Latest Updates
-
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ഗുരുപൂർണിമ ദിനത്തിലെ നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യദിനം ആർക്കൊക്കെ? -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം; ഇന്നത്തെ രാശിഫലം ഇങ്ങനെ -
18 മാസത്തെ ഇടവേളയ്ക്ക് ശേഷം രാകുൽ പ്രീത് സിംഗിന്റെ കരുത്തുറ്റ തിരിച്ചുവരവ്; ഫിറ്റ്നസ് രഹസ്യം ഇതാണ്! -
ഡൽഹിയിൽ കനത്ത മഴ; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
മുംബൈ മഴക്കാലം: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ -
2026 ഗുരുപൂർണിമ: സൂര്യ-ഗുരു സംയോഗം; ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, അറിയേണ്ടതെല്ലാം -
ജൂലൈ 28: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും തേടിയെത്തും!
ഭക്ഷണശേഷം ചെയ്യുന്ന ഈ യോഗ, ദഹനം ഉഷാറാക്കും
ആരോഗ്യ സംരക്ഷണത്തിന് യോഗ സ്ഥിരമാക്കുന്ന പലരും ഉണ്ട്. ഇന്നത്തെ കാലത്ത് ആരോഗ്യം എന്നത് വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. എന്നാല്‍ ഈ സമയം പലപ്പോഴും ഏതൊക്കെ യോഗാസനങ്ങള്‍ ഏതൊക്കെ സമയത്ത് ചെയ്യണം, എന്തൊക്കെയാണ് ചെയ്യേണ്ടത് എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ഭക്ഷണശേഷം ചെയ്യാന്‍ പാടില്ലാത്ത ചില യോഗാസനങ്ങള്‍ ഉണ്ട്. എന്നാല്‍ അതുപോലെ തന്നെ ഭക്ഷണത്തിന് ശേഷം ചെയ്യേണ്ട ചില യോഗാസനങ്ങളും ഉണ്ട്.
മികച്ച ദഹനത്തിനായി ആരോഗ്യം സംരക്ഷിക്കുന്നവര്‍ നിര്‍ബന്ധമായും ചെയ്യേണ്ട ചില യോഗാസനങ്ങളുണ്ട്. അവ എന്തൊക്കെയെന്നും എന്താണ് അറിഞ്ഞിരിക്കേണ്ടത് എന്നും നമുക്ക് നോക്കാം. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ദഹനാരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി എന്തൊക്കെ യോഗാസനങ്ങള്‍ നമുക്ക് ചെയ്യാം എന്ന് നോക്കാം.

ഭക്ഷണത്തിന് ശേഷമുള്ള അസ്വസ്ഥതകള്‍
പലപ്പോഴും ദഹനം കൃത്യമായി നടന്നില്ലെങ്കില്‍ പലരിലും അത് അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ മികച്ച രീതിയില്‍ ദഹനം നടക്കുന്നതിന് വേണ്ടി നമുക്ക് ചിലയോഗാസനങ്ങള് ശീലമാക്കാം. ഇത് ദഹനാരോഗ്യത്തെ മികച്ചതാക്കുന്നതിനും പ്രതിസന്ധികള്‍ ലഘൂകരിക്കുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ ദൈനം ദിന ജീവിതത്തില്‍ ഈ യോഗാസനങ്ങള്‍ ഉള്‍പ്പെടുത്തുന്നത് വഴി ദഹനം മികച്ചതാവുകയും ശരീര വണ്ണം കുറക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു.
ദഹനത്തിന് യോഗ പോസുകള്‍
ഒരു ഫലപ്രദമായ പോസ് ഇരിക്കുന്ന ഫോര്‍വേഡ് ബെന്‍ഡ് ആണ്. ഈ സ്ഥാനം ദഹന അവയവങ്ങളെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്നു. ദഹനത്തിന് ശേഷം ആരോഗ്യത്തിനുണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് വഴി ദഹനം മികച്ചതാവുന്നു. അതോടൊപ്പം തന്നെ ശരീരത്തിന് നല്ല വഴക്കവും ലഭിക്കുന്നു. ഇത് വഴി ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിനും സാധിക്കും.
മാര്‍ജാര്യാസനം
മാര്‍ജാര്യാസനം ചെയ്യുന്നത് വഴിയും നിങ്ങളുടെ ആരോഗ്യം മികച്ചതാക്കുന്നതിന് സാധിക്കുന്നു. ഭക്ഷണത്തിന് ശേഷം ഇത് ചെയ്യുന്നത് വഴി ആരോഗ്യം മികച്ചതായി മാറുന്നു. എന്ന് മാത്രമല്ല നല്ല ദഹനത്തിനും നട്ടെല്ലിന്റെ ആരോഗ്യത്തിനും കരുത്തിനും മാര്‍ജാര്യാസനം ശീലമാക്കാം. ദിവസവും അല്പ സമയം ഇതിനായി മാറ്റി വെക്കുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യവും മികച്ചതാവുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഇത് വഴി നിങ്ങള്‍ക്ക് ആരോഗ്യത്തിലുണ്ടാവുന്നു.
യോഗയുടെ ഗുണങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ യോഗ നിങ്ങളെ എത്രത്തോളം സഹായിക്കുന്നു എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ഇത് സമ്മര്‍ദ്ദം കുറക്കുകയും പ്രമേഹം, അമിതവണ്ണ്ം, കൊളസ്ട്രോള്‍ പോലുള്ള രോഗാവസ്ഥയെ പ്രതിരോധിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പതിവായി യോഗ ചെയ്യുന്നവര്‍ക്ക് അത് എല്ലാതരത്തിലുള്ള ഗുണങ്ങളും പ്രദാനം ചെയ്യുന്നു. ഇവയെല്ലാം തന്നെ വീട്ടില്‍ ചെയ്യാവുന്നതാണ്. എന്ന് മാത്രമല്ല സ്ഥിരമായി ചെയ്യുന്നവരില്‍ പെട്ടെന്ന് തന്നെ മാറ്റങ്ങള്‍ പ്രകടമാവുകയും ചെയ്യുന്നു.
ശ്വസനവ്യായാമങ്ങള്‍
ശ്വസനവ്യായാമങ്ങള്‍ ചെയ്യുന്നതും ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്കുന്നു. ഇത് സ്ഥിരമായി ചെയ്യുന്നത് വഴി വിശ്രമം ലഭിക്കുകയും അത് നവ്യവസ്ഥയിലേക്കുള്ള ഓക്സിജന്റെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുകയും അതിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുകയും ചെയ്യുന്നു. സ്ഥിരമായി ഇത്തരം വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കണം എന്നതാണ് പ്രധാന കാര്യം. ദിവസവും കുറച്ച് മിനിറ്റ് നീക്കിവയ്ക്കുന്നത് പോലും കാര്യമായ മാറ്റമുണ്ടാക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications