Latest Updates
-
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം -
രവിയോഗം ഇന്ന്; ജീവിതത്തിലെ തടസ്സങ്ങൾ നീക്കാൻ ഈ വഴി നോക്കൂ -
രാശിഫലം 2026 ഏപ്രിൽ 8: ഈ രാശിക്കാർക്ക് ഇന്ന് ധനയോഗം -
മൂലം നക്ഷത്രം: ഏപ്രിൽ 8-ലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കുമോ? -
രാശിഫലം: ഏപ്രിൽ 8-ന് നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന മാറ്റങ്ങൾ -
മുംബൈ ചൂട്: വയറുവേദനയിൽ നിന്ന് രക്ഷനേടാൻ ഈ വഴികൾ -
പിസിഒഎസ് ലക്ഷണങ്ങൾ അവഗണിക്കുന്നുവോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും! -
തടി കുറയ്ക്കാൻ ഇൻജക്ഷനുകൾക്ക് പിന്നാലെയാണോ? അറിയണം ഈ വലിയ അപകടം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍
കൈയ്യും കാലും വേദന- കാരണം ഭക്ഷണവുമാവാം: എല്ലിനെ സ്ട്രോംങ് ആക്കാന്‍
അസ്ഥികളുടെ അനാരോഗ്യം പലപ്പോഴും നമ്മുടെ ആരോഗ്യത്തെ വളരെ മോശമായ രീതിയില്‍ തന്നെ ബാധിക്കുന്നുണ്ട്. പലപ്പോഴും ശരീരത്തിന്റെ എല്ലാ അവയവങ്ങളേയും പിന്തുണക്കുന്നതാണ് അസ്ഥികള്‍. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധ നല്‍കേണ്ടതിന്റെ ആവശ്യകത നിസ്സാരമല്ല എന്നത് ആദ്യം മനസ്സിലാക്കേണ്ടതാണ്. അസ്ഥികളുടെ ആരോഗ്യം പ്രധാനമായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നാം എല്ലാവരും ബോധവാന്മാരായിരിക്കണം. നാം അതിന് വേണ്ടി നമ്മുടെ ഭക്ഷണ കാര്യത്തിലും അല്പം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്. ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണം അനിവാര്യമാണ് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണം ശരീരത്തെ എപ്രകാരം സ്വാധീനിക്കുന്നു എന്ന കാര്യവും തിരിച്ചറിയണം.

അസ്ഥികളുടെ ആരോഗ്യത്തിന് കാല്സ്യംവളരെ അത്യാവശ്യമാണ്. എന്നാല്‍ കാല്‍സ്യത്തിന് പുറമേ മറ്റ് ചില ഭക്ഷണങ്ങള്‍ കൂടി അതീവ ശ്രദ്ധ നല്‍കേണ്ടതാണ് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അതിലുപരി അസ്ഥികളുടെ ആരോഗ്യം നശിപ്പിക്കുന്ന ചില ഭക്ഷണങ്ങളും ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. സ്ത്രീകള്‍ക്ക് 30 വയസ്സ് കഴിയുമ്പോഴേക്കും അവരുടെ ആരോഗ്യം എന്നത് അല്പം പ്രതിസന്ധിയില്‍ ആവുന്നു. പ്രത്യേകിച്ച് അസ്ഥികളുടെ ആരോഗ്യം പ്രശ്നത്തിലാവുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വേണ്ടി ഭക്ഷണത്തില്‍ എന്തൊക്കെയാണ് ഉള്‍പ്പെടുത്തേണ്ടത്, എന്തൊക്കെയാണ് ഒഴിവാക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.
കഴിക്കേണ്ട ഭക്ഷണങ്ങള്‍
Most read: ആര്‍ത്തവവേദന വഷളാക്കുന്ന കാരണങ്ങള്‍ ഇതെല്ലാമാണ്

