Latest Updates
-
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
രണ്ട് പ്രസവങ്ങള്‍ക്ക് ശേഷവും തടി കുറച്ച് ശരീരം ഫിറ്റാക്കി; ജെനീലിയ ഡിസൂസയുടെ ഡയറ്റ് പ്ലാന്‍
തെന്നിന്ത്യന്‍ സിനിമകളിലൂടെ നിരവധി മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ജെനീലിയ. ബോളിവുഡ് നടനായ റിതേഷ് ദേശ്മുഖിന്റെ ഭാര്യയാണ് ഇന്ന് ജെനീലിയ. റയാന്, റാഹില്‍ എന്നിങ്ങനെ രണ്ട് കുട്ടികളുളും അവര്‍ക്കുണ്ട്. അമ്മയായിട്ടും ജെനീലിയയുടെ സൗന്ദര്യത്തിന് ഒരു കുറവും വന്നിട്ടില്ല. ഇന്നും അവള് പഴയതുപോലെ ഫിറ്റും സുന്ദരിയായും കാണപ്പെടുന്നു. പ്രസവശേഷം ജെനീലിയ ഡിസൂസ കുട്ടികളെ വളര്‍ത്തുന്നതിനൊപ്പം അവളുടെ ഫിറ്റ്നസിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
രണ്ടു കുട്ടികളുടെ അമ്മയാണെന്ന് അവരെ കണ്ടാല്‍ നിങ്ങള്‍ വിശ്വസിക്കില്ല. പ്രസവശേഷം രണ്ട് കുട്ടികളെയും വളര്‍ത്തുന്നതിനൊപ്പം ഭക്ഷണത്തിലും ആരോഗ്യത്തിലും ജെനീലിയ ശ്രദ്ധ ചെലുത്തിയിരുന്നു. പ്രസവ ശേഷം തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു പ്രചോദനമാണ് ജെനീലിയ. പ്രസവശേഷം ജെനീലിയ തടി കുറച്ച് ഫിറ്റ് ആയത് എങ്ങനെയെന്ന് നമുക്ക് നോക്കാം.

ജെനീലിയയുടെ ഫിറ്റ്നസ് രഹസ്യം
രണ്ട് മണിക്കൂര്‍ കൂടുമ്പോഴാണ് ജെനീലിയ ഭക്ഷണം കഴിക്കുന്നത്. ഒരു നോണ്‍ വെജിറ്റേറിയന്‍ ആയതിനാല്‍ അവള്‍ക്ക് ചിക്കന്‍ വളരെ ഇഷ്ടമാണ്. ആഴ്ചയില്‍ അഞ്ച് തവണ മത്സ്യം കഴിക്കും. മത്സ്യം വളരെ ആരോഗ്യകരമാണ്, അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ ചിക്കനേക്കാള്‍ കൂടുതല്‍ മത്സ്യമാണ് ജെനീലിയ കഴിക്കുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം മട്ടണ്‍ അല്ലെങ്കില്‍ ചിക്കന്‍ കഴിക്കും. പ്രസവശേഷം ജെനീലിയയുടെ ഡയറ്റ് പ്ലാന്‍ എങ്ങനെയായിരുന്നുവെന്ന് പറഞ്ഞുതരാം.

ജെനിലിയയുടെ ഡയറ്റ് പ്ലാന്‍
ജെനീലിയ രാവിലെ എഴുന്നേറ്റ ശേഷം ആദ്യം ഒരു ഗ്ലാസ് ഇളം ചൂടുവെള്ളവും പിന്നീട് രണ്ട് പുഴുങ്ങിയ മുട്ടകളുള്ള ഒരു ബ്രെഡും കഴിക്കുന്നു. പ്രഭാത ഭക്ഷണത്തില്‍ തെന്നിന്ത്യന്‍ വിഭവങ്ങള്‍ കഴിക്കുന്നതായിരുന്നു ജെനീലിയയുടെ പതിവ്. പ്രാതലില്‍ ഇഡ്ഡലി കഴിക്കുകയും ഒന്നര മണിക്കൂര്‍ കഴിഞ്ഞ് ഒരു കപ്പ് കാപ്പി കുടിക്കുകയും ചെയ്യുമായിരുന്നു.
ഇതിനുശേഷം ഉച്ചഭക്ഷണത്തില്‍ രണ്ട് റൊട്ടിയും ഒരു പച്ചക്കറിയും മത്സ്യമോ കൊഞ്ചോ കോഴിയോ ഉള്ള ഒരു വിഭവം ജെനീലിയ കഴിക്കാറുണ്ടായിരുന്നു. പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണമായതിനാല്‍ മുട്ടയുടെ വെള്ള കഴിക്കുമായിരുന്നു ജെനീലിയ.

