Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
പ്രസവശേഷം 10 നാളിനുള്ളില്‍ 10 കിലോ കുറച്ച് ഗൗഹര്‍ ഖാന്; 6 കിലോ കൂടി കുറയ്ക്കണമെന്ന് താരം
ബോളിവുഡ് താരവും മോഡലുമാണ് ഗൗഹര്‍ ഖാന്. മെയ് 10ന് അവര്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്കി. പറഞ്ഞുവരുന്നത് കുഞ്ഞിനെക്കുറിച്ചല്ല, അമ്മയുടെ തടി കുറയ്ക്കലിനെക്കുറിച്ചാണ്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി താരം കഴിഞ്ഞദിവസം ഒരു പോസ്റ്റ് പങ്കുവച്ചു. അതില്‍ പറയുന്നത്, പ്രസവശേഷം കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തന്റെ ശരീരഭാരം ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചുവെന്നാണ്.
അമ്മയായതിന് ശേഷം വെറും 10 ദിവസം കൊണ്ട് 10 കിലോ കുറഞ്ഞെന്ന് ഗൗഹര്‍ ഖാന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശരീരഭാരം കുറച്ചതിന് ശേഷമുള്ള തന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. സന്തോഷിക്കാന്‍ ഒന്നിലധികം കാരണങ്ങളാണ് ഇപ്പോള്‍ താരത്തിനുള്ളത്. മാതൃത്വത്തിന്റെ പുതിയ ഘട്ടം ആസ്വദിക്കുക മാത്രമല്ല, കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ശരീരഭാരം ഗണ്യമായി കുറയ്ക്കാനും നടിക്ക് കഴിഞ്ഞു.

ഫോട്ടോ ഷെയര്‍ ചെയ്യുന്നതിനിടയില്‍ അവര്‍ ഒരു കുറിപ്പും എഴുതിയിട്ടുണ്ട്. ഡെലിവറി കഴിഞ്ഞ് 10 ദിവസത്തിനുള്ളില്‍ എനിക്ക് 10 കിലോ കുറഞ്ഞു. തന്റെ ലക്ഷ്യം ഇതുവരെ എത്തിയിട്ടില്ലെന്നും ഇനി 6 കിലോ കൂടി കുറയ്ക്കണമെന്നും ഫോട്ടോയ്ക്കൊപ്പം എഴുതിയിട്ടുണ്ട്.
ഈ ഫോട്ടോയില്‍ ലളിതമായ പൈജാമയിലും ടി-ഷര്‍ട്ടിലുമാണ് ഗൗഹറിനെ കാണുന്നത്. ഗര്‍ഭകാലത്ത് ഗൗഹര്‍ ഖാന്റെ ഭാരം വളരെയധികം വര്‍ധിച്ചിരുന്നു. അവര്‍ നിരന്തരം ഇന്‍സ്റ്റാഗ്രാമില്‍ അവരുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു, അതില്‍ അവരുടെ പൊണ്ണത്തടി വ്യക്തമായി കാണാമായിരുന്നു.

നേരത്തെ, മെയ് 15 ന് ഗൗഹര്‍ ഖാന് മകനുമൊത്തുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. 'സമയം രാത്രി 12 മണി. ഒരു പുതിയ അമ്മ എന്ന നിലയില്‍ ഇത് എന്റെ ആദ്യത്തെ മാതൃദിനമാണ്. മാതൃദിനത്തിന് ഒരുങ്ങാന്‍ പോലും സമയം കിട്ടിയില്ല. നിങ്ങള്‍ എനിക്കുവേണ്ടി ഇത്രയധികം പ്രാര്‍ത്ഥിച്ചതിന് എല്ലാവരോടും ഞാന്‍ നന്ദിയുള്ളവളാണ്- ഫോട്ടോയ്ക്ക് കുറിപ്പായി ഗൗഹര്‍ പറയുന്നു.
എന്റെ കുഞ്ഞിനെ എന്റെ മടിയില്‍ എടുക്കാന്‍ കഴിഞ്ഞതാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം. എല്ലാ വര്‍ഷവും മാതൃദിനത്തില്‍ അമ്മയ്ക്ക് വേണ്ടി ഞാന്‍ ഒരു പോസ്റ്റ് ഷെയര്‍ ചെയ്യാറുണ്ടായിരുന്നു. പക്ഷേ, ഈ വര്‍ഷം എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്. ഈ വര്‍ഷം മാതൃദിനത്തില്‍ അമ്മ എനിക്ക് ആശംസകള്‍ നേര്‍ന്നു- താരം പറയുന്നു.

ഗൗഹര്‍ എപ്പോഴും സ്വയം പരിപാലിക്കുന്ന ഒരാളാണ്. യോഗ ചെയ്യാന്‍ താല്പര്യമുള്ള താരം വിവിധ തരത്തിലുള്ള വ്യായാമമുറകള്‍ പരിശീലിക്കാറുണ്ട്. 2020ലാണ് ഗൗഹറും സെയ്ദും വിവാഹിതരായത്. ഒരു കടയില്‍ വച്ചാണ് സെയ്ദ് ഗൗഹറിനെ ആദ്യം കണ്ടത്. അതിനുശേഷം മെസേജ് അയച്ച് ഗൗഹറിനെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം സൗഹൃദത്തില്‍ നിന്നാണ് ആരംഭിച്ചത്, ഏറെ നാളത്തെ ഡേറ്റിംഗിന് ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്.
2020 ഡിസംബര്‍ 25ന് മുംബൈയിലെ ഐടിസി ഗ്രാന്‍ഡ് മറാത്ത ഹോട്ടലില്‍ വെച്ച് ഗൗഹറും സെയ്ദും വിവാഹിതരായി. ഗൗഹറും സെയ്ദും തമ്മിലുള്ള 12 വര്‍ഷത്തെ പ്രായവ്യത്യാസം കാരണം, ഈ വിവാഹം അക്കാലത്ത് വലിയ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
