Latest Updates
-
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം
സൂര്യാഘാതം തടയാന് വഴികളിതാ....
വേനലിന്റെ കടുത്ത കളി തുടരുകയാണ്. പുറത്തിറങ്ങിയാല് മനുഷ്യരേയും മൃഗങ്ങളേയുമെല്ലാം പുഴുങ്ങിത്തരുന്ന ചൂട്. പ്രകൃതിയെ മനുഷ്യന് തോല്പ്പിയ്ക്കുന്നതിനുള്ള പ്രതികാരമെന്നു പറയാം.
കടുത്ത വേനലില് നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് സൂര്യാഘാതം. സൂര്യാഘാതമേററ് മനുഷ്യര് മാത്രമല്ല, മൃഗങ്ങള് പോലും ചത്തൊടുങ്ങുന്ന വാര്ത്തകളും സാധാരണം.
സൂര്യഘാതം തടയാന് കഴിവതും പുറത്തിറങ്ങാതിരിയ്ക്കുകയെന്ന വഴി അധികം പ്രാവര്ത്തികമാക്കാന് സാധിയ്ക്കില്ല. കാരണം അത്യാവശ്യങ്ങള്ക്ക് പുറത്തിറങ്ങാതെ നിവര്ത്തിയില്ല. പിന്നെയുള്ള പരിഹാരം കോട്ടന് വസ്ത്രങ്ങളും വെള്ളവും സൂര്യാഘാതം ചെറുക്കുന്ന ഭക്ഷണങ്ങളുമെല്ലാമാണ്.കല്യാണം കഴിഞ്ഞു തടിയ്ക്കാതിരിയ്ക്കാന്....
സൂര്യാഘാതം ചെറുക്കാന് സഹായിക്കുന്ന ചില ഭക്ഷണങ്ങളെയും പാനീയങ്ങളേയും കുറിച്ചറിയൂ,

ആപ്പിള്
ആപ്പിള് ഇത്തരത്തിലൊരു ഭക്ഷണമാണ്. ഇതില് 84% വെള്ളമടങ്ങിയിരിയ്ക്കുന്നു. വേനലില് ഇതു കഴിയ്ക്കുന്നതു ഗുണം നല്കും.

കുക്കുമ്പര്
സൂര്യാഘാതവും വേനല്ത്തളര്ച്ചയും മാറ്റാന് പറ്റിയ ഒരു പ്രധാന ഭക്ഷണമാണ് കുക്കുമ്പര്. വേനല് ഡയറ്റില് ഉള്പ്പെടുത്തേണ്ട പ്രധാനപ്പെട്ട ഒന്ന്.

കരിക്കിന് വെള്ളം
സൂര്യാഘാതം തടയുന്നതിനും ശരീരത്തില് ജലാംശം നില നിര്ത്തുന്നതിനും കരിക്കിന് വെള്ളം ഏറെ ഉത്തമമാണ്.

തണ്ണിമത്തന്
സൂര്യാഘാതത്തില് നിന്നും രക്ഷപ്പെടുവാന് തണ്ണിമത്തന് നിങ്ങളെ ഏറെ സഹായിക്കും. വേനലില് സുലഭമായി ലഭിയ്ക്കുന്ന ഒരു ഫലവര്ഗം കൂടിയാണിത്.

ലെറ്റൂസ്
ലെറ്റൂസില് 94 ശതമാനം വെള്ളമടങ്ങിയിട്ടുണ്ട്. ഇതില് വൈറ്റമിന് എയും ധാരാളമടങ്ങിയിട്ടുണ്ട്. സൂര്യാഘാതം തടയാന് ലെറ്റൂസ് ഗുണം ചെയ്യും.

റാഡിഷ്
വെള്ളം മാത്രമല്ല, വൈറ്റമിന് സി, ആന്റിഓക്സിഡന്റുകള് എന്നിവയടങ്ങിയ റാഡിഷ് വേനല് സൂര്യനില് നിന്നും ശരീരത്തെ കാക്കും.

മസ്ക് മെലന്
മസ്ക് മെലന് ശരീരത്തിന്റെ ചൂടു മാറ്റാന് ഏറെ നല്ലതാണ്. ഇതും വേനല് ഡയറ്റില് ഉള്പ്പെടുത്താം.

ചെറുനാരങ്ങ
ചെറുനാരങ്ങ വേനല്ത്തളര്ച്ചയകറ്റാനും സൂര്യാഘാതം തടയാനും ഏറെ നല്ലതാണ്. ചെറുനാരങ്ങാവെള്ളമോ സാലഡുകളില് ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചോ ഉപയോഗിയ്ക്കാം.

സംഭാരം
നാടന് പാനീയമായ സംഭാരം ശരീരം തണുപ്പിച്ച് സൂര്യാഘാതത്തില് നിന്നും സംരക്ഷണം നല്കുന്നു.

ഓറഞ്ച്, മൊസമ്പി
ഓറഞ്ച്, മൊസമ്പി തുടങ്ങി സിട്രസ് ഫലവര്ഗങ്ങള് സൂര്യാഘാതം തടയുന്നതിനും ചര്മത്തെ തണുപ്പിയ്ക്കുന്നതിനും ഏറെ നല്ലതാണ്.



Click it and Unblock the Notifications
