Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
59 വയസ്സോ? കണ്ടാല്‍ പറയില്ല! മലയാളികള്‍ക്ക് സുപരിചിതനായ ഈ നടന്റെ സ്റ്റൈലും ലുക്കും പൊളി
Chiyaan Vikram: മലയാളികള്‍ക്ക് പ്രിയപ്പെട്ട തമിഴ് സിനിമാ താരമാണ് ചിയാന്‍ വിക്രം. മലയാളത്തിലും വിക്രം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഓരോ സിനിമകള്‍ക്കും വേണ്ടി ശരീരഘടനയില്‍ വലിയ തീരിയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്ന താരം കൂടിയാണ് ചിയാന്‍ വിക്രം. താരത്തിന്റെ ഡ്രെസ്സിംഗ് സെന്‍സ് മുതല്‍, സ്‌റ്റൈല്‍, ഫിറ്റ്‌നസ്സ് എന്നിവയെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അഭിനയത്തില്‍ മുന്നിട്ട് നില്‍ക്കുന്നതുപോലെ തന്നെ, തന്റെ ശരീരം കാത്ത് പരിപാലിക്കാനും വിക്രം ശ്രദ്ധിക്കാറുണ്ട്. 59 വയസ്സിലും 35ന്റെ യുവത്വമാണ് വിക്രത്തിനുള്ളത്. താരത്തിന്റെ ഫിറ്റ്‌നസ്സ് സീക്രട്ട് എന്തെല്ലാമെന്ന് നോക്കാം.

സിനിമയ്ക്കുവേണ്ടി ലുക്ക് മാറ്റുന്ന താരം
കോളിവുഡിലെ ക്രിസ്റ്റിയന്‍ ബെയ്ല്‍ എന്നാണ് ചിയാന്‍ വിക്രം അറിയപ്പെടുന്നത്. സിനിമയിലെ കഥാപാത്രത്തിനുവേണ്ടി സ്വന്തം ശരീരത്തില്‍ ഏത് തരത്തിലുള്ള മാറ്റം വരുത്താനും ഈ നടന്‍ ഒരിക്കലും മടി കാണിച്ചിട്ടില്ല. 'ഐ' സിനിമയിലും, തങ്കലാന്‍ സിനിമയിലുമെല്ലാം വിക്രത്തിന്റെ ഗംഭീര മേയ്‌ക്കോവര്‍ നമ്മള്‍ പ്രേഷകര്‍ കണ്ടതാണ്. സിനിമയില്‍ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വ്യത്യസ്തത പുലര്‍ത്തുന്നതുപോലെ തന്നെ, ഓരോ സിനിമയ്ക്കും വ്യത്യസ്ത തരം മേയ്‌ക്കോവര്‍ നല്‍കാനും താരം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
ലുക്കില്‍ വരുത്തുന്ന മാറ്റങ്ങള്‍
പ്രത്യേക്ഷത്തില്‍ ഒരു വ്യക്തി മേയ്‌ക്കോവര്‍ നടത്തി എന്നു മനസ്സിലാക്കാന്‍ ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്താല്‍ മാത്രം പോര. ആ ശരീരത്തിനൊത്ത് വസ്ത്രം സ്‌റ്റൈല്‍ ചെയ്യാനും, ഹെയര്‍ സ്‌റ്റൈല്‍ സെറ്റ് ചെയ്യാനും സാധിക്കണം. ഈ എല്ലാ ഗുണങ്ങളും വിക്രത്തിന്റെ മേയ്‌ക്കോവറുകളില്‍ നമുക്ക് കാണാന്‍ സാധിക്കുന്നതാണ്. തന്റെ ശരീരത്തില്‍ വരുത്തുന്ന മാറ്റത്തിനനുസരിച്ച് ഫുള്‍ അപ്പിയറന്‍സില്‍ പ്രകടമായ മാറ്റം വരുത്തുന്ന നടനാണ് ചിയാന്‍ വിക്രം. പ്രത്യേകിച്ച്, വസ്ത്രങ്ങളുടെ കോമ്പിനേഷന്‍, ഹെയര്‍ സ്റ്റൈല്‍, ഉപയോഗിക്കുന്ന കണ്ണട എന്നിവയിലെല്ലാം ഈ പ്രത്യേകതകള്‍ പ്രകടമാണ്. എല്ലായ്‌പ്പോഴും ഒരു തനത് സ്വാഗും, സ്‌റ്റൈലും മെയ്‌ന്റെയ്ന്‍ ചെയ്യാന്‍ താരം ശ്രമിക്കാറുണ്ട്.
