Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
വ്യായാമമില്ല, ഡയറ്റില്ല: തടി കുറയ്ക്കാന്‍ എളുപ്പവഴികള്‍ ഇന്ന് തന്നെ ആരംഭിക്കാം
ഇന്നത്തെ കാലത്ത് അമിതവണ്ണം എന്ന പ്രശ്‌നം പലരേയും പ്രശ്‌നത്തിലാക്കുന്നതാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി പലപ്പോഴും പലരും പല കാര്യങ്ങളും പരീക്ഷിക്കാറുണ്ട്. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി വ്യായാമവും ഡയറ്റും എടുക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇനി പലപ്പോഴും അത് അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നു. കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ഇല്ലാതെ എപ്രകാരം നമുക്ക് അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ സാധിക്കും എന്നത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്.
ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത് ജീവിത ശൈലിയാണ്. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ അമിതവണ്ണത്തെ പ്രതിരോധിക്കാം. കൂടാതെ സമയക്കുറവുള്ളവര്‍ക്കും വീട്ടിലിരുന്ന് ചില കാര്യങ്ങളിലൂടെ അമിതവണ്ണത്തെ പ്രതിരോധിക്കാം. അതിനായി സഹായിക്കുന്ന ചില കാര്യങ്ങള്‍ നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ. എളുപ്പത്തില്‍ ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

വീട്ടുജോലികള്‍ ചെയ്യുക
വീട്ടിലെ ജോലികള്‍ ഉത്തരവാദിത്വം മാത്രമല്ല അത് നിങ്ങളുടെ ആരോഗ്യത്തിനും സഹായിക്കുന്നതാണ്. ദിനവും നല്ലതുപോലെ കുനിഞ്ഞ് തന്നെ അടിച്ച് വാരി തുടക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ അലക്കുക, തുടക്കുക എന്നിവയെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇവയെല്ലാം ചുരുങ്ങിയത് 45 മിനിറ്റ് എങ്കിലും വീട്ടുജോലിക്ക് സമയം കണ്ടെത്തേണ്ടതാണ്. ഇത് നല്ല തോതില്‍തന്നെ കലോറി കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇത് വഴി ആരോഗ്യം മികച്ചതാവുന്നു.
ഡെസ്‌ക് വ്യായാമങ്ങള്‍
നിങ്ങള്‍ക്ക് ഓഫീസിലിരുന്നും ആരോഗ്യം സംരക്ഷിക്കാവുന്നതാണ്. പ്രത്യേകിച്ച് ദീര്‍ഘനേരം കസേരയില്‍ ഇരിക്കുന്നവരെങ്കില്‍ അവര്‍ക്ക് തടി കൂടുന്നതിനും വയറു ചാടുന്നതിനും സാധ്യതയുണ്ട്. കസേരയില്‍ ഇരുന്ന് കൊണ്ട് തന്നെ നിങ്ങള്‍ക്ക് ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. ചെറിയ വ്യായാമങ്ങളായ ചെയര്‍ സ്‌ക്വാട്ട്‌സ്, കാലുകള്‍ മുകളിലേക്കും താഴേക്കും ചലിപ്പിക്കുക, തോളുകള്‍ തിരിക്കുക എന്നിവയെല്ലാം ചെയ്യാവുന്നതാണ്. ഇത് തടി കുറയ്ക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
നൃത്തം ചെയ്യാം
ദിനവും നൃത്തം ചെയ്യുന്നതും നല്ലതാണ്. നിങ്ങള്‍ക്കായി അല്‍പം സമയം മാറ്റി വെക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിനും കലോറി കുറയ്ക്കുന്നതിനും സഹായിക്കും. അതിന് മാനസികോല്ലാസം എന്തുകൊണ്ടും അനിവാര്യമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്കൂടാതെ ആരോഗ്യകരമായ ജീവിത ശൈലി സ്വീകരിക്കേണ്ടതും അനിവാര്യമാണ്. ഇത്തരം കാര്യങ്ങളെല്ലാം തന്നെ ശാരീരികാരോഗ്യത്തിനും സഹായിക്കും.
ബോഡി വെയ്റ്റ് വ്യായാമങ്ങള്‍
വീട്ടില്‍ തന്നെ നിങ്ങള്‍ക്ക് ഇത് ചെയ്യാവുന്നതാണ്. ജിമ്മില്‍ പോവാന്‍ സമയമില്ലാത്തവര്‍ക്ക് പലപ്പോഴും സ്‌ക്വാട്‌സ്, പുഷ്-അപ്‌സ്, ലഞ്ചസ്, പ്ലാങ്ക് തുടങ്ങിയ വ്യായാമങ്ങള്‍ ശീലമാക്കാവുന്നതാണ്.
ഇതെല്ലാം തന്നെ വളരെ ലളിതമായ ബോഡി വെയ്റ്റ് വ്യായാമങ്ങളാണ്. ദിവസവും 10-15 മിനിറ്റ് വരെ ഇത് ചെയ്യുന്നത് വഴി കലോറി കുറയുകയും അമിതവണ്ണത്തിന് പരിഹാരം കാണുന്നതിനും സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications