Latest Updates
-
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
200കിലോയില്‍ നിന്ന് കുറച്ചത് 98 കിലോ; ഗണേഷ് ആചാര്യ തടി കുറയ്ക്കാന്‍ ചെയ്തത്
തന്റെ കൂറ്റന്‍ ശരീരത്തിനൊപ്പം അതിശയിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി ബോളിവുഡിലെ അമ്പരപ്പിച്ച ഒരേയൊരു സെലിബ്രിറ്റിയാണ് ഗണേഷ് ആചാര്യ. എന്നാല്‍ ഇന്ന് അങ്ങനെയല്ല. ഇപ്പോള്‍ ആരോഗ്യമുള്ളതും ഫിറ്റ് ആയതുമായ ഒരു സെലിബ്രിറ്റിയാണ് ഗണേശ്. 2015 വരെ 200 കിലോ ആയിരുന്നു ഗണേഷ് ആചാര്യയുടെ ഭാരം. തുടര്‍ന്ന് ശരീരഭാരം കുറച്ച അദ്ദേഹം ഇന്ന് ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായി മാറിയിരിക്കുന്നു.
പലവിധ വെല്ലുവിളികള്‍ നേരിട്ടാണ് താന്‍ അമിതവണ്ണത്തില്‍ നിന്ന് മുക്തി നേടിയതെന്ന് ഗണേഷ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. തടി കുറയ്ക്കാനായി ഗണേശ് ആചാര്യ എന്തൊക്കെ വഴികളാണ് പിന്തുടര്ന്നതെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം. തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഗണേശിന്റെ ഫിറ്റ്നസ്സ്, ഡയറ്റ് രഹസ്യം ഉപകാരപ്പെടട്ടെ.

ശരീരഭാരം കുറയ്ക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു എന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഞാന്‍ 200 കിലോയുള്ള ശരീരം വച്ച് ജോലി ചെയ്യുന്നു. എന്റെ ഹേ ബ്രോ (2015) എന്ന സിനിമയ്ക്കായി ഞാന്‍ 30-40 കിലോഗ്രാം വര്‍ദ്ധിപ്പിച്ചതോടെ ഭാരം 200 കിലോയില്‍ എത്തി. എന്നാല്‍ ഇന്ന് കഠിനാധ്വാനത്തിന് ശേഷം 98 കിലോയോളം തടി കുറച്ചു. 'ദി കപില്‍ ശര്‍മ്മ ഷോ'യിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഗണേഷ് ആചാര്യ എങ്ങനെയാണ് 98 കിലോ ഭാരം കുറച്ചത്
ബോളിവുഡിലെ പ്രശസ്ത കൊറിയോഗ്രാഫറായ ഗണേശിന് ഇന്ന് 52 വയസ്സുണ്ട്. 98 കിലോയാണ് ഗണേഷ് ആചാര്യ കുറച്ചത്. ശരീരഭാരം കുറയ്ക്കാനുള്ള പദ്ധതി തുടങ്ങും മുമ്പ് ഗണേഷിന്റെ ഭാരം 200 കിലോയോളം ഉണ്ടായിരുന്നു. ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ ഗണേഷ് വളരെയധികം പരിശ്രമിച്ചിട്ടുണ്ട്.
2017ലാണ് താന്‍ ശരീരഭാരം കുറയ്ക്കാനുള്ള യാത്ര തുടങ്ങിയതെന്ന് കപില്‍ ശര്‍മ്മയുടെ ഷോയില്‍ ഗണേഷ് ആചാര്യ പറഞ്ഞു. ശരീരഭാരം കുറയ്ക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. ഒന്നര വര്‍ഷത്തിലേറെയായി തടി കുറയ്ക്കാന്‍ താന്‍ പരിശ്രമിക്കുകയാണെന്നും ഗണേഷ് പറഞ്ഞു.

