Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
100ല്‍ നിന്ന് 57 കിലോയിലേക്ക്; ഒരു വര്‍ഷം കൊണ്ട് സറീന്‍ ഖാന്‍ തടി കുറച്ചത് ഇങ്ങനെ
ബോളിവുഡിലെ താരനിബിഡമായ ലോകത്ത്, മികച്ച ശരീരത്തിനായി അശ്രാന്തമായി പ്രവര്‍ത്തിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്ന ഒരുപിടി സെലിബ്രിറ്റികളുണ്ട്. ചിലര്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. അത്തരത്തില്‍ ഒരാളാണ് സെറീന്‍ ഖാന്‍. വീര്‍, റെഡി, ഹൗസ്ഫുള്‍ 2, ഹേറ്റ് സ്റ്റോറി 3 തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച ഈ യുവനടി തന്റെ ശരീരഭാരം അവിശ്വസനീയമായ വിധത്തില്‍ കുറച്ച് ലോകത്തെ തന്നെ ഞെട്ടിച്ചു. ഒരു പത്താന്‍ കുടുംബത്തില്‍ ജനിച്ച സറീന്‍ ഒരു ഡോക്ടറാകാനായിരുന്നു ആഗ്രഹിച്ചിരുന്നത്. അതിനാല്‍ത്തന്നെ തന്റെ വണ്ണത്തെക്കുറിച്ച് അവള്‍ വിഷമിച്ചിരുന്നില്ല. ഫിറ്റ്നസിന് ഒരിക്കലും മുന്‍ഗണന നല്‍കാത്തതിനാല്‍, ജങ്ക് ഫുഡ് അമിതമായി കഴിച്ചിരുന്നു. കൗമാരപ്രായത്തില്‍ ശരീരഭാരം കൂടാന്‍ തുടങ്ങിയതിന്റെ പ്രധാന കാരണവും ഇതാണ്. നിര്‍ഭാഗ്യവശാല്‍, ഒരു ഡോക്ടറാകാനുള്ള അവളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ അവള്‍ക്ക് സാധിച്ചില്ല.
പിന്നീട്, മോഡലിംഗില്‍ ഭാഗ്യം പരീക്ഷിക്കാന്‍ സറീന്‍ തീരുമാനിച്ചു. ഈ അഭിലാഷമാണ് തടി കുറയ്ക്കുക എന്ന ചിന്തയിലേക്ക് സറീനെ എത്തിച്ചത്. ഈ തീരുമാനം സറീന്റെ ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറി. 100 കിലോയില്‍ നിന്ന് 57 കിലോയിലേക്ക് ഉള്ള സറീന്റെ യാത്ര വളരെ കഠിനമായിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഇത് നേടിയെടുക്കാന്‍ സറീന് സാധിച്ചു. ഡയറ്റും വ്യായാമവും ദൃഢനിശ്ചയവും എല്ലാം ചേര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ അവള്‍ 43-കിലോഗ്രാം ഗണ്യമായി കുറച്ചു. ആരോഗ്യകരമായ രീതിയില്‍ തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സറീന്‍ ശക്തമായ പ്രചോദനമാണ് എന്നതില്‍ അതിശയിക്കാനില്ല. തടി കുറയ്ക്കാനായി സറീന്‍ ഖാന്‍ ചെയ്ത് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

100 കിലോയില്‍ നിന്ന് 57 കിലോയിലേക്കുള്ള യാത്ര
സറീന്‍ ഖാന്റെ ഇപ്പോഴുള്ള പെര്‍ഫെക്റ്റ് ഫിഗര്‍ കാണുമ്പോള്‍ പഴയ സറീന്‍ തന്നെയാണോ ഇത് എന്ന് നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസം തോന്നിയേക്കാം. ഒരു ഘട്ടത്തില്‍ സരീന്‍ ഖാന്റെ ഭാരം 100 കിലോ ആയിരുന്നു. കൗമാരത്തില്‍ അവള്‍ അമിതമായി ജങ്ക് ഫുഡ് കഴിച്ചിരുന്നു. നടിയല്ല, ഒരു ഡോക്ടറാകാനായിരുന്നു സറീന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നത്. അതിനാല്‍, അവള്‍ ഒരിക്കലും തന്റെ ശരീര ഭാരത്തെക്കുറിച്ച് ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ അവളുടെ ആഗ്രഹം നിറവേറ്റാന്‍ കഴിയാതെ വന്നപ്പോള്‍ അവള്‍ ഒരു മോഡലാകണമെന്ന് സ്വപ്നം കണ്ടു. തടി കുറയ്ക്കാന്‍ തീരുമാനിച്ചതും അപ്പോഴാണ്. ഒരു വര്‍ഷത്തിനുള്ളില്‍, ശരിയായ വ്യായാമവും ഭക്ഷണക്രമവും കൊണ്ട് സറീന് 43 കിലോഗ്രാം കുറയ്ക്കാന്‍ സാധിച്ചു.

