Latest Updates
-
ആർബിഐ ധനനയ പ്രഖ്യാപനം: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികളുണ്ടോ? മലയാളികൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
ഇന്ദിരാ ഏകാദശി: വ്രതം നോൽക്കുന്നവർ അറിയേണ്ട പ്രധാന സമയക്രമങ്ങളും പാരണ നിയമങ്ങളും -
സർവ്വാർത്ഥ സിദ്ധി യോഗം: 2026 ഒക്ടോബർ 6-ലെ ശുഭമുഹൂർത്തവും രാഹുകാലവും അറിയാം, ഇന്നത്തെ ദിവസം ശ്രദ്ധിക്കുക! -
ചെന്നൈയിലും ബെംഗളൂരുവിലും ഇന്ന് അതിതീവ്ര വെയിൽ; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്നു രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം വരുത്തും? -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? സ്മോഗ് കാലത്ത് തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫർ മേള: വമ്പൻ ഡിസ്കൗണ്ടുകൾ സ്വന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
കേരളത്തിൽ ഇന്ന് കനത്ത മഴയും ഇടിമിന്നലും; യാത്രക്കാർക്കും തീരദേശവാസികൾക്കും കർശന ജാഗ്രതാ നിർദ്ദേശം -
ഒക്ടോബർ 7-ലെ അപൂർവ ബുധൻ-ശുക്ര സംഗമം: പണമിടപാടുകളിലും ബന്ധങ്ങളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ശുക്ര വക്രി 2026: ഷോപ്പിങ്, ബാങ്കിങ്, ബന്ധങ്ങൾ; ഈ തീയതികളിൽ അതീവ ശ്രദ്ധ വേണം!
നീര്‍ക്കെട്ട് കുറയ്ക്കുന്ന ഭക്ഷണങ്ങള്‍
ശരീരം സ്വയം സുഖപ്പെടുത്തുന്ന ഒരു മാര്‍ഗ്ഗമാണ് നീര്‍ക്കെട്ട്. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന്റെ ഒരു പ്രതികരണമാണിത്. എന്നാല്‍ ഇത് നിയന്ത്രണത്തിനപ്പുറം പോയാല്‍ സ്വയം സംരക്ഷിക്കുന്നതിനായി ചില ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.
ശരീരത്തില്‍ നീര്‍ക്കെട്ടുണ്ടാകുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. ചിലപ്പോള്‍ ടിഷ്യുക്കളുടെ തകരാറാണ് ഇതിന് കാരണമാകുക. സാന്ദര്‍ഭികമായി അണുബാധയും ഇതിന് കാരണമാകാം. റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് പോലുള്ള രോഗങ്ങള്‍ തലമുറകളോളം തുടരുമെന്നതിനാല്‍ പാരമ്പര്യം ഇതില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നു.

ഭക്ഷണക്രമവും രോഗാണുക്കളും നീര്‍ക്കെട്ടിന് കാരണമാകാം. നിങ്ങള്‍ കഴിക്കുന്ന ആഹാരവും, ചുറ്റുപാടുമുള്ള അണുക്കളും വസ്തുക്കളും പ്രശ്നം സങ്കീര്‍ണ്ണമാക്കും. കൂടാതെ പഞ്ചസാര, ചില പ്രത്യേക ഓയിലുകള്‍, ഫാറ്റി ആസിഡുകള്‍ എന്നിവയും പഴുപ്പിന് കാരണമാകാം. ഇത് സ്വഭാവികരീതിയില്‍ കുറക്കുന്നതിന് ഫാസ്റ്റ് ഫുഡുകള്‍, ജങ്ക് ഫുഡുകള്‍, പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍, ക്യാന്‍ഡികള്‍ എന്നിവ ഒഴിവാക്കണം.

നീര്ക്കെട്ടുണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന്, നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായകരമായ ഭക്ഷണങ്ങള്‍ കഴിക്കണം. ഇവ നീര്‍ക്കെട്ട് സ്വഭാവികരീതിയില്‍ കുറയ്ക്കുക മാത്രമല്ല സൗഖ്യം നല്‍കുകയും ചെയ്യും. നിങ്ങളുടെ ഭക്ഷണപ്ലേറ്റിലെ വിഭവങ്ങള്‍ രോഗബാധയെ ചെറുക്കാന്‍ സഹായിക്കും.

രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള അടിസ്ഥാനപരമായ ഘടകങ്ങളാണ് ക്വെര്‍സെറ്റിന്‍, ഒമേഗ 3 ഫാറ്റി ആസിഡ്, കപ്സാസിന്‍, ജിഞ്ചെറോള്‍സ്, ബ്രോമെലെയ്ന്‍, കുര്കുമിന് എന്നിവ. ഇവ മസാലകള്‍, മുളക്, ഇ്ചഞ്ചി, മഞ്ഞള്‍ എന്നിവയില്‍ കണ്ടെത്താനാകും. ആപ്പിള്‍, ചെറി തുടങ്ങിയ പഴങ്ങള്‍ ക്വെര്‍സെറ്റിന്‍ ധാരാളമായി അടങ്ങിയതാണ്. പൈനാപ്പിള്‍ ബ്രോമെലെയ്ന്‍ ധാരാളമായി അടങ്ങിയതാണ്. ഇത് നീര്‍ക്കെട്ട് കുറയ്ക്കാന്‍ ഉത്തമമാണ്.

കാബേജ്, ബ്രൊക്കോളി, കോളിഫ്ലവര്‍ തുടങ്ങിയവ സ്വഭാവികമായി നീര്‍ക്കെട്ട് കുറയ്ക്കാന്‍ സഹായിക്കും. ഉള്ളി, വെളുത്തുള്ളി എന്നിവ അത്ഭുത ഗുണങ്ങളുള്ള രണ്ട് ഭക്ഷണങ്ങളാണ്. അവ മനുഷ്യശരീരത്തെ ബാധിക്കുന്ന പല രോഗങ്ങള്‍ക്കും പരിഹാരം നല്‍കും. ക്വെര്‍സെറ്റിന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ അവക്ക് അത്ഭുതകരമായ രോഗശമന ശേഷിയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.




Click it and Unblock the Notifications

