Latest Updates
-
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്!
ഇടുപ്പിന് നല്ല കരുത്തും ശരീരത്തിന്റെ വഴക്കത്തിനും സഹായിക്കുന്നു ഹനുമാന് പോസ്
ശരീരത്തിന് യോഗ നല്കുന്ന ഗുണങ്ങള് എണ്ണിയാലൊടുങ്ങില്ല. അത്രയധികം ആരോഗ്യ ഗുണങ്ങളാണ് യോഗ നല്കുന്നത്. ഇന്നത്തെ കാലത്ത് രോഗാവസ്ഥകള് പലപ്പോഴും പല വിധത്തിലുള്ള അപകടങ്ങള് ശരീരത്തിന് നല്കുന്നു. ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള് അതിന് ഏറ്റവും ബെസ്റ്റ് യോഗ തന്നെയാണ്. യോഗ സ്ഥിമായി ചെയ്യുന്നത് വഴി നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും എന്ന കാര്യത്തില് സംശയം വേണ്ട. ആരോഗ്യത്തിനും ആയുസ്സിനും സഹായിക്കുന്ന ഒന്നാണ് ഹനുമാന് പോസ് അഥവാ മങ്കി പോസ്. ഇത് എപ്രകാരം ചെയ്യണം എന്നുള്ളത് പലര്ക്കും അറിയില്ല.
ശരീരത്തിന് നല്ല രീതിയില് വഴക്കം നല്കുന്ന ഈ പോസ് ആരോഗ്യത്തിനും മികച്ചതാണെന്നതില് തര്ക്കം വേണ്ട. ശരീരത്തിന് ശക്തി, വഴക്കം, ആരോഗ്യം എന്നിവ ഈ പോസുകള് വഴി ലഭിക്കുന്നു. യാതൊരു തരത്തിലുള്ള പ്രതിസന്ധിയും ഉണ്ടാവുന്നില്ല എന്ന് മാത്രമല്ല ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പല പ്രശ്നങ്ങള്ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഹനുമാനാസനം. ഇത് എപ്രകാരം ചെയ്യാം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യം എന്ന് നമുക്ക് നോക്കാം.

ഗുണങ്ങള്
ഹനുമാനാസനം ചെയ്യുന്നത് വഴി എന്തൊക്കെ മാറ്റങ്ങള് ശരീരത്തിന് ഉണ്ടാവുന്നു എന്ന് നമുക്ക് നോക്കാം. ഇത് സ്ഥിരമായി ചെയ്യുന്നത് വഴി പലപ്പോഴും പേശികള്ക്ക് ശക്തിയും വഴക്കവും ലഭിക്കുന്നു. അത മാത്രമല്ല ശരീരത്തിന്റെ ചലനാത്മകത വര്ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഹനുമാനാസനം ചെയ്യുന്നത് വഴി ശരീരത്തിന്റെ സഹിഷ്ണുത വര്ദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു.
കൃത്യമായ ഹൃദയമിടിപ്പ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില് കൃത്യമായ ഹൃദയമിടിപ്പ് നിലനിര്ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. പലപ്പോഴും ഹനുമാനാസനം ചെയ്യുന്നത് വഴി നിങ്ങള്ക്ക് ഹൃദയമിടിപ്പ് കൃത്യമായി നിലനിര്ത്താന് സാധക്കുന്നു. നിങ്ങള്ക്ക് എന്തെങ്കിലും അസ്വസ്ഥതകള് യോഗ ചെയ്യുന്നത് വഴി ഉണ്ടാവും എന്നുണ്ടെങ്കില് ഡോക്ടറെ കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്.
