Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
ഹൈ ബിപി കുറയ്ക്കാന്‍ ചില വഴികള്‍
ബിപി അഥവാ രക്തസമ്മര്‍ദം രണ്ടു വിധമുണ്ട്. ഹൈ ബിപിയും ലോ ബിപിയും. ലോ ബിപിയേക്കാള്‍ അപകടകാരി ഹൈ ബിപിയാണെന്നു പറയാം. 140നേക്കാള്‍ കൂടുതല്‍ സിസ്റ്റോളിക് പ്രഷര്‍ പോകുമ്പോഴാണ് ഇത് ഹൈ ബിപിയാകുന്നത്.
ഇതിന് കാരണങ്ങള്‍ പലതുണ്ട്. ഇതുപോലെ പരിഹാരങ്ങളും. ജീവിതരീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഹൈ ബിപി നമുക്കു നിയന്ത്രിച്ചു നിര്‍ത്താവുന്നതേയുള്ളൂ. ഇതിനുള്ള വഴികളെന്തെന്നു നോക്കൂ.

ഹൈ ബിപി കുറയ്ക്കാം, മരുന്നില്ലാതെ
തടിയും ബിപിയും തമ്മില്‍ ബന്ധമുണ്ടെന്നു പറയാം. തടി കൂടുന്തോറും ഉയര്‍ന്ന ബിപിയ്ക്കുള്ള സാധ്യത കൂടും. തടി കുറയുന്നത് ബിപി മരുന്നുകള്‍ കൂടുതല്‍ ഫലപ്രദമാകാനും സഹായിക്കും.

ഹൈ ബിപി കുറയ്ക്കാം, മരുന്നില്ലാതെ
തടിയുടെ കാര്യം പറയുമ്പോള്‍ അരക്കെട്ടിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കുക. അരക്കെട്ടിന് തടി കൂടുന്തോറും ബിപി കൂടാനുള്ള സാധ്യതയും കൂടുതലാണ്. പുരുഷന്മാരുടെ അരക്കെട്ടിന്റെ അളവ് 40 ഇഞ്ചിനേക്കാളും സ്ത്രീയുടേത് 35 ഇഞ്ചിനേക്കാളും അധികമാണെങ്കില്‍ ബിപി സാധ്യത കൂടുതലാണ്. ഇത് ഏഷ്യന്‍ പുരുഷന്മാരിലില് 36ഉം സ്ത്രീകളില്‍ 32ഉം ആണ്.

ഹൈ ബിപി കുറയ്ക്കാം, മരുന്നില്ലാതെ
ഭക്ഷണകാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. തവിടു കളയാത്ത ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ കഴിയ്ക്കുക. കൊഴുപ്പു കൂട്ടുന്ന വിധത്തിലുള്ളവ ഉപേക്ഷിക്കുക.

ഹൈ ബിപി കുറയ്ക്കാം, മരുന്നില്ലാതെ
ഉപ്പിന്റെ ഉപയോഗം ബിപിയുള്ളവര്‍ പരമാവധി കുറയ്ക്കുക. ഉപ്പിന്റെ ഉപയോഗം ദിവസം 2300 മില്ലീഗ്രാമില്‍ കൂടരുത്. സോഡിയം കലര്‍ന്ന പായ്ക്കറ്റ് സാധനങ്ങളുടെ ഉപയോഗവും കുറയ്ക്കുക.

ഹൈ ബിപി കുറയ്ക്കാം, മരുന്നില്ലാതെ
മദ്യപാനം കുറയ്ക്കുക. ഇത് ബിപി കൂടാനുള്ള ഒരു പ്രധാന കാരണമാണ്. മദ്യം പെട്ടെന്ന് പാടെ നിര്‍ത്തുന്നത് ചിലപ്പോള്‍ ബിപി ഇരട്ടിയാക്കിയെന്നിരിക്കും. അളവ് കുറച്ചു കൊണ്ടു വന്ന് മദ്യം നിയന്ത്രിക്കുന്നതാണ് നല്ലത്. വല്ലപ്പോഴും നിയന്ത്രണത്തിനുള്ളില്‍ നിന്നുള്ള മദ്യപാനം അപകടമല്ല.

ഹൈ ബിപി കുറയ്ക്കാം, മരുന്നില്ലാതെ
പുകവലിയും ഹൈ ബിപിയ്ക്ക് അപകടം തന്നെ. പുകയിലയിലെ നിക്കോട്ടിനാണ് ഈ പ്രശ്നമുണ്ടാക്കുന്നത്. ഇത് രക്തപ്രവാഹത്തെ തടസപ്പെടുത്തുകയും ചെയ്യും.

ഹൈ ബിപി കുറയ്ക്കാം, മരുന്നില്ലാതെ
കഫീന്‍ അടങ്ങിയ സാധനങ്ങളും ഉപയോഗിക്കരുത്. ഇത് ദോഷം ചെയ്യും. കാപ്പിയും ഒരു പരിധി വിട്ടാല്‍ ബിപി കൂട്ടുമെന്നു ചുരുക്കം.

ഹൈ ബിപി കുറയ്ക്കാം, മരുന്നില്ലാതെ
സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ ബിപി കൂട്ടുന്നതില്‍ മുഖ്യപങ്കു വഹിയ്ക്കുന്നവയാണ്. ഈ രണ്ടു കാര്യങ്ങളും അകറ്റി നിര്‍ത്തുന്നതായിരിക്കും ബിപി നിയന്ത്രണത്തില്‍ നിര്‍ത്താനുള്ള ഒരു വഴി.

ഹൈ ബിപി കുറയ്ക്കാം, മരുന്നില്ലാതെ
നല്ല കുടുംബവും നല്ല സുഹൃത്തുക്കളും രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. പ്രശ്നങ്ങള്‍ ഇവരോട് നേരിട്ട് ചര്‍ച്ച ചെയ്യാം. ഇവരുടെ പിന്തുണ ബിപി നിയന്ത്രിക്കാനുള്ള നല്ലൊരു വഴിയാണ്. ഇവരോടൊത്ത് ചെലവഴിയ്ക്കുന്ന സമയം ബിപി കുറയ്ക്കും.

ഹൈ ബിപി കുറയ്ക്കാം, മരുന്നില്ലാതെ
എപ്പോഴും ബിപി പരിശോധിക്കുക. ഇത് ഡോക്ടറുടെ നിര്‍ദേശപ്രകാരം തന്നെ വേണമെന്നില്ല. ബിപി നോക്കുന്നത് എപ്പോഴും ഇത് നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും.

ഹൈ ബിപി കുറയ്ക്കാം, മരുന്നില്ലാതെ
ബിപി നിയന്ത്രിക്കാനുള്ള മറ്റൊരു മാര്‍ഗമാണ് വ്യായാമം ചെയ്യുന്നത്. ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യാന്‍ ശ്രദ്ധിയ്ക്കുക. ഇതനുസരിച്ച് ബിപിയില്‍ കുറവുണ്ടാകുന്നില്ലെങ്കില്‍ വ്യായാമത്തിന്റെ ദൈര്‍ഘ്യം കൂട്ടുക.



Click it and Unblock the Notifications