ദിവസവും വ്യായാമം ചെയ്യുക
അമിതവണ്ണം ഉണ്ടായിരുന്നിട്ടും, ഗണേഷ് ആചാര്യ ജോലിയില്‍ വളരെ സജീവമായിരുന്നു. തന്റെ ഡാന്‍സ് കൊറിയോഗ്രാഫി ജോലികള്‍ ചെയ്തുകൊണ്ടിരുന്നു. തന്റെ ഒരു ചിത്രമായ 'ഹേയ് ബ്രോ'യില്‍ അഭിനയിക്കാന്‍ 40 കിലോ ഭാരവും വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും അതിനുശേഷം തന്റെ ഭാരം 200 കിലോ ആയെന്നും അദ്ദേഹം പറഞ്ഞു.
പദ്മാവത്, സിംബ തുടങ്ങിയ ചിത്രങ്ങളുടെ നൃത്തസംവിധാനം നിര്‍വഹിച്ച ഗണേഷ് ആചാര്യ, ശരീരഭാരം കുറയ്ക്കാന്‍ താന്‍ ധാരാളം വ്യായാമങ്ങള്‍ ചെയ്യാറുണ്ടെന്നും ശാരീരികമായി സജീവമായിരിക്കാന്‍ ശ്രമിക്കാറുണ്ടെന്നും പറഞ്ഞു. തടി കുറഞ്ഞതിന് ശേഷം തനിക്ക് ഊര്‍ജസ്വലത അനുഭവപ്പെടുന്നുണ്ടെന്നും ഗണേഷ് പറഞ്ഞു.
തികഞ്ഞ ഭക്ഷണക്രമം
കഠിനാധ്വാനത്തിന്റെയും കര്‍ശനമായ ദിനചര്യയുടെയും തികഞ്ഞ ഭക്ഷണക്രമത്തിന്റെയും അടിസ്ഥാനത്തിലാണ് ഇത്രയും ഭാരം കുറച്ചത്. ഭാര്യയും തന്റെ ഫിറ്റ്നസിന്റെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തിയിട്ടുണ്ടെന്ന് ഗണേശ് പറയുന്നു. തടി കുറഞ്ഞതോടെ ഒരു പുതുവെളിച്ചം കിട്ടി. തടികുറച്ചതിന് ശേഷവും ഞാന്‍ നൃത്തം ചെയ്യുമായിരുന്നുവെന്നും ഇപ്പോള്‍ എന്റെ നൃത്തത്തിലെ ഊര്‍ജ്ജം ഇരട്ടിയായി. വ്യത്യാസം എനിക്ക് വ്യക്തമായി അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ഭാഗ് മില്‍ഖാ ഭാഗ്' എന്ന ചിത്രത്തിലെ 'ഹവന് കരേങ്കേ' എന്ന ഗാനത്തിന്റെ കൊറിയോഗ്രാഫിക്ക് ദേശീയ അവാര്‍ഡ് നേടിയ വ്യക്തിയാണ് ഗണേഷ് ആചാര്യ. അമിതഭാരം തന്റെ നൃത്തത്തെ ഒരിക്കലും തടഞ്ഞിരുന്നില്ലെന്നും ഗണേശ് പറയുന്നു. ഒരു സമയം 200 കിലോ ആയിരുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളും തടി കുറച്ച ശേഷമുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഈ ഭക്ഷണക്രമം പിന്തുടരുക
* ഗണേഷ് ആചാര്യ രാവിലെ 12 മണിക്ക് മുമ്പും രാത്രി 8 മണിക്ക് ശേഷവും ഒന്നും കഴിക്കില്ല.
* രാവിലെ ജിമ്മില്‍ വ്യായാമം ചെയ്യുക.
* ഉച്ചയ്ക്ക് ഒരു പഴം. പപ്പായയോ കുറച്ച് ഭക്ഷണമോ കഴിക്കുന്നു.
* 8 മണിക്ക് ശേഷം ഗ്രീന്‍ ടീ, കട്ടന്‍ ചായ, സൂപ്പ് അല്ലെങ്കില്‍ വെള്ളം പോലുള്ളവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
* നല്ല വിശപ്പുണ്ടെങ്കില്‍ ഗണേശ് ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുമായിരുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