യുവത്വത്തിനു പിന്നിലെ ഫിറ്റ്‌നസ്സ് സീക്രട്ട്
ഇന്ന് 59 വയസ്സ് തികഞ്ഞിരിക്കുന്ന ചിയാന്‍ വിക്രത്തിനെ കണ്ടാല്‍ 35 മാത്രമാണ് പ്രായം പറയുക. ചര്‍മ്മത്തില്‍ പോലും പ്രായത്തിന്റേതായ മാറ്റങ്ങള്‍ പ്രകടമാകുന്നില്ല എന്നതാണ് സത്യാവസ്ഥ. ഓരോ സിനിമയ്ക്കായി പലപ്പോഴായി താരം തിരഞ്ഞെടുത്ത ചില ഡയറ്റ് ആന്റ് ഫിറ്റ്‌നസ്സ് രീതികള്‍ എന്തെല്ലാമെന്ന് നോക്കാം.
ഐ സിനിമയ്ക്കുവേണ്ടി ചിയാന്‍ വിക്രം നടത്തിയ മേയ്‌ക്കോവര്‍ വളരെയധികം ശ്രദ്ധ നേടിയിരുന്നു. അന്ന് അദ്ദേഹത്തെ ട്രെയ്ന്‍ ചെയ്തിരുന്നവര്‍ പറയുന്നത് പ്രകാരം, അദ്ദേഹം ഒരിക്കലും ഒരേ ആഹാരം നിരന്തരം കഴിക്കാന്‍ ശ്രമിച്ചിരുന്നില്ലെന്നാണ്. കാരണ്, ഒരേ ആഹാരം കഴിക്കുന്നത് പലരിലും മടുപ്പ് ഉണ്ടാക്കുന്നു. പലപ്പോഴും ഡയറ്റ് വേണ്ടെന്ന് വെയ്ക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഈ മടുപ്പ് തന്നെയാണ്. അതിനാല്‍, വ്യത്യസ്ത തരം വിഭവങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് ചിയാന്‍ വിക്രം. പ്രത്യേകിച്ച്, വ്യത്യാസ്ത തരം പ്രോട്ടീന്‍ ഷേയ്ക്ക് കേക്കുകള്‍, ചിയ സീഡ്‌സ്, ക്വിനോവ എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന കുക്കീസ് എന്നിവയെല്ലാം അദ്ദേഹം ഡയറ്റില്‍ ചേര്‍ക്കാറുണ്ടെന്ന് പറയുന്നു. കൂടാതെ, 'ഐ' സിനിമയ്ക്കുവേണ്ടി വണ്ണം കുറച്ച വിക്രം, അടുത്ത സിനിമയ്ക്കായി വണ്ണം കൂട്ടേണ്ടും അനിവാര്യമാണെന്ന് പറഞ്ഞതായി ട്രെയ്‌നര്‍മാര്‍ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി.
വിക്രത്തിന്റെ വിക്രമാക്കുന്ന ചില ശീലങ്ങള്‍
ധാരാളം നാരുകള്‍ അടങ്ങിയ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുന്ന വ്യക്തിയാണ് വിക്രം. കൂടാതെ, ഓരോ രാജ്യത്തു നിന്നും ലഭിക്കുന്ന വ്യത്യസ്ത തരം പഴങ്ങള്‍ കഴിക്കാനും വിക്രത്തിന് ഇഷ്ടമാണ്. കൂടാതെ, യൂറോപ്യന്‍ പ്രോട്ടീന്‍ സപ്ലിമെന്റ്‌സും ഇദ്ദേഹം ഉപയോഗിക്കാറുണ്ട്. ഇവയ്‌ക്കൊപ്പം പ്ലയോമെട്രിക് വര്‍ക്കൗട്ട്‌സ് ചെയ്യും. ഡയറ്റിനനുസരിച്ച്, വളരെ വേഗത്തില്‍ റിസള്‍ട്ട് ലഭിക്കുന്ന വര്‍ക്കൗട്ടുകള്‍ ചെയ്യാനും താരം ശ്രദ്ധിക്കാറുണ്ട്. വ്യായാമം ചെയ്ത് കഴിഞ്ഞാല്‍ ശരീരം തണുപ്പിക്കാന്‍ ഓയില്‍ മസാജ് ചെയ്യുന്ന ശീലവും താരത്തിനുണ്ടെന്നാണ് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൂടാതെ, താരത്തിന്റെ ചില അഭിമുഖങ്ങളില്‍ പറയുന്നത് പ്രകാരം, ഷൂട്ടിംഗ് ലോക്കേഷനില്‍ 18.5 കിലോമീറ്റര്‍ നടക്കാറുണ്ടെന്ന് പറയുന്നു. അതുപോലെ, ഒരു ചപ്പാത്തി, ബീറ്റ്‌റൂട്ട്- ക്യാരറ്റ് ജ്യൂസ്, മുട്ടയുടെ വെള്ള എന്നിവ കഴിക്കുന്ന ശീലവും താരത്തിനുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications