Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
101 കിലോയില്‍ നിന്ന് 71 കിലോയിലേക്ക്; അമ്പരപ്പിക്കുന്ന രീതിയില്‍ തടി കുറക്കാന്‍ സിമ്പു ചെയ്തത് ഇത്
പ്രശസ്ത് തമിഴ് സിനിമ താരമാണ് ടി.ആര്‍ സിലംബരശന്‍. എന്നാല്‍, ചിമ്പു എന്ന് പറഞ്ഞാലേ മിക്കവര്‍ക്കും ആളെ പിടികിട്ടൂ. തമിഴ് സിനിമയില്‍ തന്റേതായ താരമൂല്യം ഉയര്‍ത്തിപ്പിടിച്ച നടനാണ് സിമ്പു. ഇപ്പോള്‍ അദ്ദേഹം അത്ഭുതകരമായ രൂപാന്തരത്തിലൂടെ എല്ലാവരേയും അമ്പരപ്പിച്ചിരിക്കുകയാണ്. അടുത്തിടെ ഒരു യൂട്യൂബ് വീഡിയോയില്‍, 2 വര്‍ഷത്തിനുള്ളില്‍ താന്‍ 30 കിലോ കുറച്ചത് എങ്ങനെയെന്ന് താരം വെളിപ്പെടുത്തിയിരുന്നു.
സുശീന്ദ്രന്റെ 'ഈശ്വരന്‍' എന്ന ചിത്രത്തില്‍ സിമ്പുവിന്റെ ഫസ്റ്റ് ലുക്ക് കണ്ടപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ ശാരീരിക പരിവര്‍ത്തനത്തെക്കുറിച്ച് വളരെയധികം ചര്‍ച്ചകള്‍ നടന്നിരുന്നു. വൈറലായ അദ്ദേഹത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളില്‍, നടന്‍ ശരീരഭാരം കുറച്ച് മുമ്പത്തേക്കാള്‍ മികച്ചതായി കാണപ്പെടുന്നുണ്ട്. 101 കിലോയില്‍ ഉണ്ടായിരുന്ന ശരീരഭാരം ഇപ്പോള്‍ 30 കിലോ കുറഞ്ഞ് 71 കിലോയില്‍ എത്തി നില്‍ക്കുകയാണ്. ചിമ്പുവിന്റെ സുഹൃത്ത് മഹത് രാഘവേന്ദ്രയും ഫിറ്റ്നസ് പരിശീലകനായ സന്ദീപ് രാജും സിമ്പു തടി കുറയ്ക്കാന്‍ സ്വീകരിച്ച വഴികള്‍ പങ്കുവയ്ക്കുന്നു.

തുടക്കം
തടി കുറയ്ക്കാനുള്ള യാത്ര തുടങ്ങുമ്പോള്‍ 101 കിലോയായിരുന്നു സിലംബരശന്റെ ഭാരം. ചെക്ക സെവന്ത വാനം എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ ഓടേണ്ടി വന്നപ്പോള്‍, താന്‍ എത്രത്തോളം അയോഗ്യനായിത്തീര്‍ന്നുവെന്ന് അദ്ദേഹം മനസ്സിലാക്കി അതിനുശേഷമാണ് തന്റെ ഫിറ്റ്‌നസ് യാത്ര ആരംഭിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. ഇപ്പോള്‍ ഭാരം 71 കിലോയാണ്. കഠിനമായ പ്രയത്‌നത്തിലൂടെ 30 കിലോ കുറയ്ക്കാന്‍ സാധിച്ചു.

ഭക്ഷണക്രമം
ജങ്ക് ഫുഡ്, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ചിമ്പു പൂര്‍ണമായും ഒഴിവാക്കിയതായി സന്ദീപ് പറയുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ അദ്ദേഹം വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയി. നോണ്‍ വെജ്, ജങ്ക് ഫുഡ് എന്നിവ വെട്ടിക്കുറച്ചുകൊണ്ടാണ് അദ്ദേഹം തടി കുറയ്ക്കാന്‍ തുടങ്ങിയത്. ആല്‍ക്കലൈന്‍ അടങ്ങിയതും പോഷകങ്ങള്‍ അടങ്ങിയതുമായ ഭക്ഷണങ്ങളിലേക്ക് മാറി. ചിമ്പു പിന്നീട് കലോറി കുറവുള്ള ഭക്ഷണക്രമവും പാനീയങ്ങളും കഴിച്ചു. ഇഷ്ടമില്ലാത്ത ചില സാലഡുകള്‍ ചിമ്പു ജ്യൂസ് ആക്കി കഴിക്കുമായിരുന്നു. ഉയര്‍ന്ന പ്രോട്ടീന്‍, കുറഞ്ഞ കാര്‍ബ് ഭക്ഷണത്തിന്റെ മിശ്രിതമായിരുന്നു അത്. ഇതുപോലുള്ള ചെറിയ കാര്യങ്ങള്‍ അവന്റെ ശരീരഭാരം കുറയ്ക്കുന്നതില്‍ വലിയ മാറ്റമുണ്ടാക്കി. എല്ലാ ഭക്ഷണവും അദ്ദേഹം തന്നെ പാകം ചെയ്തു എന്നതാണ് ഏറ്റവും നല്ല കാര്യം- സന്ദീപ് പറയുന്നു.

