Latest Updates
-
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം
അത്താഴം കഴിഞ്ഞ് ഇതൊന്നും ചെയ്യരുത് പ്ലീസ്
അത്താഴം കഴിച്ച് കഴിഞ്ഞ് അടുത്ത നിങ്ങളുടെ പ്രവൃത്തി എന്താണ് ? അത്താഴം കഴിഞ്ഞ ഉടന്‍ നിങ്ങള്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ നിങ്ങളുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അറിയുക. നിങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ എത്ര ഡയറ്റ് ചെയ്തിട്ടും പോഷകമൂല്യമുള്ള ഭക്ഷണം കഴിച്ചിട്ടും ഒരു കാര്യവും ഉണ്ടാകില്ല.
നിങ്ങളുടെ ശീലങ്ങളും പെരുമാറ്റങ്ങളും ഭക്ഷണവുമായി ബന്ധപ്പെടുത്തുന്നുണ്ട്. ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നല്ല ദഹനപ്രക്രിയ കിട്ടണമെങ്കില്‍ എന്തൊക്കെ ചെയ്യണം, ചെയ്യാതിരിക്കണം എന്നറിയുക. രാത്രിയുള്ള അത്താഴം നിങ്ങളുടെ ആരോഗ്യത്തിന് അത്യാവശ്യമായ ഘടകമാണ്. അത്താഴം കഴിച്ച് കഴിഞ്ഞ ഉടന്‍ നിങ്ങള്‍ ഇതൊക്കെ ഒഴിവാക്കണം....

നടക്കാന്‍ പോകുന്നത്
രാത്രി നടത്തം എല്ലാവര്ക്കും ഇഷ്ടമാണ്. എന്നാല്‍ അത്താഴം കഴിഞ്ഞ ഉടന്‍ നിങ്ങള്‍ നടക്കാനിറങ്ങരുത്. ഇത് ദഹനപ്രക്രിയയ്ക്ക് തടസ്സം സൃഷ്ടിക്കുകയും രക്തപ്രവാഹം മോശമാക്കുകയും ചെയ്യും. നിങ്ങള്‍ കഴിച്ച ആഹാരത്തിലെ പോഷകങ്ങളൊന്നും നിങ്ങളുടെ ശരീരത്തിന് ഏല്‍ക്കില്ല. ഇത് വയറുവേദന, തലചുറ്റല്‍ എന്നിവയൊക്കെ ഉണ്ടാക്കും.

ധാരാളം വെള്ളം കുടിക്കുന്നത്
അത്താഴം കഴിഞ്ഞ് അവസാനം നിങ്ങള്‍ ധാരാളമായി വെള്ളം കുടിക്കാറുണ്ടോ? എന്നാല്‍ ഇത് നിങ്ങളുടെ ദഹനപ്രക്രിയയ്ക്ക് തടസ്സം സൃഷ്ടിക്കും. ദഹിക്കാത്ത അവസ്ഥ വരും.

പഴവര്‍ഗങ്ങള്‍ കഴിക്കുന്നത്
മിക്കവരും അത്താഴത്തിന് പഴവര്‍ഗങ്ങള്‍ കഴിക്കാറുണ്ട്. എന്നാല്‍ അത്താഴം കഴിച്ച് ഉടന്‍ തന്നെ പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് തടി കൂടാന്‍ കാരണമാകും. ഭക്ഷണം ദഹിക്കാന്‍ അധിക സമയവും വേണ്ടി വരും.

ബ്രഷ് ചെയ്യുന്നത്
അത്താഴം കഴിച്ച ഉടന്‍ നിങ്ങള്‍ പല്ല് തേക്കാറുണ്ടോ? എന്നാല്‍ അത്താഴം കഴിഞ്ഞ് അര മണിക്കൂറെങ്കിലും കഴിഞ്ഞതിനുശേഷമേ ബ്രഷ് ചെയ്യാന്‍ പാടുള്ളു. നിങ്ങളുടെ പല്ലിന്റെ പുറം ഭാഗം പൊടിഞ്ഞു പോകാനും പല്ല് കേടാകുകയും ചെയ്യും.

പുകവലി
പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാം. അത്താഴം കഴിച്ച ഉടന്‍ ഒരു പുക എടുക്കുന്ന ആള്‍ക്കാറുണ്ട്. എന്നാല്‍ ഇത് വളരെ മോശമാണെന്ന് അറിയുക. പത്ത് ശതമാനം ക്യാന്‍സറിന് സാധ്യതയുണ്ടെന്നാണ് പറയുന്നത്.

ചായ കുടിക്കുന്നത്
ചായ ഒരുതരം ലഹരി പോലെയാണ് ചിലര്‍ക്ക്. അത്താഴം കഴിഞ്ഞും ഒരു ഗ്ലാസ് ചായ കുടിക്കുന്നവരുണ്ട്. എന്നാല്‍ ഇത് നിങ്ങളുടെ ശരീരത്തിന് നല്ലതല്ല. ചായയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോള്‍സ് ഭക്ഷണത്തില്‍ നിന്നും ഇരുമ്പ് ആഗിരണം ചെയ്യുന്നത് കുറയ്ക്കും.

ഷവറില്‍ കുളി
കുളിച്ച ഉടന്‍ കുളിക്കരുതെന്ന് പൊതുവെ പറയുന്നതാണ്. അത്താഴം കഴിച്ച് ഉടന്‍ തന്നെ ഷവറിന്റെ ചുവട്ടില്‍ പോയി കുളിക്കുന്നവര്‍ ഉണ്ട്. ഇത് നിങ്ങളുടെ കാല്, കൈ, വയറ് എന്നിവയിലൂടെ ഒഴുകുന്ന രക്തപ്രവാഹം കൂട്ടാന്‍ കാരണമാകും. ഇത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കും.

ഡ്രൈവിംഗ്
അത്താഴം കഴിഞ്ഞ് ഒരു സവാരി എല്ലാവരും ഇഷ്ടപ്പെടുന്നു. എന്നാല്‍ അത്താഴം കഴിച്ചയുടന്‍ നിങ്ങള്‍ ഡ്രൈവ് ചെയ്യാതിരിക്കുക. വയറ്റില്‍ രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണമാകും. ഇത് ദഹനപ്രക്രിയയെ താളം തെറ്റിക്കും.

വ്യായാമം
അത്താഴം കഴിച്ച ഉടന്‍ വ്യായാമം ചെയ്യാമെന്ന് വിചാരിക്കരുത്. രാവിലെ ആയാലും ഭക്ഷണം കഴിച്ചയുടന്‍ ശരീരം അധികം ചലിക്കുന്നത് നല്ലതല്ല. ഇത് മെറ്റബോളിസത്തെ താളം തെറ്റിക്കും.

ഉടന്‍ ഉറങ്ങരുത്
അത്താഴം കഴിച്ച ഉടന്‍ പോയി കിടന്നുറങ്ങരുത്. നിങ്ങളുടെ ചെറുകുടലില്‍ പല പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും. ഇത് തടി കൂടാനും ഇടയുണ്ടാക്കും. കുറച്ച് സമയം വിശ്രമിച്ചതിനുശേഷം പോയി കിടന്നുറങ്ങാം.



Click it and Unblock the Notifications