അസ്ഥികളുടെ ആരോഗ്യത്തിന് വേണ്ടി നമ്മള് കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇവ എന്ത് തന്നെയായാലും ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള കോംപ്രമൈസും വേണ്ട എന്നത് തന്നെയാണ് ശ്രദ്ധിക്കേണ്ട കാര്യം. അതിന് വേണ്ടി നിങ്ങള്‍ക്ക് ദിവസവും ഭക്ഷണത്തില്‍ ചീര ഉള്‍പ്പെടുത്താവുന്നതാണ്. ദിവസവും 50 ഗ്രാം ചീര എങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക. ഇതിലേക്ക് അല്പം കാരറ്റ് കൂടി ചേര്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതിലുള്ള കാല്‍സ്യത്തിന്റെ അളവ് എന്ന് പറയുന്നത് അത്രയധികം കൂടുതലാണ്. അതുകൊണ്ട് തന്നെ ദിനവും ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ആന്റി ഓക്സിഡന്റിന്റെ കലവറയായതിനാല്‍ അത്രയധികം ഗുണങ്ങള്‍ ഇതിലുണ്ട് എന്നതാണ് സത്യം.
പയര്‍ വര്‍ഗ്ഗങ്ങള്‍

പയര്‍ വര്‍ഗ്ഗങ്ങള്‍ ഒരിക്കലും ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കരുത്. അതിന് വേണ്ടി രാജ്മ, കാബൂളി ചന, ഉഴുന്ന് പരിപ്പ് എന്നിവയെല്ലാം കഴിക്കുന്നത് നല്ലതാണ്. കാരണം ഇതില്‍ കാല്‍സ്യത്തിന്റെ അളവ് വളരെ കൂടുതലാണ് എന്നത് തന്നെയാണ് സത്യം. 100 ഗ്രാം പയര്‍വര്‍ഗ്ഗങ്ങളില്‍ 200 ഗ്രാം കാല്‍സ്യം അടങ്ങിയിട്ടുണ്ട് എന്നതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. ഇത് അസ്ഥികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു.
എള്ള് കഴിക്കുക

ദിവസവും രണ്ടോ മൂന്നോ ടേബിള്‍ സ്പൂണ്‍ എള്ള് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. എന്നാല്‍ ഇത് കാല്‍സ്യത്തിന്റെ കലവറയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കൂടാതെ ബ്രോക്കോളി, പച്ച ഇലക്കറികള്‍, നാരുകള്‍, വിറ്റാമിനുകള്‍, അയേണ്‍ എന്നിവയെല്ലാം ദിനവും കഴിക്കേണ്ടതാണ്. ഇതെല്ലാം അസ്ഥികള്‍ക്ക് കരുത്തും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു. അത് കൂടാതെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാവുന്നതാണ്. ഇത് കൂടാതെ നട്സ്, മുട്ട, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയെല്ലാം നിങ്ങളുടെ അസ്ഥികളുടെ സാന്ദ്രത വര്‍ദ്ധിപ്പിക്കുന്നു.
വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. സിട്രസ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങളുടെ അസ്ഥികളുടെ ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്നു. ബെറികള്‍, ഓറഞ്ച്, മുന്തിരി എന്നിവയെല്ലാം കഴിക്കുന്നതിന് ശ്രദ്ധിക്കുക. അസ്ഥികളുടെ സാന്ദ്രത വര്‍ദ്ധിപ്പിക്കുന്നതിന് ദിനവും അല്പമെങ്കിലും വിറ്റാമിന്‍ സി കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇതല്ലാതെ എല്ലുകള്‍ക്ക് അത്ര നല്ലതല്ലാത്ത ഭക്ഷണങ്ങളും ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.
കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണം

എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഉണ്ട്. അതില്‍ ചിലതാണ് ഇനി പറയുന്നത്. സോഡിയത്തിന്റെ അളവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല. ഇത് എല്ലുകളുടെ അനാരോഗ്യത്തിന് കാരണമാകുന്നു. കൂടാതെ പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങളും പൂര്‍ണമായും ഒഴിവാക്കണം, കൂടാതെ കാര്‍ബോണേറ്റഡ് പാനീയങ്ങളും പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇതില്‍ അസ്ഥികളുടെ സാന്ദ്രത വര്‍ദ്ധിപ്പിക്കുന്ന ഫോസ്ഫോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. മൃഗങ്ങളുടെ പ്രോട്ടീന്‍ കൂടുതല്‍ കഴിക്കുന്നതും നല്ലതല്ല. കാപ്പിയും ചായയും കൂടുതല്‍ കഴിക്കുന്നതിലൂടെ അത് പലപ്പോഴും നിങ്ങളുടെ അസ്ഥിയുടെ സാന്ദ്രതയും കാല്‍സ്യവും നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. ഇത് കൂടാതെ ഉദാസീനമായ ജീവിത ശൈലിയും നിങ്ങളുടെ അസ്ഥികളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