ടെന്നീസ്, ബാസ്‌കറ്റ്‌ബോള്‍, ബോക്‌സിംഗ്
സിമ്പുവിന്റെ സുഹൃത്തും നടനുമായ മഹത് രാഘവേന്ദ്ര പറയുന്നത്, കായികാധിഷ്ഠിത പ്രവര്‍ത്തനങ്ങളാണ് സിമ്പുവിന് ഇഷ്ടമെന്നാണ്. വിവിധ കായിക പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ചിമ്പു ഇഷ്ടപ്പെടുന്നു. വര്‍ക്കൗട്ടിന് പുറമെ ടെന്നീസ്, ബോക്‌സിംഗ്, റോവിംഗ്, നീന്തല്‍, ബാസ്‌കറ്റ്‌ബോള്‍ എന്നിവയും അദ്ദേഹം പരിശീലിച്ചിരുന്നു. നഗരത്തിലെ ബോക്സറായ സുദര്‍ശന്‍ അണ്ണാദുരൈയാണ് അദ്ദേഹത്തെ ബോക്സിംഗ് പരിശീലിപ്പിച്ചത്. സിമ്പുവിന്റെ കടുത്ത ആരാധകനായ ശരവണനാണ് അദ്ദേഹത്തെ ടെന്നീസ് പരിശീലിപ്പിച്ചത്. ദുഷ്‌കരമായ സമയത്തെ നേരിട്ട് സിമ്പു കൂടുതല്‍ കരുത്തോടെ തിരിച്ചു വന്നുവെന്ന് മഹത് പറയുന്നു.

പരിശീലനം
കഠിനമായ പരിശീലനത്തിലായിരുന്നു താരം. നടത്തം, ഓട്ടം, ഭാരം ഉയര്‍ത്തല്‍, ട്രെഡ്മില്‍ ഓട്ടം, ബോക്‌സിംഗ് എന്നിവയും അതിലേറെയും അദ്ദേഹത്തിന്റെ വ്യായാമ ദിനചര്യയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കുതിര സവാരി, നീന്തല്‍, ബാഡ്മിന്റണ്‍, ടെന്നീസ്, ഫുട്‌ബോള്‍ തുടങ്ങിയ ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങളും ചെയ്തിരുന്നു. യോഗയും ധ്യാനവും ഫിറ്റ്നസ് ദിനചര്യയുടെ ഭാഗമായിരുന്നു. പുലര്‍ച്ചെ 4.30-ന് അദ്ദേഹം തന്റെ ദിവസം ആരംഭിക്കുന്നു. നടക്കാന്‍ പോകുന്നു. തുടര്‍ന്ന് ജിമ്മില്‍ പോയി വിവിധ വര്‍ക്കൗട്ടുകള്‍ ചെയ്യുന്നു. ആഴ്ചയില്‍ അഞ്ച് ദിവസത്തിലധികം വര്‍ക്ക്ഔട്ട് ചെയ്യാറുണ്ടായിരുന്നു.

ഡയറ്റ് ടിപ്‌സ്
ജങ്ക് ഫുഡ് കുറയ്ക്കുകയും സസ്യാഹാരം കഴിക്കുകയും ചെയ്തു. മാംസാഹാരം ഉപേക്ഷിച്ചു. പച്ചക്കറികള്‍ ഉള്‍പ്പെടെ വീട്ടില്‍ പാകം ചെയ്ത ഭക്ഷണം മാത്രം കഴിച്ചു. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതില്‍ അദ്ദേഹം വിശ്വസിച്ചു, അതിനാലാണ് അദ്ദേഹം പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുത്തത്. ശബരിമല തീര്‍ത്ഥാടനത്തിനായി 41 ദിവസത്തെ മണ്ഡലകാല വ്രതവും സിമ്പു പൂര്‍ത്തിയാക്കിയിരുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