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു
മാനസികാരോഗ്യത്തിന്റെ കാര്യത്തില് നമ്മള് വളരെയധികം ശ്രദ്ധിക്കണം. ഇന്നത്തെ കാലത്ത് ഉത്കണ്ഠയും സമ്മര്ദ്ദവും വളരെയധികം കൂടുതലാണ്. എന്നാല് ഇതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ഹനുമാനാസനം ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തിന് സഹായിക്കുന്നു. നിങ്ങളുടെ ദിനചര്യയില് യോഗ ഉള്പ്പെടുത്തുന്നത് സമ്മര്ദ്ദം കുറയ്ക്കാനും നിങ്ങളുടെ ശാരീരികാരോഗ്യത്തിനും മികച്ചതാണ്.
ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില് ഹൃദ്രോഗ സാധ്യത കൂടുതലുള്ളവര്ക്ക് ഹനുമാനാസനം ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന ഹൃദയസംബന്ധമായ അസ്വസ്ഥതകള്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു, ബിഎംഐ കൃത്യമാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു ഹനുമാനാസനം. എങ്കിലും ഹൃദയ സംബന്ധമായ രോഗാവസ്ഥ ഉള്ളവരെങ്കില് ഇവര് ഡോക്ടറുടെ നിര്ദ്ദേശ പ്രകാരം മാത്രം കാര്യങ്ങള് ചെയ്യേണ്ടതാണ്.
ദഹനത്തിന് മികച്ചത്
ദഹന സംബന്ധമായ പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുന്നവര്ക്ക് ഹനുമാനാസനം മികച്ചതാണ്. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള് നല്കുന്നു. നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമവും ആരോഗ്യവും വര്ദ്ധിപ്പിക്കുന്നതിന് വേണ്ടി ഹനുമാനാസനം സ്ഥിരം ചെയ്യാവുന്നതാണ്.
ഹനുമാനാസനം ചെയ്യുന്ന രീതി
ഹനുമാനാസനം ചെയ്യുന്ന രീതി എപ്രകാരമെന്ന് നമുക്ക് നോക്കാം. ഇത് അരക്കെട്ടിന് പരമാവധി സ്ട്രെച്ച് നല്കുന്നു. മനസ്സിന് ഏകാഗ്രതയും ശ്രദ്ധയുമാണ് ഈ ആസനം ചെയ്യുമ്പോള് ശ്രദ്ധിക്കേണ്ട കാര്യം. ആദ്യം തന്നെ കാല് അല്പം അകത്തി നിന്ന് വലത് കാല് കുറച്ച് മുന്നോട്ട് നീക്കി വെക്കണം. ശേഷം ശ്വാസം എടുത്ത് മുന്നോട്ട് കുനിയുക. പതുക്കെ ശ്വാസം വിട്ട് കൈവിരലുകള് കൊണ്ട് നിലത്ത്പ തുക്കെ തൊടുക. പിന്നീട് ഇടത് കാല് പിന്നോട്ട് നീക്കുന്നതിന് ശ്രദ്ധിക്കണം.
ഇപ്രകാരം ശ്രദ്ധിക്കണം
അതിന് ശേഷം കാലിന്റെ മുട്ടും തുടയും നിലത്ത് പതിഞ്ഞ് വരത്തക്ക വിധത്തില് വെക്കുക. ഈ സമയം വലതുകാലംം മുന്നോട്ട് നീക്കി വെക്കണം. ശ്രദ്ധിക്കേണ്ടത് വലത് കാലിന്റെ അടിഭാഗവും ഇടത് കാലിന്റെ മുന്ഭാഗവും നിലത്ത് പതിഞ്ഞിരിക്കണം. പിന്നീട് ശ്വാസം എടുത്ത് കൈകള് നിവര്ത്തി അഞ്ജലി മുദ്രയില് കൈകള് പിടിച്ച് ശരീരം പുറകിലേക്ക് സ്ട്രെച്ച് ചെയ്യണം. ഒരു മിനിറ്റ് വരെ ഇത് തുടരണം. അതിന് ശേഷം ഇടത് ഭാഗത്തും ഇത് തന്നെ ചെയ്യണം.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
