Latest Updates
-
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം
ആര്‍ത്തവവേദന വഷളാക്കുന്ന കാരണങ്ങള്‍ ഇതെല്ലാമാണ്
ആര്‍ത്തവ വേദന പലപ്പോഴും സ്ത്രീകളെ വളരെയധികം വലക്കുന്നതാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയും പലരും ശ്രമിക്കാറുണ്ട്. പക്ഷേ നിര്‍ഭാഗ്യവശാല്‍ നിങ്ങള്‍ക്ക് ആര്‍ത്തവ വേദന വഷളാവുന്ന ചില ഘട്ടങ്ങള്‍ ഉണ്ട്. ആര്‍ത്തവം എന്നത് തന്നെ പലപ്പോഴും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. അതിന്റെ ഫലമായി നിങ്ങളില്‍ പലരിലും സഹിക്കാന്‍ പറ്റാത്ത വേദന ഉണ്ടാവുന്നു. ഒരു സ്ത്രീ ആര്‍ത്തവ ചക്രത്തിലൂടെ കടന്നു പോവുമ്പോള്‍ പലപ്പോഴും അത് ആ സ്ത്രീയുടെ ആരോഗ്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാവുന്നു.

ചിലരില്‍ അതി കഠിനമായ വയറു വേദനയും ചിലരില്‍ നടുവേദനയും തലവേദനയും മാനസിക സമ്മര്‍ദ്ദം പോലുള്ള അസ്വസ്ഥതകളും ഉണ്ടാവുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അത് ആര്‍ത്തവത്തെ കൂടുതല്‍ വഷളാക്കുന്നു. എന്നാല്‍ എന്തൊക്കെ കാര്യങ്ങളാണ് ആര്‍ത്തവ വേദന വഷളാക്കുന്നത് എന്ന് നോക്കാവുന്നതാണ്.
ചായയോ കാപ്പിയോ അമിതമായി കുടിക്കുന്നത്

ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ ചായയോ കാപ്പിയോ കുടിക്കുന്നു. എന്നാല്‍ ഇതിന്റെ അളവ് അമിതമാവുമ്പോള്‍ പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തേയും അല്പം പ്രശ്നത്തിലാക്കുന്നു. ഇത് നിങ്ങളില്‍ മാനസിക സമ്മര്‍ദ്ദം, ആര്‍ത്തവ അസ്വസ്ഥതകള്‍ എന്നിവ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇതിനെ ഒഴിവാക്കുന്നതിന് വേണ്ടി നമുക്ക് ജ്യൂസുകള്‍, ഹെര്‍ബല്‍ ടീ, ഷെയ്ക്കുകള്‍ എന്നിവ കഴിക്കാവുന്നാണ്. ഇത് മലബന്ധത്തെ ഇല്ലാതാക്കുകയും സമ്മര്ദ്വും വേദനയും കുറക്കുകയും ചെയ്യുന്നു. കാപ്പി കുടിക്കുന്നത് അടിവയറ്റില്‍ വേദന വര്‍ദ്ധിപ്പിക്കുന്നു.
ഭക്ഷണം കഴിക്കാതിരിക്കുന്നത്

പലരും ഈ ദിവസങ്ങളില്‍ വേദന നിമിത്തം ഭക്ഷണത്തെ അവഗണിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യ സ്ഥിതിയെ അല്പം പ്രശ്നത്തിലേക്ക് എത്തിക്കുന്നു. ശരീരത്തിന് ഈ സമയം അതികഠിനമായ വേദന ഉണ്ടാവുന്നു. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, പോഷകങ്ങള്‍ എന്നിവ ഈ സമയം അത്യാവശ്യമാണ്. എന്നാല്‍ ചിലരില്‍ ഭക്ഷണം കഴിക്കാതെ അത് ശരീരത്തിന് അസ്വസ്ഥത വര്‍ദ്ധിപ്പിക്കുന്നു. ഈ സമയത്ത് ഭക്ഷണം കഴിക്കാതിരിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന് കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു.
വാക്സിംഗ്

സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി പലരും ഈ സമയം ശ്രമിക്കുന്നു. എന്നാല്‍ അത് അത്ര നല്ല ഫലമല്ല ഈ സമയം നിങ്ങള്‍ക്ക് നല്‍കുന്നത്. ആര്‍ത്തവ സമയത്ത് വേദന ഉണ്ടാക്കുന്ന റിസപ്റ്ററുകള്‍ വര്‍ദ്ധിക്കുകയും ചര്‍മ്മം കൂടുതല്‍ സെന്‍സിറ്റീവ് ആവുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഈ അവസ്ഥയില്‍ ശരീരം കൂടുതല്‍ വേദനിക്കുന്നു. ലാക്സിംഗ് സെഷനുകള്‍ അതുകൊണ്ട് തന്നെ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഷേവിംഗ് ആണെങ്കിലും അത് കൂടുതല്‍ വേദനയും മുറിവും ഉണ്ടാക്കുന്നു. ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് വാക്സിംങ് പോലുള്ളവ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
ഒരേ പാഡ് ഉപയോഗിക്കുന്നത്

ചില സ്ത്രീകളെങ്കിലും കൂടുതല്‍ നേരം ഒരേ പാഡ് തന്നെ ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ ഇത് പലപ്പോഴും കൂടുതല്‍ വെല്ലുവിളികളും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട് എന്നാണ് പറയുന്നത്. ഇത് കൂടാതെ സ്വകാര്യഭാഗത്ത് ചൊറിച്ചിലും ബാക്ടീരിയയും വര്‍ദ്ധിക്കുന്നു. ദിവസത്തില്‍ ആറ് മണിക്കൂര്‍ കൂടുമ്പോഴെങ്കിലും പാഡ് മാറ്റുന്നതിന് ശ്രദ്ധിക്കണം. പാഡ് കൂടുതല്‍ നേരം വെക്കുന്നത് പലപ്പോഴും ദുര്‍ഗന്ധത്തിലേക്കും നിങ്ങളെ എത്തിക്കുന്നു. ഇത്തരം കാര്യങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
പാലുല്‍പ്പന്നങ്ങള്‍ കൂടുതല്‍ കഴിക്കുന്നത്

പലരും ഈ സമയം കൂടുതല്‍ പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നതിന് ശ്രമിക്കുന്നു. എന്നാല്‍ അത് അസിഡിറ്റി, വയറു വേദന പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പരമാവധി പാല് കഴിക്കുന്നത് ഒഴിവാക്കാവുന്നതാണ്. ഇത് മലബന്ധത്തിലുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ പാല് കുടിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് കൊഴുപ്പ് കുറഞ്ഞ പാല് കുടിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നല്ലതാണ്.
സുരക്ഷിതമല്ലാത്ത ലൈംഗികത

ആര്‍ത്തവ സമയത്ത് കഴിയുന്നതും ലൈംഗികത പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളില്‍ കൂടുതല്‍ അണുബാധയും പ്രശ്നവും ഉണ്ടാക്കുന്നു. ഈ സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കൂടുതല്‍ ഗുരുരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നു. ഇത് അണുബാധകള്‍ കൂടുതല്‍ ഗുരുതരമായ അവസ്ഥയുണ്ടാക്കുന്നു. ഇത് കൂടാതെ അമിതമായ പഞ്ചസാര, ഉപ്പ്, വറുത്ത ഭക്ഷണങ്ങള്‍ എന്നിവ കഴിക്കുന്നത് ശരീരവണ്ണം, മാനസികാവസ്ഥ, നിര്‍ജ്ജലീകരണം എന്നിവയ്ക്ക് കാരണമാകും. കൂടാതെ വ്യക്തി ശുചിത്വം പാലിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
