാഹിപ്പിക്കുക എന്നതിലൂടെ അതിന് വേണ്ടി മനസ്സിനേയും ശരീരത്തേയും തയ്യാറാക്കുക എന്നത് തന്നെയാണ് ലക്ഷ്യം. പുരുഷ സ്ത്രീ ഊര്ജ്ജത്തെക്കുറിച്ചും അതില് പോസിറ്റീവിറ്റി നിറക്കുന്നതിനും ഹഠയോഗ സഹായിക്കുന്നു. ശരീരത്തിന് അതിന്റെ സന്തുലിതാവസ്ഥ തിരിച്ച് കിട്ടുന്നതിന് ഹഠയോഗസ ഹായിക്കുന്നു.
ഗുണങ്ങള് എന്തൊക്കെയാണ്?
ഹഠയോഗ ചെയ്യുന്നതിലൂടെ അത് ശരീരത്തിന് ചില ഗുണങ്ങള് നല്കുന്നു. ശരീരത്തിനും മനസ്സിനും ആരോഗ്യം വര്ദ്ധിപ്പിക്കുന്നതാണ് എന്ന് തുടക്കത്തില് പറഞ്ഞത് പോലെ അത്രയധികം ഗുണങ്ങളുടെ കലവറയാണ് ഹഠയോഗ. പേശികളിലും സന്ധികളിലും ഉണ്ടാവുന്ന വേദനയെ കുറക്കുകയും ക്രമേണ ശരീരത്തിന് വഴക്കം നല്കുകയും ചെയ്യുന്നു. തുടക്കത്തില് നിങ്ങള്ക്കുണ്ടാവുന്ന അസ്വസ്ഥതകളെ എതിരിട്ട് മുന്നോട്ട് പോയാല് ചുരുങ്ങിയ ദിവസത്തിനുള്ളില് തന്നെ നിങ്ങള്ക്ക് ശരീരത്തിന് മാ്റ്റം സംഭവിക്കുന്നത് മനസ്സിലാക്കാം. കൂടാതെ ഹഠയോഗ പരിശീലിക്കുന്നത് സമ്മര്ദ്ദവും ഉത്കണ്ഠയും കുറയ്ക്കാന് സഹായിക്കുന്നു.
വയറ്റിലെ പേശികള്ക്ക് കരുത്ത് നല്കും
വയറ്റിലെ പേശികള്ക്ക് കരുത്ത് നല്കുന്നതിന് സഹായിക്കുന്നു ഹഠയോഗ. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ വയറ്, അടിവയര്, പെല്വിക് ഏരിയ, നടുഭാഗം എന്നിവിടങ്ങളില് കരുത്ത് നല്കുന്നു. ഈ ഭാഗങ്ങളിലെ പേശികള്ക്ക് മികച്ച ആരോഗ്യവും കരുത്തും നല്കുകയും നടുവേദന കുറക്കുകയും ചെയ്യുന്നു. കൂടാതെശരീരത്തിന് ബാലന്സ് നല്കുകയും ചെയ്യുന്നു.
മികച്ച ഉറക്കത്തിന്
ഉറക്കം ഇല്ലാത്ത അവസ്ഥ അതിഭീകരമാണെന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ മികച്ച ഉറക്കത്തിനും ആരോഗ്യത്തിനും സഹായിക്കുന്നു ഹഠയോഗ. ഇത് ശരീരത്തിലെ കോര്ട്ടിസോള് അളവ് കുറക്കുകയും ഹോര്മോണ് മാറ്റങ്ങള്ക്ക് പ്രതിരോധം തീര്ക്കുകയും ചെയ്യുന്നു. ഇത് കൂടാതെ ശരീരവും മനസ്സും റിലാക്സ് ആവുകയും ചെയ്യുന്നു. ശരീരത്തിനുണ്ടാവുന്ന അസ്വസ്ഥതകളെ ചെറുക്കുന്നതിന് സഹായിക്കുന്നു ഹഠയോഗ.
ഡിപ്രഷന് പ്രതിരോധിക്കുന്നു
ഇന്നത്തെ കാലത്ത് പലരും നേരിടുന്ന ഒന്നാണ് ഡിപ്രഷന്. ഇത് മാനസികാരോഗ്യത്തെ തകര്ക്കും എന്ന കാര്യത്തില് സംശയം വേണ്ട. എന്നാല് അതിനെ പ്രതിരോധിക്കുന്നതിനും ഉത്കണ്ഠ, സമ്മര്ദ്ദം, ഡിപ്രഷന് എന്നീ പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ഹഠയോഗ. നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുന്നതില് വളരെയധികം പങ്ക് വഹിക്കുന്ന യോഗാസനങ്ങളില് മികച്ചതാണ് ഹഠയോഗ.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