അത്താഴത്തിന് കഴിച്ചത്
വൈകുന്നേരത്തെ ലഘുഭക്ഷണത്തില്‍ ജെനീലിയ ഗ്രില്‍ഡ് സാന്ഡ്വിച്ച് അല്ലെങ്കില്‍ പോഹ കഴിക്കുമായിരുന്നു. അത്താഴത്തില്‍ തന്തൂരി ചിക്കന്‍ ഉള്‍പ്പെടുത്തി, കാര്‍ബോഹൈഡ്രേറ്റ് കുറച്ചു. അത്താഴത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കാനാണ് ജെനീലിയക്ക് ഇഷ്ടം.
എന്നാല്‍, എപ്പോഴും ഒരു നോണ്‍ വെജിറ്റേറിയന്‍ വിഭവം കൂടെ ഉണ്ടായിരിക്കും. അധികം വ്യായാമം ചെയ്യാന്‍ ഇഷ്ടമല്ലാത്ത ജെനീലിയ ഒരു പരിശീലകന്റെ സഹായത്തോടെ വീട്ടില്‍ തന്നെ അര മണിക്കൂര്‍ വ്യായാമം ചെയ്യാറുണ്ടായിരുന്നു. ജെനീലിയ ജോഗിംഗ് ചെയ്യാറുണ്ടായിരുന്നു.

ഗര്‍ഭധാരണത്തിനു ശേഷം തടി കുറക്കാന്‍
പ്രസവശേഷം ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് അധികമായി വ്യായാമം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, കുറഞ്ഞത് നടക്കാനെങ്കിലും ശ്രമിക്കുക. ശരീരഭാരം കുറയ്ക്കാന്‍ നടത്തം ഏറെ സഹായകമാണ്. ദിവസത്തില്‍ രണ്ടുതവണ 10 മിനിറ്റെങ്കിലും നടക്കണം. അര മണിക്കൂര്‍ നടത്തം തടി കുറക്കുന്നതില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും.
ഒരു ദിവസം 10,000 ചുവടുകള്‍ നടക്കുന്നത് ഫിറ്റ്നസ് നിലനിര്‍ത്താന്‍ വളരെ സഹായകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, പ്രസവശേഷം ഉടനടി ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ശ്രമിക്കേണ്ട. ആദ്യം നിങ്ങളുടെ കുട്ടിയുമായി സമയം ചെലവഴിക്കുകയും ശരീരത്തിലെ മുറിവുകള്‍ പൂര്‍ണ്ണമായും സുഖപ്പെടുത്തുകയും ചെയ്യുക. ഇതിനുശേഷം മാത്രമേ ശരീരഭാരം കുറയ്ക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ തുടങ്ങാവൂ.

ജെനീലിയ ഡിസൂസ
റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും തങ്ങളുടെ പ്രണയം സ്വകാര്യമായി സൂക്ഷിക്കുന്നതില്‍ വിജയിച്ചിട്ടുള്ള ചുരുക്കം ചില ദമ്പതിമാരില്‍ ഒരാളാണ്. 2012ല്‍ മറാത്തി, ക്രിസ്ത്യന്‍ ചടങ്ങുകളിലായി ഇരുവരും വിവാഹിതരായി. വര്‍ഷങ്ങളായി ബോളിവുഡിലെ ഏറ്റവും ജനപ്രിയ ദമ്പതികളില്‍ ഒന്നാണ് ഇവര്‍. ഇവരുടെ കോമഡി റീല്‍ വീഡിയോകളും റൊമാന്റിക് സോഷ്യല്‍ മീഡിയ പോസ്റ്റിംഗുകളും ആരാധകര്‍ വളരെയേറെ ഇഷ്ടപ്പെടുന്നുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

