Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ഇന്ത്യന്‍ മസാലകളുടെ ആരോഗ്യവശങ്ങള്‍
മസാലകള്‍ ഇന്ത്യന്‍ പാചകരീതിയില്‍ ഒഴിവാക്കാനാവാത്ത ഘടകമാണ്. മസാലകള്‍ കലര്‍ന്ന ഭക്ഷണം എന്നാണ് മറ്റു രാജ്യങ്ങളില്‍ ഇന്ത്യന്‍ ഭക്ഷണങ്ങള്‍ അറിയപ്പെടുന്നത്.
വിഭവങ്ങള്‍ക്ക് രുചിയും മണവും നല്‍കുകയാണ് ഇത്തരം മസാലകളുടെ മുഖ്യ ഉദ്ദേശം. എന്നാല്‍ ഇന്ത്യന്‍ പാചകരീതിയില്‍ ഉപയോഗിക്കുന്ന പല മസാലകള്‍ക്കും ആരോഗ്യഗുണങ്ങളും ഏറെയുണ്ട്. ഇത്തരം ചില മസാലകളുടെ ആരോഗ്യവശങ്ങളെക്കുറിച്ച് അറിയൂ.

ഇന്ത്യന്‍ മസാലകളുടെ ആരോഗ്യവശങ്ങള്‍
കറുവാപ്പട്ട മിക്കവാറും നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളിലെ ഒരു പ്രധാന ഘടകമാണ്. ഇത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാര്‍ഗം കൂടിയാണ്. ശരീരം ഇന്‍സുലിനെ പ്രതിരോധിക്കുന്ന അവസ്ഥ കുറയ്ക്കാന്‍ ഇത് സഹായിക്കും. ദഹനക്കേട്, വയറിളക്കം, കോള്‍ഡ് എന്നിവയ്ക്കുള്ള ഒരു പരിഹാരമാര്‍ഗം കൂടിയാണിത്.

ഇന്ത്യന്‍ മസാലകളുടെ ആരോഗ്യവശങ്ങള്‍
പല്ലുവേദനയ്ക്കുള്ള ഒരു പ്രധാന പരിഹാരമാണ് ഗ്രാമ്പൂ. ഭക്ഷണം കഴിച്ചാല്‍ വയറിന് അസ്വസ്ഥതയുണ്ടാകുകയാണെങ്കില് ഒരു കഷ്ണം ഗ്രാമ്പൂ വായിലിട്ട് ചവച്ചാല്‍ മതി. ഛര്‍ദി, ദഹനക്കേട് എന്നിവ തടയാനും ഗ്രാമ്പൂ നല്ലതാണ്.

ഇന്ത്യന്‍ മസാലകളുടെ ആരോഗ്യവശങ്ങള്‍
ജീരകം അനീമിയയ്ക്കുള്ള നല്ലൊരു പ്രതിരോധമാര്‍ഗമാണ്. ഇത് ദഹനക്കേടിനും ഗ്യാസ് പ്രശ്നങ്ങള്‍ക്കും നല്ലതാണ്. പൈല്‍സ് പ്രശ്നങ്ങള്‍ക്കും രക്തമുണ്ടാകാനും ജീരകം സഹായിക്കും. ബിപി നിയന്തിക്കാനും ഇത് നല്ലതാണ്.

ഇന്ത്യന്‍ മസാലകളുടെ ആരോഗ്യവശങ്ങള്‍
കറുത്ത നിറത്തിലെ ഏലയ്ക്കയ്ക്കും ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ഇത് സാധാരണ ബിരിയാണിയുണ്ടാക്കുമ്പോഴാണ് ഉപയോഗിക്കുക. ഇത് തൊണ്ടയിലെ അണുബാധ ഒഴിവാക്കാനും പഴുപ്പു പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും. പാമ്പിന് വിഷത്തിനെതിരെയുള്ളൊരു പ്രതിരോധ മാര്‍ഗം കൂടിയാണ് ഇത്.

ഇന്ത്യന്‍ മസാലകളുടെ ആരോഗ്യവശങ്ങള്‍
കുങ്കുമപ്പൂ ഡിപ്രഷന്, കാഴ്ചക്കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള ഒരു പ്രതിരോധ മാര്‍ഗമാണ്. ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനും കുങ്കുമപ്പൂ നല്ലതാണ്. ഇത് നല്ലൊരു ആന്റിഓക്സിഡന്റ് കൂടിയാണ്.

ഇന്ത്യന്‍ മസാലകളുടെ ആരോഗ്യവശങ്ങള്‍
ദഹനപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ജാതിയ്ക്ക. പല്ലു ദ്രവിയ്ക്കുന്നതിനും അല്‍ഷീമേഴ്സിനും നല്ലൊരു മരുന്നു കൂടിയാണിത്. മസിലുകളിലെ വേദന കുറയ്ക്കാനും വിശപ്പു വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. പുരുഷവന്ധ്യതയ്ക്കുള്ള നല്ലൊരു പരിഹാമാര്ഗം കൂടിയാണിത്.

ഇന്ത്യന്‍ മസാലകളുടെ ആരോഗ്യവശങ്ങള്‍
കുരുമുളക് ദഹനപ്രക്രിയ ശക്തിപ്പെടുത്താന്‍ സഹായിക്കും. വയറ്റില്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഉല്പാദിപ്പിച്ചാണ് ഇത് സാധിയ്ക്കുന്നത്. ബിപി കുറയ്ക്കാന്‍ ഇത് സഹായിക്കും. മലബന്ധത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

ഇന്ത്യന്‍ മസാലകളുടെ ആരോഗ്യവശങ്ങള്‍
കായം ഭക്ഷണത്തിന്റെ രുചിയും മണവും വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ആസ്തമ, ബ്രോങ്കൈറ്റിസ് രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിരോധമാര്‍ഗം കൂടിയാണ്. അബോര്ഷന് തടയാനും മാസമുറ സമയത്തെ അമിത രക്തപ്രവാഹം തടയാനും ഇത് സഹായിക്കും. പ്രൊജസ്ട്രോണ്‍ എന്ന ഹോര്‍മോണിന്റെ ഉല്പാദനത്തിനും ഇത് സഹായിക്കും.



Click it and Unblock the Notifications
