Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
പച്ചത്തക്കാളി ചോദിച്ചു വാങ്ങൂ..
ചുവന്ന തക്കാളിയേക്കാള് കേമനാണ് പച്ച തക്കാളി.. പച്ചത്തക്കാളി കടയില് നിന്ന് ചോദിച്ചു വാങ്ങാന് പറയാന് കാരണങ്ങള് കുറേയുണ്ട്. മസില്മാനായി ഷൈന് ചെയ്യാന് ആഗ്രഹിക്കുന്നവര്ക്കും പച്ചത്തക്കാളി കൊണ്ട് ഗുണങ്ങളേറെയുണ്ട്. മാംസപേശികളെ പോഷിപ്പിക്കുകയും പേശീബലം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഘടകം പച്ചത്തക്കാളിയില് അടങ്ങിയിട്ടുണ്ട്.
പ്രമേഹവും ലൈംഗികവിരക്തിയും
പല വിഭവങ്ങളിലും ഒരു പ്രധാന ചേരുവയായി ചേര്ക്കുന്ന ഒന്നാണ് തക്കാളി. എന്നാല് പച്ച നിറമുള്ള തക്കാളി അധികമാരും ഉപയോഗിക്കാറില്ല. ഇതിന്റെ ഗുണങ്ങള് അറിഞ്ഞാല് പച്ചത്തക്കാളിയെ നിങ്ങള് അവഗണിക്കില്ല. പച്ചത്തക്കാളിയിലെ ടൊമാറ്റിഡിന് എന്ന ഒരു ഘടകം ഒട്ടേറെ ഗുണങ്ങള് നിങ്ങള്ക്ക് നില്കും.

മസിലുകള്ക്ക്
മസില്മാന് ആകാന് ആഗ്രഹിക്കുന്നവര് ദിവസവും പച്ചത്തക്കാളി കഴിക്കുക. ഇത് മാംസപേശികളെ പോഷിപ്പിക്കുകയും പേശീബലം മെച്ചപ്പെടുത്തുകയും ചെയ്യും.

പേശികള്ക്ക്
പച്ച തക്കാളിയില് അടങ്ങിയിരിക്കുന്ന ടൊമാറ്റിഡിന് ഘടകം വാര്ദ്ധക്യം മൂലം മാംസപേശികള് തൂങ്ങുന്നത് തടയാനും,മാംസ പേശിയുടെ വളര്ച്ചയ്ക്കും ദൃഡതയ്ക്കും ഉത്തമമാണ്.

ക്യാന്സര്
പച്ചത്തക്കാളിയില് അടങ്ങിയിരിക്കുന്ന ടൊമാറ്റിഡിന് ക്യാന്സര് കോശങ്ങളെ നശിപ്പിക്കാന് ശേഷിയുള്ളതാണ്.

ഹൃദ്രോഗം
ടൊമാറ്റിഡിന് ഹൃദ്രോഗം, അസ്ഥിഭംഗം എന്നീ രോഗങ്ങള് തടയാന് സഹായിക്കും.

പൊണ്ണത്തടി
ടൊമാറ്റിഡിന് പേശികളുടെ വളര്ച്ച കൂട്ടുമ്പോള് ശരീരത്തിലെ കൊഴുപ്പ് കുറയുന്നു. ഇതുമൂലം പൊണ്ണത്തടി കുറയ്ക്കാം.

ഗര്ഭിണികള്ക്ക്
ദിവസവും പച്ചത്തക്കാളിയുടെ നീര് ഗര്ഭിണികള് കഴിക്കണം. തളര്ച്ച, തലകറക്കം, വേദന, വയറുവീര്ക്കല്, മലബന്ധം തുടങ്ങിയവ ഇല്ലാതാക്കും. കുട്ടിയുടെ ആരോഗ്യവും നിലനിര്ത്താം.

ഹൃദ്രോഗം
ദിവസവും ഓരോ കപ്പ് പച്ചത്തക്കാളിയുടെ സൂപ്പ് കഴിക്കുന്നത് ഹൃദ്രോഗം തടയാന് സഹായിക്കും.

ഉറക്കമില്ലായ്മ
പച്ചത്തക്കാളി കഴിച്ച് അതിനു പുറകെ പാല് കഴിച്ചാല് നല്ല ഉറക്കം ലഭിക്കും.

കുട്ടികള്ക്ക്
ഒരു വയസ്സ് പ്രായമുള്ള കുട്ടിക്ക് പച്ചത്തക്കാളിയുടെ നീര് ഒരു ടീസ്പൂണ് വീതം മൂന്നു നേരം കൊടുക്കുന്നത് നല്ലതാണ്. ശരീരവളര്ച്ചയ്ക്ക് സഹായിക്കും.



Click it and Unblock the Notifications
