Latest Updates
-
കഠിനമായ ചൂടിൽ വ്യായാമം ചെയ്താൽ അപകടമോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫലം അത്ഭുതപ്പെടുത്തും! -
വജ്രയോഗവും രാജയോഗവും ഒത്തുചേരുന്ന അപൂർവ്വ ദിനം; അധിക ജ്യേഷ്ഠ ഏകാദശിയിൽ ഈ കാര്യങ്ങൾ ചെയ്താൽ സാമ്പത്തിക നേട്ടം ഉറപ്പ്! -
പ്രസവശേഷം 15 കിലോ കുറച്ചു! മസാബ ഗുപ്തയുടെ ആ രഹസ്യം ഇതാണ്; പട്ടിണി കിടക്കാതെ ഫിറ്റ് ആകാം -
വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരുവാളിക്കുന്നുണ്ടോ? കഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ ഈ മുൻകരുതലുകളും മികച്ച സൺസ്ക്രീനുകളും പരീക്ഷിക്കൂ -
കഠിനമായ ഉഷ്ണതരംഗം വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ വേനൽച്ചൂടിനെ പേടിക്കാതെ നേരിടാം! -
കടുത്ത ചൂടിൽ ജിമ്മിൽ പോകുന്നത് അപകടമാണോ? വർക്കൗട്ട് ചെയ്യുമ്പോൾ അറിയാതെ പോകുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
കടുത്ത വേനൽക്കാലം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; സൂക്ഷിക്കണം, ഈ തെറ്റുകൾ വരുത്തരുത്! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താനും മുടി കൊഴിച്ചിൽ തടയാനും ഈ മാറ്റങ്ങൾ വരുത്തൂ -
പ്ലാസ്റ്റിക് സർജറിയോ അതോ കഠിനാധ്വാനമോ? കീർത്തി സുരേഷിന്റെ വെയ്റ്റ് ലോസ് രഹസ്യം വെളിപ്പെടുത്തി താരം തന്നെ!
'സമാധാനത്തിലേക്കുള്ള എന്റെ വഴി, നിങ്ങളെല്ലാവരും ചെയ്തുനോക്കണം', സാമന്ത പറഞ്ഞ ആ വഴി ഇതാണ്
Happy Birthday Samantha Ruth Prabhu: മലയാളത്തില്‍ സിനിമകള്‍ ചെയ്തിട്ടില്ലെങ്കിലും സാമന്ത മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ്. സാമന്തയുടെ ജീവിതവും സിനിമയും ഫിറ്റ്നസ്സും ജീവിതത്തെ പിടിച്ചുലച്ച പ്രശ്നങ്ങളില്‍ നിന്നുള്ള തിരിച്ചുവരവുമെല്ലാം മലയാളികള്‍ ചര്‍ച്ചചെയ്തിട്ടുള്ളതാണ്. ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോളും പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴും സന്തോഷവും സമാധാനവും വീണ്ടെടുക്കാന്‍ തന്നെ സഹായിക്കുന്ന ഒരു കാര്യത്തെ കുറിച്ച് ഒരിക്കല്‍ സാമന്ത അരാധകരോട് പറഞ്ഞിട്ടുണ്ട്. എല്ലാ ദിവസവും കുറച്ചുനേരം ധ്യാനിക്കുന്നതാണ് മനസ്സമാധാനം വീണ്ടെടുക്കാന്‍ തന്നെ സഹായിക്കുന്നതെന്നാണ് സാമന്ത അന്ന് പറഞ്ഞത്. ധ്യാനത്തിന്റെ മേന്മകളും ദിവസവും 15 മിനിട്ട് ധ്യാനിക്കുന്നത് തന്റെ ജീവിതത്തെ മാറ്റിമറിച്ചത് എങ്ങനെയാണെന്നും ഒരിക്കല്‍ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ സാമന്ത വ്യക്തമാക്കിയിരുന്നു.

ധ്യാനത്തിന്റെ നേട്ടങ്ങള്‍
പതിവായി യോഗ ചെയ്യുന്ന ഒരാളാണ് സാമന്ത. ദിവസവും 15 മിനിട്ട എങ്കിലും ധ്യാനിക്കാറുണ്ട്. ആരാധകര്‍ ഒരിക്കലെങ്കിലും പരീക്ഷിച്ച് നോക്കണമെന്ന് താന്‍ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ധ്യാനമെന്ന് വീഡിയോയില്‍ സാമന്ത പറഞ്ഞിരുന്നു. ദിവസവും പതിനഞ്ച് മിനിട്ടോ, അല്ലെങ്കില്‍ ഓരോരുത്തര്‍ക്കും സാധിക്കുന്നത് എങ്ങനെയോ അങ്ങനെ ധ്യാനത്തിനായി സമയം നീക്കിവെക്കണമെന്നാണ് സാമന്ത പറഞ്ഞിരുന്നത്. നിശബ്ദമായ ഒരിടത്തിരുന്ന് ശ്വാസഗതി മാത്രം ശ്രദ്ധിച്ച് ധ്യാനിക്കുക. അതല്ലെങ്കില്‍ യുട്യൂബില്‍ ധ്യാനിക്കുന്ന രീതി കൃത്യമായി മനസ്സിലാക്കിയും ചെയ്യാമെന്ന് സാമന്ത പറയുന്നു. ധ്യാനത്തില്‍ ശരിയായ രീതിയോ തെറ്റായ രീതിയോ ഇല്ലെന്നും വളരെ ലളിതമായ ഒരു കാര്യമാണ് അതെന്നും അന്നവര്‍ പറഞ്ഞിരുന്നു.
