Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ഇവ കുടിച്ചാല്‍ തടിയ്ക്കും!!
ഭക്ഷണം മാത്രമല്ല, ചില പാനീയങ്ങളും തടി വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. പ്രോസസ് ചെയ്ത ഫ്രൂട്ട് ജ്യൂസുകള്‍ മാത്രം കുടിച്ച് ആളുകള്‍ 2500 കലോറി കൂട്ടുന്നുവെന്നാണ് പഠനങ്ങള്‍ കാണിയ്ക്കുന്നത്.
ചിലപ്പോള്‍ ആരോഗ്യകരമായ പാനീയങ്ങള്‍ പോലും തടി കൂട്ടുന്നവയാകാം. പാല് പോലുള്ളവ ഉദാഹരണം. കൊഴുപ്പു കളഞ്ഞ പാല് കുടിയ്ക്കുന്നതാണ് ഏറ്റവും നല്ല വഴി. കുടവയറും അമിതവണ്ണവും ഇനി സ്വപ്നം മാത്രം
തടി കൂട്ടുന്ന ചില പാനീയങ്ങളെക്കുറിച്ചറിയൂ,

കോള്‍ഡ് കോഫി
കോള്‍ഡ് കോഫിയോട് പ്രിയം കാണിയ്ക്കുന്നവരുണ്ട്. ഇത് 900 കലോറിയടങ്ങിയിട്ടുള്ളതാണ്. കുടിച്ചാല്‍ കൊഴുപ്പു കൂടുമെന്നു ചുരുക്കം.

പാല്
പാല് നല്ലൊരു സമീകൃതാഹാരമാണെങ്കിലും ഇതില്‍ കൊഴുപ്പടങ്ങിയിട്ടുണ്ട്. കൊഴുപ്പു നീക്കിയ പാല് കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം.

പ്രോസസ് ചെയ്ത ജ്യൂസ്
പ്രോസസ് ചെയ്ത ജ്യൂസുകളില്‍ കെമിക്കലുകളും കൂടിയ തോതില്‍ മധുരവും അടങ്ങിയിട്ടുണ്ട്. ഇവയില്‍ കേവലം 3 ശതമാനം മാത്രമേ പഴങ്ങള്‍ അടങ്ങിയിട്ടുള്ളൂ. ഇത് ആരോഗ്യത്തിനു ദോഷകരവുമാണ്.

എനര്‍ജി ഡ്രിങ്കുകള്‍
എനര്‍ജി ഡ്രിങ്കുകള്‍ തടിപ്പിയ്ക്കുന്നവയാണ്. ഇതില്‍ ധാരാളം മധുരവും കഫീനുമെല്ലാം അടങ്ങിയിട്ടുണ്ട്. ഇവ ക്യാന്‍സര്‍ സാധ്യത വര്ദ്ധിപ്പിയ്ക്കുന്നവയുമാണ്.

ബിയര്‍
മദ്യങ്ങളുടെ കൂട്ടത്തില്‍ തടി വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ മുന്‍പന്തിയില്‍ ബിയറാണെന്നു പറയാം. ഇതില്‍ 120 കലോറിയടങ്ങിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റുകളും ധാരാളമുണ്ട്.

സോഡ
സോഡിയവും കൃത്രിമ മധുരങ്ങളും അടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ സോഡയും തടിപ്പിയിക്കുന്ന ഒന്നാണ്. ഇത് പ്രതിരോധശേഷി നശിപ്പിയ്ക്കുകയും ചെയ്യും.

ഷേക്ക്
കൊഴുപ്പടങ്ങിയിരിയ്ക്കുന്നതു കൊണ്ടു തന്നെ ഷേക്ക് തടിപ്പിയ്ക്കുന്ന ഒന്നാണ്. ഇതും ആരോഗ്യത്തിന് ദോഷം വരുത്തും.



Click it and Unblock the Notifications
