Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ശരീരദുര്ഗന്ധമുണ്ടാക്കും ഭക്ഷണങ്ങള്‍

ഇത്തരം ദുര്‍ഗന്ധമുണ്ടാക്കുന്നതില്‍ ഭക്ഷണവും ഒരു വില്ലനാണ്. ചില പ്രത്യേക ഭക്ഷണസാധനങ്ങളുണ്ട്, ശരീര ദുര്‍ഗന്ധം വരുത്തുന്നവ.
കൂടുതല്‍ മസാല കലര്‍ന്ന ഭക്ഷണങ്ങള്‍ ശരീരത്തില്‍ സള്‍ഫറിന്റെ അളവു കൂട്ടാന്‍ ഇട വരുത്തും. പ്രത്യേകിച്ച് വെളുത്തുള്ളി, സവാള എന്നിവയും ഇത്തരം പ്രശ്നമുണ്ടാക്കുന്ന ഭക്ഷണത്തില്‍ പെടുന്നു. മസാലകള്‍ കഴിയ്ക്കുമ്പോള്‍ ശരീരത്തിലെ സള്‍ഫറിന്റെ അളവ് കൂടുകയാണ് ചെയ്യുന്നത്. ഇത് ചര്‍മസുഷിരങ്ങളിലൂടെയും ശ്വാസത്തിലൂടെയും പുറന്തള്ളപ്പെടും. ചീഞ്ഞ മുട്ടയുടെ ഗന്ധമാണ് സള്ഫറിനെന്നു പറയും.
ഇറച്ചി കഴിയ്ക്കുമ്പോള്‍, പ്രത്യേകിച്ച് ബീഫ് പോലുള്ളവ കഴിയ്്ക്കുമ്പോള്‍ കൂടുതല്‍ വിയര്‍ക്കുന്നതായി അനുഭവപ്പെട്ടേക്കും. കൂടുതല്‍ കഴിച്ചാല്‍ വിയര്‍ക്കുകയും ചെയ്യും. ഇവ ദഹിക്കാന്‍ കൂടുതല്‍ ശാരീരിക പ്രക്രിയകള്‍ വേണ്ടി വരുന്നതാണ് കാരണം. സസ്യാഹാരം മാത്രം കഴിയ്ക്കുന്നവര്‍ക്കും ചിലപ്പോള്‍ ഇത്തരം ശരീര ദുര്‍ഗന്ധമുണ്ടാകാം. ഉലുവ പോലുള്ള ഭക്ഷണസാധനങ്ങളും ഇത്തരം പ്രശ്നങ്ങളുണ്ടാക്കുന്നവയാണ്.
ചോക്കലേറ്റ്, സോഡ, ചായ, കാപ്പി എന്നിവയും അമിതമായി കഴിച്ചാല്‍ ശരീര ദുര്‍ഗന്ധമുണ്ടാക്കുന്ന ഭക്ഷണസാധനങ്ങളാണ്. ഇവ അധികമായാല്‍ 10 ശതമാനമെങ്കിലും ദഹിക്കില്ലെന്നതു തന്നെ കാരണം. ഇതുപോലെ ശരീര ദുര്‍ഗന്ധമുണ്ടാക്കുന്ന ഒന്നാണ് മദ്യവും. ഇത് ശരീരത്തിലെ വിയര്പ്പിനെപ്പോലും ദുര്‍ഗന്ധമുള്ളതാക്കും.
ജങ്ക് ഫുഡ് ദുര്‍ഗന്ധമുണ്ടാക്കുന്ന ഭക്ഷണവിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ഇവ ദഹിക്കാന്‍ പ്രയാസമുള്ളതു തന്നെ കാരണം. മധുരം, ഉപ്പ്, എണ്ണ തുടങ്ങിയവ കൂടുതലായി കലര്‍ന്ന ഏതു ഭക്ഷണങ്ങളും ഇത്തരം പ്രശ്നങ്ങളുണ്ടാക്കുക തന്നെ ചെയ്യും.
കാര്‍ബോഹൈഡ്രേറ്റുകള്‍ കുറഞ്ഞ ഭക്ഷണങ്ങള്‍ വിയര്‍പ്പും ദുര്ഗന്ധവുമുണ്ടാക്കും. ഇത് ശരീരത്തില്‍ നിന്നും കെറ്റോണ്‍സ് എന്നൊരു ഹോര്‍മോണ്‍ ഉല്പാദിപ്പിക്കാന് ഇട വരുത്തും. ഇത് ദുര്‍ഗന്ധമുണ്ടാക്കുന്ന ഒന്നാണ്.
പ്രോട്ടീന്‍ അധികമുള്ള ഭക്ഷണസാധനങ്ങളും ശരീരദുര്ഗന്ധമുണ്ടാക്കുന്നവയാണ്. പാലുല്്പന്നങ്ങള്, മുട്ട തുടങ്ങിയവ ഇത്തരം ഭക്ഷണങ്ങളാണ്. ഇവ ദഹിക്കാന്‍ കൂടുതല്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ വേണ്ടി വരുന്നുവെന്നതാണ് കാരണം.
പുകവലിയും ദുര്‍ഗന്ധമുണ്ടാക്കും. സിഗരറ്റിലെ പുക ശരീരത്തിലെ വിയര്‍പ്പു ഗ്രന്ഥികളില്‍ കൂടിച്ചേരുന്നു. ഇത് ദേഹമുടനീളം സിഗരറ്റ് ഗന്ധമുണ്ടാക്കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
