Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഇന്ത്യയുടെ സ്വന്തം പച്ചക്കറികള്‍
വിദേശികളെ അപേക്ഷിച്ച് ഇന്ത്യക്കാരുടെ ഭക്ഷണരീതി വളരെ വ്യത്യസ്തമാണ്. മസാലുകളും എണ്ണയും കൂടുതല്‍ ഉപയോഗിക്കുമെങ്കിലും പോഷകഗുണം നിറഞ്ഞ ഭക്ഷണമാണ് ഭൂരിഭാഗം ഇന്ത്യക്കാരും ഉപയോഗിക്കുന്നത്.
ഇന്ത്യക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന ചില പച്ചക്കറികളുണ്ട്. പോഷകം നിറഞ്ഞതു മാത്രമല്ല, ചില അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ കൂടിയാണ് ഇത്തരം പച്ചക്കറികള്‍.
കോവയ്ക്ക, പാവയ്ക്ക, മുരിങ്ങയ്ക്ക, ചക്ക, മേത്തിയില തുടങ്ങിയവെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇവയെക്കുറിച്ച് കൂടുതല്‍ അറിയൂ.

പര്‍വാള്‍ എന്നറിയപ്പെടുന്ന കോവയ്ക്ക ഇന്ത്യക്കാര്‍ മാത്രം കൃഷി ചെയ്യുന്ന ഒന്നാണ്. ഇതില്‍ കൊഴുപ്പ് തീരെ കുറവാണ്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറിയാണിത്.

പാവയ്ക്ക ഇന്ത്യക്കാരാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഇതില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹബാധിതര്‍ക്കുള്ള നല്ലൊരു മരുന്നാണ് പാവയ്ക്ക.

കടുകിലയും ഇന്ത്യക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന ഒരു ഇലക്കറിയാണ്. ഇതില്‍ ധാരാളം വൈറ്റമിന്‍ കെ ധാരാളം അടങ്ങിയിട്ടുണ്ട്.

ഉലുവയിലയും കൂടുതലായി ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന ഒന്നാണ്. കിഡ്നിയുടെ ആരോഗ്യത്തിനും പ്രമേഹം മാറ്റാനും പറ്റിയൊരു ഭക്ഷ്യവസ്തുവാണ് ഇത്.

വാഴക്കൂമ്പും വാഴപ്പിണ്ടിയുമെല്ലാം ഇന്ത്യക്കാരുടെ തനതു വിഭവങ്ങളാണെന്നു പറയാം. ധാരാളം നാരുകള്ന്ന ഈ ഭക്ഷ്യവസ്തുവില്‍ ഇരുമ്പിന്റെ അംശവും ധാരാളമുണ്ട്.

ചക്കയും ഇന്ത്യക്കാര്‍ പാചകത്തിന് ഉപയോഗിക്കുന്ന ഒന്നാണ്. ഇതില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇതിന് സാധിക്കും. ശരീരത്തിലെ തൈറോയ്ഡ് ഹോര്‍മോണ്‍ നിയന്ത്രിക്കാനും ഇത് സഹായിക്കും.

ചുരയ്ക്കയും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറിയാണ്. ഇന്ത്യാക്കാര്‍ പാചകത്തിന് ഉപയോഗിക്കുന്ന ഒരു വിഭവം.

മുരിങ്ങയ്ക്കായും ഇന്ത്യയില്‍, പ്രത്യേകിച്ച് തെക്കേയിന്ത്യയില്‍ ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ്. ഇത് എല്ലുകളുടെ ബലത്തിന് ചേര്‍ന്ന ഒരു ഭക്ഷ്യവസ്തുവാണ്. പുരുഷന്മാരിലെ ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ അകറ്റുന്നതിനും ഏറ്റവും ചേര്‍ന്ന ഒരു പച്ചക്കറിയാണിത്.



Click it and Unblock the Notifications