സമാധാനം കണ്ടെത്തിയ കാര്യം
ധ്യാനം തനിക്ക് സമാധാനത്തിലേക്കുള്ള വഴിയാണെന്ന് സാമന്ത പലപ്പോഴും പറഞ്ഞിട്ടുണ്ട്. തന്റെ ഉള്ളില്‍ തന്നെയുള്ള സമാധാനത്തിന്റെയും ശാന്തിയുടെയും സമുദ്രത്തിലേക്ക് തിരിച്ചെത്താനുള്ള വഴിയാണിത്. ചുറ്റുമുള്ള ലോകം എത്ര കലുഷിതമായാലും വളരെ ശാന്തമായ ഒരിട തന്റെ ഉള്ളില്‍ കന്നെ കാത്തിരിക്കുന്നുണ്ടെന്ന് തനിക്കറിയാമെന്ന് സാമന്ത പറയുന്നു. നിങ്ങളിലേക്കുള്ള വഴി സ്വയം കണ്ടെത്താനായാല്‍ പുറത്ത് നിന്നുള്ള ഒരു പ്രശ്നത്തിനും നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയില്ലെന്നും സാമന്ത പറയുന്നു.
ഒരു ദിവസത്തേക്കെങ്കിലും എല്ലാവരും അത് പരീക്ഷിക്കണമെന്നാണ് സാമന്തയുടെ ഉപദേശം. കണ്ണുകള്‍ അടച്ച് ദീര്‍ഘമായി ശ്വസിച്ച്, എന്താണ് സംഭവിക്കുന്നതെന്ന് കാണൂ. മനസ്സിലെ മറ്റ് കാര്യങ്ങളെ കുറിച്ച് ആശങ്കപ്പെടേണ്ട, ചിന്തകളെ നിരീക്ഷിച്ച് അവയെ കടന്നുപോകുക എന്നതാണ് ട്രിക്ക്. അതില്‍ കുടുങ്ങിപ്പോകരുതെന്നും സാമന്ത പറയുന്നു.
ധ്യാനത്തിന്റെ ഗുണങ്ങള്‍
ധ്യാനം മനസ്സിന് സമാധാനം, ശാന്തി, സന്തുലിതാവസ്ഥ എന്നിവ നല്കുന്നു, ഇത് മാനസിക ആരോഗ്യത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണകരമാണ്. ഏകാഗ്രത നേടാനും വിശ്രമത്തിനും സമ്മര്‍ദ്ദ നിയന്ത്രണത്തിനും ഇത് ഒരു ഫലപ്രദമായ വഴിയാണ് ധ്യാനം. ധ്യാനം പരിശീലിക്കുന്നത് ശ്രദ്ധയും ഉള്ളിലെ സമാധാനവും നിലനിര്‍ത്താന്‍ സഹായിക്കും.
ധ്യാനത്തിന്റെ ഗുണങ്ങള്‍ അത് ചെയ്യുമ്പോള്‍ മാത്രം ലഭിക്കുന്ന ഒന്നല്ല. പകല്‍ മുഴുവന്‍ ശാന്തമായിരിക്കാന്‍ അത് സഹായിിക്കുന്നു. കൂടാതെ, ചില ആരോഗ്യപ്രശ്നങ്ങള്‍ നിയന്ത്രിക്കാന്‍ ഇത് സഹായിക്കാം.
മാനസികവും ശാരീരികവുമായ ആരോഗ്യത്തില്‍ ധ്യാനത്തിന്റെ സ്വാധീനം
ധ്യാനത്തില്‍ ഏര്‍പ്പെടുന്നത് സമ്മര്‍ദ്ദത്തിന് കാരണമാകുന്ന ദിവസേനയുള്ള കാര്യങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. ധ്യാനത്തിന്റെ മാനസികവും ശാരീരികവുമായ ഗുണങ്ങള്‍ ഉള്‍പ്പെടുന്നു:
- സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് പുതിയ കാഴ്ചപ്പാട് നല്കുന്നു.
- സമ്മര്‍ദ്ദം ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള കഴിവുകള്‍ വികസിപ്പിക്കുന്നു.
- സ്വന്തം കാര്യങ്ങളിലെ അവബോധം വര്‍ദ്ധിപ്പിക്കുന്നു.
- ഇപ്പോഴത്തെ നിമിഷത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു.
- നെഗറ്റീവ് വികാരങ്ങള്‍ കുറയ്ക്കുന്നു.
- സൃഷ്ടിപരമായ ചിന്തകള്‍ വര്‍ദ്ധിപ്പിക്കുന്നു.
- ക്ഷമ മെച്ചപ്പെടുത്തുന്നു.
- വിശ്രമ ഹൃദയമിടിപ്പ് കുറയ്ക്കുന്നു.
- വിശ്രമ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു.
- ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications