Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
സ്ട്രസ്സ് ഒഴിവാക്കാന് വീട്ടു വഴികള്
ടെന്ഷനും മാനസിക പിരിമുറുക്കവും കോപവും ഇല്ലാത്തവരായി ആരും ഉണ്ടാകില്ല. നിത്യജീവിതത്തിലൂടെ ഓരോ ദിവസവും പല തവണ സ്ട്രെസ്സിലൂടെയും ടെന്ഷനിലൂടെയും കടന്നു പോകുന്നവരായിരിക്കും പലരും. തിരക്ക് പിടിച്ച ജീവിത്തില് ആധിയും കോപവും ഇല്ലെങ്കിലേ അതിശയമുള്ളൂ. ഇതിനുള്ള പരിഹാരങ്ങള് തേടി നടക്കുന്നവരും ഉണ്ട്. എന്നാല് ഇത്തരം സ്ട്രസ്സ് കുറയ്ക്കാനുള്ള വഴികള് തിരഞ്ഞു നടക്കാന് പോലും ചിലര്ക്ക് സമയമില്ല.
ഈ തിരക്കു പിടിച്ച ജീവിത്തില് ഒന്നിനു വേണ്ടിയും സമയം മാറ്റിവെക്കാന് ആര്ക്കും കഴിയുന്നില്ല. കിട്ടുന്ന സമയം പോലും ആവശ്യത്തിന് തികയുന്നില്ല എന്ന മട്ടാണ് എല്ലാവര്ക്കും. എന്നാല് മരുന്നു കഴിക്കാതെയും നിങ്ങളുടെ സ്ട്രെസ്സ് കുറയ്ക്കാം. അതിനുള്ള വഴികള് നിങ്ങളുടെ വീട്ടില് നിന്നു തന്നെ കണ്ടെത്താം.
വീട്ടില് നിന്നു തന്നെ സ്ട്രെസ്സും കോപവും ഹൈപ്പര്ടെന്ഷനും കുറയ്ക്കാനുള്ള പ്രകൃതിദത്ത വഴികള് എന്തൊക്കെയാണ്....

വെളുത്തുള്ളി
നിങ്ങള് കഴിക്കുന്ന ആഹാരവിഭവങ്ങളില് വെളുത്തുള്ളികള് ചേര്ക്കുന്നത് നിങ്ങളിലുള്ള മാനസിക പിരിമുറുക്കത്തിന് നല്ലതാണ്.

ചെറുനാരങ്ങ ജ്യൂസ്
വൈറ്റമിന് സി അടങ്ങിയ ചെറുനാരങ്ങയുടെ ജ്യൂസ് കുടിക്കുന്നതും സ്ട്രസ്സ് കുറയ്ക്കാന് വളരെ നല്ലതാണ്.

നെല്ലിക്കയും തേനും
നെല്ലിക്കയും തേനും ചേര്ത്ത മിശ്രിതം ഒരു ടീസ്പൂണ് എന്നും രാവിലെ കഴിക്കുന്നതും നിങ്ങളുടെ മാനസിക പിരിമുറുക്കത്തിന് നല്ലതാണ്.

ഓട്സ്
ശരീരത്തിലെ സെറോട്ടോണിന്റെ അളവ് ക്രമീകരിക്കാന് കഴിവുള്ള ഓട്സ് കൊളസ്ട്രോള് കുറയ്ക്കാനും അതുവഴി മനസ് ശാന്തമാക്കി നിര്ത്താനും സഹായിക്കും

കാരറ്റ് ജ്യൂസും ചീര ജ്യൂസും
കുറച്ച് കാരറ്റ് ജ്യൂസും ചീരയുടെ ജ്യൂസും രാവിലെ കുടിക്കുന്നതും നല്ലതാണ്. വൈറ്റമിന് എ,സി,ഇരുമ്പ് അടങ്ങിയ ചീര ആഹാരത്തില് പതിവായി ഉള്പ്പെടുത്തുക.



Click it and Unblock the Notifications