അവിശ്വസനീയമായ ചുവടുവെപ്പ്
തടി കുറയ്ക്കാന്‍ പാടുപെടുന്ന പല സ്ത്രീകള്‍ക്കും സറീന്‍ ഖാന്‍ ഒരു പ്രചോദനമാണ് എന്നതില്‍ സംശയമില്ല. ശരീരഭാരം കുറയ്ക്കാനുള്ള ഗുളിക എന്ന പേരില്‍ ഒരു കമ്പനി പരസ്യത്തിനായി അവളെ സമീപിച്ചു. ഒരു വലിയ തുക പോലും വാഗ്ദാനം ചെയ്തു. എന്നാല്‍ സറീന്‍ ഈ ഓഫര്‍ നിരസിക്കുകയായിരുന്നു. ഇന്നത്തെ സുന്ദരമായ രൂപം നേടാന്‍ സറീന്‍ കഠിനമായി പരിശ്രമിച്ചിട്ടുണ്ട്. തടി കുറയ്ക്കാനായി ഒരു സ്ത്രീയെയും തെറ്റിദ്ധരിപ്പിക്കാന്‍ സറീന്‍ ആഗ്രഹിച്ചില്ല. അതിനാല്‍, അവളെ ഈ നേട്ടത്തിലേക്ക് നയിച്ചത് അവളുടെ കഠിനാധ്വാനം തന്നെയാണ്.

സറീന്‍ ഖാന്റെ ഡയറ്റ് പ്ലാന്‍
പ്രഭാതഭക്ഷണം: രണ്ട് മുട്ടയുടെ വെള്ള, ബ്രൗണ്‍ ബ്രെഡ് ടോസ്റ്റ്, പഴങ്ങളും മുളപ്പിച്ച ഭക്ഷണവും
പ്രഭാതഭക്ഷണം: പച്ചക്കറി സൂപ്പുകള്‍
ഉച്ചഭക്ഷണം: ബ്രൗണ്‍ റൈസ്, ഫ്രൈ ചെയ്ത പച്ചക്കറികള്‍, ഗ്രില്‍ ചെയ്ത എല്ലില്ലാത്ത ചിക്കന്‍
വൈകിട്ട് ലഘുഭക്ഷണം: മുളപ്പിച്ച ഭക്ഷണം, തേങ്ങാവെള്ളം
അത്താഴം: ഒരു ബൗള്‍ സാലഡ്, ബ്രൗണ്‍ റൈസ്, വേവിച്ച പച്ചക്കറികള്‍, ഗ്രില്‍ ചെയ്ത ചിക്കന്‍
മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനായി 2 മണിക്കൂര്‍ ഇടവിട്ട് ചെറിയ അളവില്‍ ഭക്ഷണം കഴിക്കുന്ന രീതി പിന്തുടരാന്‍ സറീന്‍ ശ്രമിക്കുന്നു. കൂടാതെ, മറ്റ് പാനീയങ്ങള്‍ക്ക് ബദലായി അവര്‍ ഇപ്പോള്‍ ആരോഗ്യകരമായ തേങ്ങാവെള്ളം ഉപയോഗിക്കുന്നു.

