Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
ഉഴുന്നുപരിപ്പിന്റെ ആരോഗ്യവശങ്ങള്‍
ഉഴുന്നുപരിപ്പ് സാധാരണയായി ഭക്ഷണസാധങ്ങള്‍ ഉണ്ടാക്കാനുപയോഗിയ്ക്കുന്ന ഒരു ചേരുവയാണ്. ഇഡ്ഢലി, ദോശ മുതലായവയ്ക്കും ഉഴുന്നുവടയ്ക്കും ഇതൊരു മുഖ്യചേരുവയാണ്. തോരനുകളിലും ഉപ്പുമാവിലും മറ്റും സ്വാദിനായി ഇത് ഉപയോഗിക്കാറുമുണ്ട്.
ഉഴുന്ന് കാഴ്ചയില്‍ ചെറുതാണെങ്കിലും ഇതിന് ആരോഗ്യഗുണങ്ങളും ഏറെയുണ്ട്. പ്രോട്ടീന്‍, ഫാറ്റ്, കാര്‍ബോഹൈഡ്രേറ്റ് തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ദഹിയ്ക്കുവാനും എളുപ്പമാണ്.
ഉഴുന്നിന്റെ ആരോഗ്യവശങ്ങളെന്തൊക്കെയെന്നറിയൂ,

അയേണ്‍
ഉഴുന്നില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഇത് ഊര്‍ജദായകമായ ഒരു ഭക്ഷണമാണെന്നു പറയാം.

പ്രോട്ടീന്‍
പ്രോട്ടീന്‍ സമ്പുഷ്ടമായ ഒരു ഭക്ഷണമാണ് ഉഴുന്ന്. വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്നവര്‍ക്ക് പ്രത്യേകിച്ചും. മത്സ്യ മാംസാദികളില്‍ നിന്നും ലഭിയ്ക്കുന്ന പ്രോട്ടീനു പകരം വയ്ക്കാന്‍ വെജിറ്റേറിയന്‍കാര്‍ക്കു ചേര്‍ന്നൊരു ഭക്ഷണം.

ഫൈബര്‍
ഉഴുന്നില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിനും മലബന്ധം മാറ്റുന്നതിനും നല്ലതുമാണ്.

ലൈംഗികക്ഷമത
ആരോഗ്യകരമായ ലൈംഗിക ജീവിതത്തിനും ഉഴുന്നു നല്ലതു തന്നെ. ഉഴുന്ന് വെള്ളത്തിലിട്ടു കുതിര്‍ത്തിയ ശേഷം നെയ്യില്‍ വറുക്കുക. ഇത് കഴിയ്ക്കുന്നത് ലൈംഗികക്ഷമത വര്‍ദ്ധിപ്പിയ്ക്കും.

ചര്‍മം
മുഖത്തെ ചുളിവുകളും വരകളും ഒഴിവാക്കാനുള്ള ഒരു വഴിയാണ് ഉഴുന്നുപരിപ്പ്. ഇത് കുതിര്‍ത്തിയ ശേഷം അരച്ച് മുഖത്തിടണം. ഉണങ്ങിയ ശേഷം കഴുകിക്കളയാം. ചര്‍മത്തിന് പ്രായം തോന്നുന്നതു തടയാനുള്ള ഒരു വഴിയാണിത്.

മുടി
മുടിയ്ക്കും ഉഴുന്നുപരിപ്പ് നല്ലതു തന്നെ. ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മുടിവളര്‍ച്ചയ്ക്കു നല്ലതാണ്. ഇത് അരച്ച് മറ്റു ഹെയര്പായ്ക്കുകളില് ചേര്‍ത്ത് മുടിയില്‍ തേയ്ക്കുകയും ചെയ്യാം.



Click it and Unblock the Notifications
