Latest Updates
-
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ
പടവലങ്ങ പോലെ മെലിയാം...
നിങ്ങള്‍ക്ക് പടവലങ്ങ പോലെ മെലിയണോ...? എന്നാല്‍ പടവലങ്ങ കഴിച്ചാല്‍ മതി. തടി കുറയ്ക്കാന്‍ എന്തുകൊണ്ടും മികച്ച ഭക്ഷ്യവസ്തുവാണ് പടവലം. തടി കുറയ്ക്കാന്‍ മാത്രമല്ല നിങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കാനും, പനി, ദഹനം, പ്രമേഹം, മുടി എന്നീ പ്രശ്നങ്ങള്‍ പരിഹരിക്കാനും പടവലങ്ങ സഹായിക്കും. നിങ്ങളുടെ ഡയറ്റില്‍ ധൈര്യമായി പടവലങ്ങ ഉള്‍പ്പെടുത്തിക്കോളൂ..
തടിവെയ്ക്കാനാണോ ബുദ്ധിമുട്ടുന്നത്..?
നമ്മുടെ വീട്ടുവളപ്പില്‍ എളുപ്പം വളര്‍ത്താവുന്ന ഒരിനം പച്ചക്കറിയാണിത്. പച്ച നിറത്തില്‍ നീണ്ടിരിക്കുന്ന ഈ പച്ചക്കറി തൂങ്ങി കിടക്കുന്നത് തന്നെ കാണാന്‍ നല്ല ഭംഗിയാണ്. വൈറ്റമിന്‍സും മിനറല്‍സും ധാരാളം അടങ്ങിയിട്ടുണ്ട്.
കലോറി കുറഞ്ഞ പടവലങ്ങയില്‍ ഫൈബര്‍, പ്രോട്ടീന്‍, വൈറ്റമിന്‍ എ,ബി,സി, മെഗ്നീഷ്യം, മാഗനീസ്,കാത്സ്യം, അയേണ്‍, പൊട്ടാസ്യം, അയഡിന്‍ എന്നിവയും അടങ്ങിയിരിക്കുന്നുണ്ട് . ഇത്രയും പോഷകഗുണമുള്ള പടവലങ്ങ കഴിച്ചാല്‍ എന്ത് സംഭവിക്കും എന്ന് നോക്കാം....

വിഷമുക്തമാക്കാന്‍
ശരീരത്തെ വിഷമുക്തമാക്കാന്‍ സഹായിക്കും പടവലങ്ങ. പരമ്പരാഗതമായ ഒരു മരുന്നാണെന്നും പറയാം. ശരീരത്തിലെ മാലിന്യങ്ങളെയൊക്കെ നീക്കി ശുദ്ധമാക്കിവെയ്ക്കും.

തടി കുറയ്ക്കാന്‍
പടവലങ്ങ പോലെ മെലിയാന്‍ നിങ്ങളുടെ ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്തിയാല്‍ മതി. പടവലങ്ങ ജ്യൂസ് കുടിക്കുന്നതും നല്ലതാണ്. ഇതില്‍ കലോറി കുറവാണ്.

ദഹനം
കുട്ടികള്‍ക്കുണ്ടാകുന്ന ദഹന തടസ്സം പരിഹരിക്കാന്‍ മികച്ച വഴിയാണിത്. ഫൈബര്‍ ധാരാളം അടങ്ങിയ പടവലങ്ങ ഉദരസംബന്ധമായ രോഗവും മലക്കെട്ടും മാറ്റിതരും.

പനി
പനി മാറ്റാനുള്ള മരുന്നായും ഇത് ഉപയോഗിക്കാം. ശരീരത്തിന്റെ ചൂട് മാറ്റി നല്ല ആശ്വാസം നല്‍കും.

ശ്വാസകോശം
ശ്വാസകോശ സംബന്ധമായ എല്ലാ പ്രശ്നങ്ങളും മാറ്റാനും ഇതിനു കഴിവുണ്ട്. കഫം, ശ്വാസനേന്ദ്രിയങ്ങള്ക്കുണ്ടാകുന്ന മറ്റ് പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കും.

മുടിയുടെ ആരോഗ്യത്തിന്
എല്ലാവരുടെ പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചില്‍. പടവലങ്ങ കഴിക്കുന്നതിലൂടെ പുതിയ മുടി രൂപപ്പെടാനും മുടി കൊഴിച്ചില്‍ കുറയാനും താരന് പോലുള്ള പ്രശ്നങ്ങള്‍ മാറാനും സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീനാണ് ഇതിനു സഹായിക്കുന്നത്.

പ്രതിരോധശേഷി
ആന്റി-ബയോട്ടിക് ഘടകങ്ങള്‍ അടങ്ങിയ പടവലങ്ങ നിങ്ങളുടെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കും.

പ്രമേഹം
കലോറി കുറവും പോഷകങ്ങള്‍ കൂടിയതുമായ പടവലങ്ങ ആന്റി-ഡയബെറ്റിക്കായി പ്രവര്‍ത്തിക്കും. തടി കുറയ്ക്കാന്‍ കഴിവുള്ള ഇവ പ്രമേഹരോഗികള്‍ക്ക് മികച്ച ഗുണം നല്‍കും.

ഹൃദയത്തിന്റെ ആരോഗ്യം
നാഡീവ്യൂഹത്തിനുണ്ടാകുന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇവ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം സ്ട്രെസ്സ് കുറയ്ക്കുകയും കാര്‍ഡിയോവാസ്ക്യുലാര്‍ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.



Click it and Unblock the Notifications