സറീന്‍ ഖാന്റെ വര്‍ക്കൗട്ട്
കഠിനമായ പരിശീലനത്തിന്റെയും ശരിയായ ഭക്ഷണക്രമത്തിന്റെയും സഹായത്തോടെ 100 കിലോഗ്രാമില്‍ നിന്ന് 57 കിലോഗ്രാമിലേക്ക് സറീന്‍ എത്തി. 'ക്യാരക്ടര്‍ ധീലാ ഹേ' എന്ന ഗാനത്തില്‍ നൃത്തം ചെയ്തതിന് ശേഷം, ഹൗസ്ഫുള്‍ 2 വില്‍ നടി കൂടുതല്‍ ഫിറ്റ് ആയ ശരീരത്തിലായിരുന്നു. ഇതിനെല്ലാം കാരണം അവളുടെ ജിം ഇന്‍സ്ട്രക്ടര്‍ യാസ്മിന്‍ കറാച്ചിവാലയാണ്. അവരാണ് സറീനെ പൈലേറ്റ്‌സ്, വെയ്റ്റ് ട്രെയിനിംഗ്, നീന്തല്‍, ജോഗിംഗ്, സ്പിന്നിംഗ് തുടങ്ങിയ കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.

ഒരു കൂട്ടം വ്യായാമങ്ങള്‍
* ഭാരമുയര്‍ത്തല്‍ പരിശീലനം
* പൈലേറ്റ്‌സ്
* യോഗ
* കാര്‍ഡിയോ വര്‍ക്ക്ഔട്ടുകള്‍
* ജോഗിംഗ്
* നീന്തല്‍
* സ്പിന്നിംഗ്
സറീന്‍ ഖാന്‍ തന്റെ ദിവസം ആരംഭിക്കുന്നത് ഏകദേശം ഒരു മണിക്കൂറോളം പൈലേറ്റ്സ് ചെയ്താണ്. ദിവസത്തില്‍ ഒരിക്കല്‍ ജോഗ് ചെയ്യുകയോ നീന്തുകയോ ചെയ്യും. ജിം ഇന്‍സ്ട്രക്ടര്‍ യാസ്മിന്‍ അവളെ ആഴ്ചയില്‍ മൂന്ന് തവണ ഭാരോദ്വഹനം ചെയ്യിക്കുന്നു. യോഗ ചെയ്യാനും സറീന്‍ ഇഷ്ടപ്പെടുന്നു. യാത്രകള്‍ക്കിടയിലും തിരക്കുകള്‍ക്കിടയിലും സറീന്‍ തന്റെ യോഗ മുടക്കാറില്ല

ലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കുക
കഠിനമായ അദ്ധ്വാനത്തിനു ശേഷം നേടിയെടുത്ത മനോഹരമായ ശരീരം നിലനിര്‍ത്തുന്നത് എത്ര വെല്ലുവിളി നിറഞ്ഞതാണെന്ന് നിങ്ങള്‍ക്കെല്ലാം അറിയാം. 'അസാധ്യം' എന്ന വാക്ക് സറീന്റെ നിഘണ്ടുവില്‍ ഇല്ലെന്ന് തോന്നുന്നു. കഠിനാധ്വാനത്തിന് പകരമായി ഒന്നുമില്ലെന്ന് അവള്‍ ലോകത്തിന് തെളിയിച്ചുകൊടുത്തു. തന്റെ തടി കുറയ്ക്കല്‍ ലക്ഷ്യത്തിനായി നിരന്തരം പരിശ്രമിച്ചു. ഫിറ്റ്നസ് നിലനിര്‍ത്തുക എന്നത് ഇപ്പോള്‍ അവളുടെ ജീവിതരീതിയായി മാറിയിരിക്കുന്നു. അതിലുപരിയായി, അവള്‍ കഴിക്കുന്ന ഭക്ഷണക്രമം അവളുടെ വര്‍ക്ക്ഔട്ടുകളെ പൂര്‍ണതയിലെത്തിക്കുന്നു. ഇത് ആരോഗ്യകരവും സുരക്ഷിതവുമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ വഴിയൊരുക്കുന്നു. ഭക്ഷണക്രമവും വ്യായാമവും തമ്മിലുള്ള ശരിയായ സന്തുലിതാവസ്ഥയാണ് സറിന്‍ ഖാനെ മുന്നോട്ട് നയിക്കുന്നത്.



Click it and Unblock the Notifications











